1 GBP = 129.44
breaking news

രാഷ്ട്രീയക്കാര്‍ക്കെതിരെ കേസെടുക്കുന്നതിന് മുന്പ് അനുമതി വാങ്ങണമെന്ന് വിജി.ഡയറക്ടര്‍

രാഷ്ട്രീയക്കാര്‍ക്കെതിരെ കേസെടുക്കുന്നതിന് മുന്പ് അനുമതി വാങ്ങണമെന്ന് വിജി.ഡയറക്ടര്‍

തിരുവനന്തപുരം: രാഷ്ട്രീയക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്പ് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കി. വിജിലന്‍സ് പൊലീസ് സ്‌റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികളില്‍ നേരിട്ട് കേസ് രജിസ്റ്റര്‍ ചെയ്യേണ്ടെന്നും പരാതികള്‍ ഡയക്ടര്‍ക്ക് കൈമാറാനും ബെഹ്‌റ സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മന്ത്രിമാര്‍, ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരായ പരാതിയില്‍ കേസെടുക്കുന്നതിന് മുന്‍പ് കൃത്യമായ പരിശോധനകള്‍ നടത്തണമെന്നും അല്ലാത്തപക്ഷം കോടതി വിധിയുടെ ലംഘനമാകുമെന്നും ബെഹ്‌റയുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. വന്‍കിട അഴിമതി ആരോപണങ്ങളില്‍ കേസെടുക്കുന്നതിന് മുന്‍പും അനുമതി വാങ്ങണമെന്നും ഉത്തരവില്‍ പറയുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പൊതുപ്രവര്‍ത്തകരുടെയും അഴിമതിയെക്കുറിച്ചുള്ള പരാതി കിട്ടിയാല്‍ ലളിതകുമാരി കേസിലെ സുപ്രീംകോടതി ഉത്തരവു പ്രകാരം പ്രാഥമിക അന്വേഷണം നടത്തി കേസെടുക്കാന്‍ വിജിലന്‍സിലെ ഡിവൈ.എസ്.പിമാരെയും എസ്.പിമാരെയും അധികാരപ്പെടുത്തി മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസാണ് സര്‍ക്കുലര്‍ ഇറക്കിയത്. ഇത് പിന്നീട് ആഭ്യന്തര വകുപ്പ് റദ്ദാക്കി. നേരത്തേ പൊതുമരാമത്ത് വകുപ്പിലെ രണ്ട് സൂപ്രണ്ടിംഗ് എന്‍ജിനിയര്‍മാരെ വിജിലന്‍സ് ശുപാര്‍ശ പ്രകാരം ആഭ്യന്തരവകുപ്പ് സസ്‌പെന്‍ഡ് ചെയ്തത് ഏറെ വിവാദമായിരുന്നു. മലബാര്‍ സിമന്റ്‌സ് എം.ഡിയായിരുന്ന പത്മകുമാറിനെ സസ്‌പെന്‍ഡ് ചെയ്തതും ഐ.എ.എസുകാര്‍ക്കെതിരായ കേസുകളും വിവാദത്തിലായിരുന്നു. മന്ത്രിമാര്‍, രാഷ്ട്രീയപ്രമുഖര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരായ പരാതികളില്‍ ത്വരിതാന്വേഷണം നടത്തി കേസെടുക്കാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നായിരുന്നു ജേക്കബ് തോമസിന്റെ സര്‍ക്കുലര്‍. മേലുദ്യോഗസ്ഥനെ മാത്രം വിവരമറിയിച്ച് തീരുമാനമെടുക്കാന്‍ സി.ഐമാര്‍ക്കു വരെ അധികാരം നല്‍കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more