1 GBP = 129.71
breaking news

യുക്മ സൗത്ത് വെസ്റ്റ് റീജിയന്‍ റാപിഡ് റെസ്‌പോണ്‍സ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ഉപഹാറുമായി ചേര്‍ന്ന് ജെയിംസ് ജോസിന് ആദ്യ ഹസ്തം.

യുക്മ സൗത്ത് വെസ്റ്റ് റീജിയന്‍ റാപിഡ് റെസ്‌പോണ്‍സ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ഉപഹാറുമായി ചേര്‍ന്ന് ജെയിംസ് ജോസിന് ആദ്യ ഹസ്തം.

വര്‍ഗ്ഗീസ് ഡാനിയേല്‍, യുക്മ പി ആര്‍ ഒ

യു കെ യിലെ മലയാളികള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ കൈത്താങ്ങായി പ്രവര്‍ത്തിക്കുവാന്‍ യുക്മ നാഷണല്‍ കമ്മിറ്റി രൂപീകരിച്ച റാപിഡ് റെസ്‌പോണ്‍സ് ടീം ന്റെ സൗത്ത് വെസ്റ്റ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം എന്‍ഡോവറില്‍ വെച്ച് റാപിഡ് റെസ്‌പോണ്‍സ് ടീം നാഷണല്‍ രക്ഷാധികാരി ഡോ. ബിജു പെരിങ്ങത്തറ നിര്‍വഹിച്ചു.

ബന്ധുക്കളും സ്വന്തക്കാരുമില്ലാതെ പ്രവാസ ജീവിതം നയിക്കുന്ന ഓരോ മലയാളിക്കും ആവശ്യങ്ങളിലും അത്യാവശ്യങ്ങളിലും സഹായകമായി വരുന്നത് അടുത്തറിയുന്ന സുഹൃത്തുക്കള്‍ മാത്രമാണ്. ജീവിത തിരക്കുകള്‍ മൂലം എല്ലാവര്‍ക്കും എല്ലായിപ്പോഴും എല്ലാവരെയും സഹായിക്കുവാന്‍ കഴിയുന്നുമില്ല. യു കെ യില്‍ അടിക്കടിയുണ്ടാകുന്ന മലയാളികളുടെ അപ്രതീക്ഷിത മരണം, അപകടങ്ങള്‍, ചികിത്സകള്‍ പരിമിതമായ രോഗങ്ങള്‍ എന്നിവമൂലം മാനസികമായി തകര്‍ന്നിരിക്കുന്നവര്‍ക്കു കഴിയുന്ന സഹായങ്ങള്‍ യുക്മ വഴി ഉണ്ടാകണം എന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉണ്ടായ സാഹചര്യത്തിലാണ് യുക്മയുടെ നാഷണല്‍ വൈസ് പ്രസിഡണ്ട് ഡോ. ദീപ ജേക്കബിനെയും ഡോ. ബിജു പെരിങ്ങത്തറയെയും റാപിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിക്കുവാന്‍ ചുമതലപ്പെടുത്തിയത്.

ഓരോ റീജിയനിലും ഉള്ള അംഗ അസോസിയേഷനില്‍ നിന്നോ അടുത്ത സ്ഥലങ്ങളില്‍ നിന്നോ ഉള്ള രണ്ടു പ്രതിനിധികള്‍ വീതമായിരിക്കും റീജിയണല്‍ ടീമില്‍ ഉണ്ടാവുക. അവരവരുടെ സ്ഥലങ്ങളില്‍ ഉണ്ടാകുന്ന അത്യാഹിതങ്ങള്‍ ഭാരവാഹികളെ അറിയിക്കുന്നതോടൊപ്പം എത്രയും പെട്ടെന്ന് അവര്‍ക്കുവേണ്ടുന്ന സഹായം, ചിലര്‍ക്ക് മാനസികമായ പിന്തുണയാകാം വേണ്ടത് ചിലര്‍ക്ക് സാമ്പത്തികമാവാം നമ്മളാല്‍ കഴിയുന്ന ചെറിയ സഹായം അത് എന്താണെന്നറിഞ്ഞു എത്രയും പെട്ടെന്ന് എത്തിക്കുക എന്നുള്ളതാണ് റാപിഡ് റെസ്‌പോണ്‍സ് ടീം ന്റെ പ്രവര്‍ത്തനം.

വര്‍ഗീസ് ചെറിയാന്‍ , പദ്മരാജന്‍, സുജു ജോസഫ്, സജീഷ് ടോം, ജാക്‌സണ്‍, അനോജ് ചെറിയാന്‍, ജിജി വിക്ടര്‍, ഡോ. ബിജു പെരിങ്ങത്തറ എന്നിവരാണ് സൗത്ത് വെസ്റ്റ് റീജിയണിലെ റാപിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍. ഉപഹാര്‍ മായി ചേര്‍ന്ന് ജയിംസ് ജോസിനുള്ള സ്റ്റം സെല്‍ സാമ്പിള്‍ ശേഖരണമാണ് ആദ്യ പരിപാടിയായി ടീമിന് ലഭിച്ചത്. ഇതിനോടകം സ്വിന്‍ഡന്‍, സാലിസ്ബറി, ഗ്ലോസ്റ്റര്‍, മില്‍ട്ടണ്‍ കെയിന്‍സ്, ഡോര്‍സെറ്റ് എന്നിവിടങ്ങളില്‍ സാമ്പിള്‍ ശേഖരണം നടത്തിയ ടീം വരുന്ന ഞായറാഴ്ച എന്‍ഡോവര്‍, തിങ്കളാഴ്ച യോവില്‍ എന്നീ സ്ഥലങ്ങളില്‍ കാമ്പയിന്‍ ക്രമീകരിച്ചിട്ടുമുണ്ട്.

റാപിഡ് റെസ്‌പോണ്‍സ് ടീം നെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയുവാനാഗ്രഹിക്കുന്നവര്‍ ഡോ.ബിജുവിനെയോ (07904 785565) ഡോ. ദീപ ജേക്കബിനെയോ (0 7792 763067) വിളിക്കാവുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more