1 GBP = 129.60

കലാഭവന്‍ മണിയുടെ മരണം, അന്വേഷണം സി ബി ഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

കലാഭവന്‍ മണിയുടെ മരണം, അന്വേഷണം സി ബി ഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കരള്‍ രോഗമായിരുന്നു മണിയുടെ മരണകാരണമെന്ന് സി ബി ഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഒരു മാസത്തിനുള്ളില്‍ അന്വേഷണം ഏറ്റെടുക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അത് പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സഹോദരന്‍ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റ സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തരസെക്രട്ടറി ഉതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കുകയും അന്വേഷണത്തിനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ കേസ് ഏറ്റെടുക്കാനാകില്ല എന്ന നിലപാടിലായിരുന്നു സിബിഐ.

ഇതിനുശേഷമായിരുന്നു 2017 ഏപ്രില്‍ ആദ്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ട് കലാഭവന്‍മണിയുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട്റ്റത്. അതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ് എത്തിയത്. 2016 മാര്‍ച്ച് ആറിനാണ് മണി കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ചാലക്കുടി പുഴയോരത്തുള്ള മണിയുടെ ഔട്ട് ഹൗസായിരുന്ന ‘പാടി’യിലാണ് അദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. മണിയുടെ ആന്തരികാവയവങ്ങളില്‍ വ്യാജമദ്യത്തിന്റേയും കീടനാശിനിയുടെയും സാന്നിദ്ധ്യമുണ്ടെന്ന് കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിയുകയും ചെയ്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more