1 GBP = 129.86
breaking news

വാശിയേറിയ ക്‌നാനായ കായികമേള നാളെ ബര്‍മിംഗ്ഹാമില്‍…

വാശിയേറിയ ക്‌നാനായ കായികമേള നാളെ ബര്‍മിംഗ്ഹാമില്‍…

സട്ടണ്‍ കോള്‍ഡ്ഫീല്‍ഡ്: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ യൂണിറ്റ് അടിസ്ഥാനത്തിലുള്ള കായികമേള നാളെ ബര്‍മിംഗ്ഹാമിലെ സട്ടണ്‍ കോള്‍ഡ്ഫീല്‍ഡില്‍ നടക്കും. രാവിലെ പത്തരയ്ക്ക് വെന്‍ഡ്‌ലി ലിഷ്വര്‍ സെന്ററില്‍ ക്‌നാനായ കായികമേളക്ക് തിരി തെളിയും. തുടര്‍ന്ന് വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ 6 ഗ്രൂപ്പുകളായി തരം തിരിച്ച് പുരുഷ – വനിതാ മത്സരങ്ങള്‍ നടക്കും.

അത്ലറ്റിക് മത്സരങ്ങള്‍ കൂടാതെ മൂന്നു കാലില്‍ ഓട്ടം, ഫാമിലി റിലേ, പെനാല്‍റ്റി ഷൂട്ട് ഔട്ട്, വടംവലി, എന്നിവയും നടക്കും.
മത്സരയിനങ്ങള്‍:
6 വയസു വരെ മിഠായി പെറുക്കല്‍, 50 മീറ്റര്‍ ഓട്ടം, 6 മുതല്‍ 11 വരെ : 50 മീറ്റര്‍, 100 മീറ്റര്‍, 200 മീറ്റര്‍ ഓട്ടം, 12 മുതല്‍ 17 വരെ: 100 മീറ്റര്‍, 200 മീറ്റര്‍, റിലേ ലോങ്ജംപ്, 18 മുതല്‍ 30 വരെ: 100 മീറ്റര്‍, 200 മീറ്റര്‍, റിലേ ലോങ്ജംപ്, ഷോട്ട്പുട്ട്, 40ന് മുകളില്‍:100 മീറ്റര്‍, 200 മീറ്റര്‍, റിലേ ലോങ്ജംപ്, ഷോട്ട്പുട്ട് എന്നിവയാണ്.

യുകെകെസിഎ വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് എന്നിവരാണ് സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാര്‍.

വിശദ വിവരങ്ങള്‍ക്ക്:
07983417360, 07883090410
വിലാസം:
Wyndley Leisure Centre, Clifton Road, Sutton, Coldfield, B73 6ED

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more