1 GBP = 129.67

അയലത്ത് ആരാ താമസിക്കുന്നത്, ബ്രിട്ടനില്‍ പകുതിയിലധികം പേര്‍ക്കും അയല്‍ക്കാരെ കുറിച്ച് അറിയില്ലെന്ന് സര്‍വ്വേ

അയലത്ത് ആരാ താമസിക്കുന്നത്, ബ്രിട്ടനില്‍ പകുതിയിലധികം പേര്‍ക്കും അയല്‍ക്കാരെ കുറിച്ച് അറിയില്ലെന്ന് സര്‍വ്വേ

ബ്രിട്ടനിലെ ഭൂരിഭാഗം പേര്‍ക്കും തങ്ങളുടെ അയല്‍ക്കാരെ കുറിച്ച് വലിയ അറിവൊന്നും ഇല്ലെന്ന് റിപ്പോര്‍ട്ട. ബ്രിട്ടനില്‍ താമസിക്കുന്ന പത്തില്‍ ഏഴ് പേര്‍ക്കും തങ്ങളുടെ അയല്‍ക്കാരെ കുറിച്ച് വലിയ അറിവൊന്നുമില്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 86 ശതമാനം പേര്‍ക്കും തങ്ങളുടെ സ്ട്രീറ്റില്‍ ആരൊക്കെയാണ് താമസിക്കുന്നത് എന്നതിനെ കുറിച്ച് അറിവില്ല. ജോലിയും കുടുംബവും ഒക്കെയായുള്ള ജീവിത സമ്മര്‍ദ്ദങ്ങള്‍ അയല്‍ക്കാരെ കുറിച്ച് കൂടുതല്‍ അറിയുന്നതില്‍ നിന്ന് ജനങ്ങളെ മാറ്റിനിര്‍ത്തുന്നതായും ഇത് സംബന്ധിച്ച പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മോറിസണ്‍ സൂപ്പര്‍മാര്‍ക്കറ്റാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ജനങ്ങള്‍ പരസ്പരം പങ്കുവെയ്ക്കുന്ന സമയം ഏറെ കുറഞ്ഞതായി സര്‍വ്വേ പറയുന്നു. മുന്‍തലമുറയെ അപേക്ഷിച്ച് സമൂഹവുമായി തങ്ങള്‍ ഇഴുകിചേര്‍ന്ന് കഴിയുന്നില്ലെന്ന് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 67 ശതമാനം പേരും ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ സാമൂഹികമായി ആളുകള്‍ ഒറ്റപ്പെടുന്നതിനെ മറികടക്കുന്നതിനായി ഇത്തവണത്തെ ഈസ്റ്ററിന് സൗജന്യമായി അയല്‍ക്കാര്‍ക്ക് ഈസ്റ്റര്‍ ബണ്‍ എത്തിച്ച് നല്‍കുന്ന പദ്ധതിയ്ക്ക് മോറിസണ്‍ നേതൃത്വം നല്‍കും.

ഉപഭോക്താക്കള്‍ക്ക് ദുഃഖവെള്ളിയാഴ്ച ദിവസം മോറിസണിലെത്തുന്ന ഉപഭോക്താക്കള്‍ക്കാണ് സൗജന്യമായി ഈസ്റ്റര്‍ ബണ്‍ ലഭിക്കുക. ഇത് തങ്ങളുടെ അയല്‍ക്കാര്‍ക്കോ പ്രീയപ്പെട്ടവര്‍ക്കോ സമ്മാനിക്കാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more