1 GBP = 129.60

ജിഷ്ണുവിന്റെ മരണം; ഒളിവില്‍ പോയ പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം

ജിഷ്ണുവിന്റെ മരണം; ഒളിവില്‍ പോയ പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം

പാമ്പാടി നെഹ്‌റു കോളേജില്‍ ജിഷ്ണു മരിക്കാനിടയായ സംഭവത്തില്‍ ഒളിവില്‍ പോയ പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപയാണ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് !മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാര്‍ക്ക് ലോക്‌നാഥ് ബെഹ്‌റ കത്തയച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്. െ്രെകംബ്രാഞ്ച് എഡിജിപി നിഥിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ഒന്നും രണ്ടും പ്രതികളായ നെഹ്‌റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ പി കൃഷ്ണദാസിനെയും മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ പി വിശ്വനാഥന്റെ മകന്‍ സഞ്ജിത്ത് വിശ്വനാഥിനെയും നേരത്തെ പോലീസ് അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തിരുന്നു. ഒളിവില്‍ പോയവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കാനും അവരുടെ സ്വത്ത് വകകള്‍ കണ്ട് കെട്ടാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more