1 GBP = 129.76

മടിയന്മാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത! കട്ടിലില്‍ നിന്നെഴുന്നേല്‍ക്കാത്ത ജോലിക്ക് മാസം 6500 പൗണ്ട് ശമ്പളം

മടിയന്മാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത! കട്ടിലില്‍ നിന്നെഴുന്നേല്‍ക്കാത്ത ജോലിക്ക്  മാസം 6500 പൗണ്ട് ശമ്പളം

ബാല സജീവ്കുമാര്‍

നിങ്ങള്‍ ഇരുപതിനും നാല്‍പ്പത്തഞ്ചിനും മദ്ധ്യേ പ്രായമുള്ള ആളാണോ? ശരിയായ രീതിയില്‍ വ്യായാമം ചെയ്ത് ബോഡി മാസ്സ് ഇന്‍ഡക്‌സ് 27ല്‍ താഴെ നിയന്ത്രിതമാക്കുന്ന വ്യക്തിയാണോ ഈ ജോലി നിങ്ങള്‍ക്കുള്ളതാണ്. രണ്ട് മാസം വെറുതെ കട്ടിലില്‍ കിടക്കുന്ന ജോലി, ശമ്പളം 13000 പൗണ്ട്, പക്ഷെ ജോലി ലഭിക്കാനുള്ള മാനദണ്ഠങ്ങളില്‍ ഏറ്റവും പ്രധാനമാണ് പുകവലിക്കാരനായിരിക്കരുത് എന്നതും.

മൈക്രോഗ്രാവിറ്റിയുടെ വിവിധ വശങ്ങളെപ്പറ്റി പഠിക്കുന്നതിന് ഫ്രഞ്ച് സ്‌പേസ് ഏജന്‍സി നടത്തുന്ന പരീക്ഷണത്തിന് വേണ്ടിയാണ് 24 പേരെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങുന്നത്. ആദ്യ രണ്ടാഴ്ചയിലെ വിവിധ പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ശേഷം തിരഞ്ഞെടുക്കുന്നവരെ ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്‌റ്റേഷനിലെ ഭാരമില്ലാത്ത അവസ്ഥയിലെ ഒരാളുടെ ജീവിതാവസ്ഥയെ കുറിച്ചുള്ള പരീക്ഷണങ്ങള്‍ക്കായാണ് നിരീക്ഷകനായ ഡോക്ടര്‍ അര്‍ണോള്‍ഡ് ബക്ക് വിനിയോഗിക്കുക. അതിനു ശേഷം ആണ് യഥാര്‍ത്ഥ പരീക്ഷണം തുടങ്ങുന്നത്. നിങ്ങള്‍ അടുത്ത 60 ദിവസം ബെഡില്‍ കിടക്കുക. ദിനചര്യയില്‍ എല്ലാ ഭാഗങ്ങളും ബെഡില്‍ കിടന്നു തന്നെ നിര്‍വഹിക്കുക. പല്ലു തേക്കുന്നതും, വാഷിംഗും, കൂടാതെ പ്രാഥമിക ആവശ്യങ്ങള്‍ പോലും ബെഡില്‍ തന്നെ നിര്‍വഹിക്കണം എന്നറിയുമ്പോള്‍ ഈ ജോലി വിചാരിക്കുന്നതിനേക്കാള്‍ ദുഷ്‌കരമാണെന്നു തോന്നുന്നില്ലേ?

കട്ടിലില്‍ തന്നെ കിടക്കണം, എന്നാല്‍ വശം ചെരിഞ്ഞു കിടക്കുന്നതിനു പ്രശ്‌നമില്ല. തുടര്‍ച്ചയായി ഭാരമില്ലാത്ത അവസ്ഥയില്‍ ശൂന്യാകാശ ഗവേഷണ കേന്ദ്രങ്ങളില്‍ താമസിക്കേണ്ടി വരുന്ന ശൂന്യാകാശ സഞ്ചാരികളുടെ ശാരീരിക പ്രശ്‌നങ്ങളെ പറ്റി പഠിക്കുന്നതിനും, അതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും വേണ്ടിയാണ് ഈ പരീക്ഷണം നടത്തുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more