1 GBP = 130.57
breaking news

ജസ്റ്റിന്‍ ബീബറുടെ ഇന്ത്യയിലെ സംഗീത പരിപാടിയില്‍ വന്‍ ക്രമക്കേട്; സംഘാടകര്‍ കുടുങ്ങും

ജസ്റ്റിന്‍ ബീബറുടെ ഇന്ത്യയിലെ സംഗീത പരിപാടിയില്‍ വന്‍ ക്രമക്കേട്; സംഘാടകര്‍ കുടുങ്ങും

ജസ്റ്റിന്‍ ബീബറുടെ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ചുവെച്ചതിന് സംഘാടകരായ വൈറ്റ് ഫോക്‌സിന് കാരണം കാണിക്കല്‍ നോട്ടീസ്. താനെ കളക്ടറേറ്റിലെ വിനോദ വകുപ്പാണ് വൈറ്റ് ഫോക്‌സ് എംഡി അര്‍ജുന്‍ ജെയിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്.

സംഗീത പരിപാടിയുടെ സ്‌പോണ്‍സര്‍മാരെയും പങ്കാളികളെയും സംബന്ധിച്ച് പൂര്‍ണ്ണ വിവരം നല്‍കാത്തതിനാണ് നോട്ടീസ്. പരിപാടിയില്‍ അനുവദിച്ചതിലും കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചതിനും അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്. വിശദീകരണം നല്‍കിയില്ലെങ്കില്‍ 2.77 കോടി പിഴ ഒടുക്കാനാണ് അധികൃതരുടെ തീരുമാനം.

നോട്ടീസിന് മറുപടി നല്‍കാന്‍ ഏഴു ദിവസത്തെ സമയം അനിവദിച്ചിട്ടുണ്ടെങ്കിലും പരിപാടിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിച്ചത്തായി. ടിക്കറ്റ് ഇല്ലാതെ 7000ത്തോളം പേര്‍ പരിപാടിക്കെത്തിയതായും കണ്ടെത്തി. ഈ കണക്കുകള്‍ വ്യക്തമാക്കിയില്ലെങ്കില്‍ പിഴസംഖ്യ വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more