1 GBP = 129.58

കൗണ്‍സില്‍ ഫ്‌ലാറ്റ് ബോംബ് ഫാക്ടറിയാക്കി മാറ്റി; ബന്ധുവിന്റെ ബാര്‍ബര്‍ ഷോപ്പ് സ്‌റ്റോക്ക് റൂമും; തീവ്രവാദ പ്രവര്‍ത്തനത്തിന് പണം കണ്ടെത്തിയത് സ്റ്റുഡന്റ് ലോണ്‍ വഴി

കൗണ്‍സില്‍ ഫ്‌ലാറ്റ് ബോംബ് ഫാക്ടറിയാക്കി മാറ്റി; ബന്ധുവിന്റെ ബാര്‍ബര്‍ ഷോപ്പ് സ്‌റ്റോക്ക് റൂമും; തീവ്രവാദ പ്രവര്‍ത്തനത്തിന് പണം കണ്ടെത്തിയത് സ്റ്റുഡന്റ് ലോണ്‍ വഴി

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിലെ തീവ്രവാദി ആക്രമണത്തിന് സല്‍മാന്‍ അബിദി പണം കണ്ടെത്തിയത് വിദ്യാഭ്യാസ വായ്പ വഴി. ബോംബ് നിര്‍മ്മാണത്തിനാവശ്യമായ തുക കണ്ടെത്തിയത് വായ്പ വഴിയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. സാല്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ബിസിനെസ്സ് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിന് 2015ല്‍ ചേര്‍ന്ന സല്‍മാന്‍ ഏഴായിരം പൗണ്ട് വിദ്യാഭ്യാസ വായ്പ വഴി നേടിയിരുന്നു. തൊട്ടടുത്ത വര്‍ഷം വീണ്ടും ഏഴായിരം കൈപ്പറ്റിയ സല്‍മാന്‍ പിന്നീട് തുടര്‍ പഠനം നടത്തിയിരുന്നില്ല.

മാഞ്ചസ്റ്റര്‍ ആക്രമണത്തില്‍ 22 പേരുടെ മരണത്തിന് കാരണമായ ബോംബ് നിര്‍മ്മിച്ചത് കൗണ്‍സിലിന്റെ പന്ത്രണ്ടാമത്തെ നിലയിലുള്ള ഫ്‌ലാറ്റിലാണെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ കരുതുന്നത്. മാഞ്ചസ്റ്ററിലെ ബ്ലാക് ലീ പ്രദേശത്ത് മറ്റൊരു വീടും സല്‍മാന്‍ വാടകക്കെടുത്തിരുന്നു. കഴിഞ്ഞ മാസം ഇയാള്‍ ഈ വീട് തിരിച്ച് നല്‍കിയിരുന്നു. വീട് തിരിച്ച് നല്‍കുമ്പോള്‍ വീടിനുള്ളില്‍ രാസവസ്തുക്കളുടെ രൂക്ഷ ഗന്ധമുണ്ടായിരുന്നുവെന്ന് വീട്ടുടമസ്ഥന്‍ പറഞ്ഞു. പത്രത്തിലെ വാര്‍ത്ത കണ്ട് സല്‍മാനെ തിരിച്ചറിഞ്ഞ വീട്ടുടമസ്ഥന്‍ അന്വേഷണോദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതാണ് ഈ വിവരം. വീട്ടിലെ ഫയര്‍ അലാറം ഡീആക്ടിവേറ്റ് ചെയ്തതായും വിദുശ്ചക്തി വിശ്ചേദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ആഴ്ചകളോളം വീടിന്റെ ജനാലകളും വാതിലുകളും തുറന്നിട്ടില്ലെന്നും അയല്‍ക്കാര്‍ പറയുന്നു.

സല്‍മാന്റെ ബന്ധുവായ അബ്ദുള്ള ഫൊജാനിയെ ബുധനാഴ്ച പോലീസ് അറസ്‌റ് ചെയ്തിരുന്നു. ഇയാളുടെ ബാര്‍ബര്‍ ഷോപ്പില്‍ ബോംബ് നിര്‍മ്മാണത്തിനാവശ്യമായ സാധനങ്ങള്‍ സൂക്ഷിച്ചിരുന്നുവെന്നാണ് അന്വേഷണോദ്യോഗസ്ഥാര്‍ക്ക് ലഭിച്ച വിവരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more