1 GBP = 129.57
breaking news

പ്രശ്‌നങ്ങളോട് പ്രശ്‌നങ്ങള്‍, ഇംഗ്ലണ്ടിലെ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസം ബാലികേറാ മലയാകുന്നു

പ്രശ്‌നങ്ങളോട് പ്രശ്‌നങ്ങള്‍, ഇംഗ്ലണ്ടിലെ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസം ബാലികേറാ മലയാകുന്നു

ഇംഗ്ലണ്ടിലെ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസം ബാലികേറാ മലയാകുന്നു. ബജറ്റിലെ ഫണ്ട് വെട്ടിക്കുറയ്ക്കല്‍ മുതല്‍ ബ്രക്‌സിറ്റ് വരെ നിരവധി പ്രശ്‌നങ്ങളാണ് ഇംഗ്ലണ്ടിലെ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസത്തെ പ്രതിസന്ധിയിലേക്ക് എത്തിച്ചത്. ബജറ്റിലെ വെട്ടിച്ചുരുക്കല്‍ കൂടാതെ പരീക്ഷകളിലുണ്ടായ മാറ്റം, അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതിലുള്ള പ്രശ്‌നങ്ങള്‍, ബ്രക്‌സിറ്റ് മുതലായ പ്രശ്‌നങ്ങള്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തില്‍ പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹെഡ്ടീച്ചേഴ്‌സ് ചൂണ്ടിക്കാണിക്കുന്നു.

ഇതോടൊപ്പം കൂടുതല്‍ ഗ്രാമര്‍ സ്‌കൂളുകള്‍ തുറക്കാനുള്ള ഗവണ്‍മെന്റിന്റെ പദ്ധതിയും വാര്‍ഷിക കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യും. നിലവില്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന അത്രയും പ്രതിസന്ധി മറ്റൊരു വിദ്യാര്‍ത്ഥിയും നേരിടുന്നുണ്ടാകില്ലെന്നും എന്‍എഎച്ച്ടി ജനറല്‍ സെക്രട്ടറി റസ്സല്‍ ഹോബി ചൂണ്ടിക്കാട്ടി.

വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ സ്‌കൂള്‍ ബജറ്റ് നിയന്ത്രിക്കാന്‍ സാധിക്കാതെ വരുമെന്ന് ഹോബി ചൂണ്ടിക്കാട്ടുന്നു. ഈ സമ്മര്‍ മുതല്‍ സ്‌കൂളുകളില്‍ പരീക്ഷകളിലും മാറ്റമുണ്ടാവുകയാണ്. ഇതോടൊപ്പം ജിസിഎസ്ഇ ഗ്രേഡിംഗ് സംവിധാനത്തിലും മാറ്റമുണ്ടാകും. ഇതും വിദ്യാഭ്യാസ മേഖലയില്‍ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ബ്രിട്ടനിലെ സ്‌കൂളുകളില്‍ ജോലിചെയ്യുന്ന ആയിരക്കണക്കിന് ഇയു പൗരന്‍മാരെ ബ്രക്‌സിറ്റ് എങ്ങനെ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more