സ്റ്റാഫില്ലായ്മ മൂലം ദുരിതമനുഭവിക്കുന്ന എന്‍എച്ച്എസിനെ കൂടുതല്‍ ദുരിത്തിലേക്ക് ആഴ്ത്തികൊണ്ട് പുതിയ പഠനം. വരുന്ന ഒരു ദശകത്തിനിടെ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന ശമ്പള നിയന്ത്രണം അടക്കമുള്ള കാര്യങ്ങള്‍ നഴ്‌സുമാരുടെ ശമ്പളത്തില്‍ 12 ശതമാനത്തിന്റെ കുറവുണ്ടാകാന്‍ കാരണമാകുമെന്നാണ് കരുതുന്നത്. 201011 നും 2020 21 നും ഇടയില്‍ നഴ്‌സുമാരുടെ ശമ്പളത്തില്‍ 12 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നും 625,000 ഓളം വരുന്ന ആരോഗ്യമേഖലാ ജീവനക്കാര്‍ക്ക് ചുരുങ്ങിയത് 22000പൗണ്ടിന് താഴെയെ ശമ്പളമായി ലഭിക്കുകയുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പണപ്പെരുപ്പം പുജ്യത്തിന് താഴെയായതിനാല്‍ നഴ്‌സുമാര്‍ക്ക് ലഭിക്കുന്ന ഒരു ശതമാനം ശമ്പള വര്‍ദ്ധനവ് ഒന്നിനും തികയില്ലെന്നും ഹെല്‍ത്ത് ഫൗണ്ടേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാന്‍ഡ് അഞ്ചിനും അതിന് മുകളിലും ഉള്‍പ്പെടുന്ന നഴ്‌സുമാര്‍ക്കാണ് ശമ്പളത്തിലെ നഷ്ടം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുക. ഇതില്‍ ഏകദേശം 315,000ത്തോളം നഴ്‌സുമാര്‍ ഉള്‍പ്പെടും. 2020 വരെ നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവ് ഒരു ശതമാനമായി നിജപ്പെടുത്തിയ സര്‍ക്കാര്‍ നടപടിയ്ക്ക് എതിരേ സമരം ചെയ്യുന്ന കാര്യം റോയല്‍ കോളജ് ഓഫ് നഴ്‌സിംഗ് പരിഗണിച്ച് വരുകയാണ്.
2010ല്‍ സഖ്യകക്ഷി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ജീവനക്കാരുടെ ശമ്പളം ആറ് ശതമാനം വെട്ടിക്കുറച്ചിരുന്നു. മിഡ് വൈഫുമാരുടെ ശമ്പളത്തില്‍ ആറ് ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. എന്നാല്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം എട്ട് ശതമാനം മുതല്‍ 12 ശതമാനം വരെ ഇടിവുണ്ടായിട്ടുണ്ട്. 2020 ഓടെ ഇംഗ്ലണ്ടില്‍ മാത്രം 42,000നഴ്‌സുമാരുടെ കുറവുണ്ടാകുമെന്ന് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടുന്നു.
2019 ആകുമ്പോഴേക്കും എന്‍എച്ച്എസ് ജീവനക്കാരുടെ പേ ക്യാപ് തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷത്തിലേക്ക് എത്തുമെന്നും ഇത് പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തില്‍ കണക്കിലാക്കുമ്പോള്‍ നഴ്‌സുമാര്‍ക്ക് വേതനത്തില്‍ ചുരുങ്ങിയത് 12 ശതമാനത്തിന്റെ കുറവ് അനുഭവപ്പെടാന്‍ കാരണമാകുമെന്നും ഹെല്‍ത്ത് ഫൗണ്ടേഷന്റെ ഡയറക്ടര്‍ അനിതാ ചാള്‍സ് വര്‍ത്ത് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഹെല്‍ത്ത് ഫൗണ്ടേഷന്റെ കണ്ടെത്തലുകളെ കണ്‍സര്‍വേറ്റീവുകള്‍ തള്ളിക്കളഞ്ഞു.
click on malayalam character to switch languages