ബെന്നി മേച്ചേരിമണ്ണില്‍
റെക്സം രൂപതയുടെ വിവിധ ഭാഗത്തുള്ള കേരളാ കമ്മ്യൂണിറ്റിയുടെ സംയുക്തമായ നോയമ്പ് കാല വിശുദ്ധ വാര തിരുകര്‍മ്മങ്ങള്‍ റെക്സം രൂപതയുടെ വിവിധ പള്ളികളില്‍ വച്ച് നടന്നു വരുന്നു .
ഏപ്രില്‍ ഒന്‍പതാം തീയതി ഓശാന ഞായറാഴ്ച 2 മണി മുതല്‍ 6 മണി വരെ ഏകദിന നോമ്പുകാല ബൈബിള്‍ വിചിന്തനവും തുടര്‍ന്ന് ഓശാന ഞായര്‍ തിരുകര്‍മ്മങ്ങള്‍, കുരിശോല വിതരണവും ആഘോഷമായ മലയാളം പരിശുദ്ധ കുര്‍ബാനയും സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനില്‍ .
77 THE HIGHWAY ,HAWARDEN , FLINTSHIRE . CH 53 D L .
ഏപ്രില്‍ പതിമൂന്നാം തീയതി വ്യാഴാഴ്ച 4 മണിക്ക് സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനില്‍ സ്നേഹത്തിന്റെയും വിനയത്തിന്റെയും ഓര്‍മ്മ പുതുക്കുന്ന പെസഹാ കാല്‍കഴുകല്‍, അപ്പം മുറിക്കല്‍ ശുശ്രൂഷകളും കുര്‍ബാനയും മറ്റു പ്രാര്‍ത്ഥനാ തിരുകര്‍മ്മങ്ങളും റവ. ഫാദര്‍ റോയ് കോട്ടയ്ക്കുപുറത്തിന്റെ കാര്‍മികത്വത്തില്‍ നടത്തപെടുന്നു.
77 THE HIGHWAY ,HAWARDEN , FLINTSHIRE . CH 53 D L .
ഏപ്രില്‍ പതിനാലാം തീയതി ദുഃഖ വെള്ളിയാഴ്ച 10 മണിക്ക് ഈശോ മിശിഹായുടെ പീഡാനുഭവ സ്മരണകള്‍ ഓര്‍മിപ്പിക്കുന്ന കുരിശിന്റെ വഴി, പതിനാലാം സ്ഥലം നോര്‍ത്ത് വെയില്‍സിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ പന്താസഫ് കുരിശുമാലയിലേക്ക് നടത്തപെടുന്നു. കുരിശിന്റെ വഴി പ്രാര്‍ത്ഥനകള്‍ക്ക് ഫാദര്‍ റോയ് കോട്ടയ്ക്കു പുറം SDV മറ്റു രൂപതാ പുരോഹിതരും സന്ന്യസ്തരും നേതൃത്വം നല്‍കുന്നതാണ്. കുരിശിന്റെ വഴി സമാപന ശേഷം ക്രൂശിതനായ ഈശോയുടെ തിരുരൂപം വണക്കവും നേര്‍ച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ് .
വിലാസം – FRACISCAN FRIARY MONASTERY ROAD ,PANTASAPH . CH 88 PE
ഏപ്രില്‍ ഇരുപത്തിമൂന്നാം തീയതി 4 മണിക്ക് ഈസ്റ്റര്‍ പുതുഞായര്‍ മലയാളം പാട്ടുകുര്‍ബാനയും മറ്റു തിരുകര്‍മ്മങ്ങളും ഈസ്റ്റര്‍ സന്ദേശവും സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനില്‍ നടത്തപ്പെടുന്നു.
റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ വിശുദ്ധവാര തിരുകര്മ്മകളില് ഭക്തി സാന്ദ്രം പങ്കുകൊണ്ടു ഈശോയുടെ പീഡാനുഭവ കുരിശുമരണം മനസ്സില്‍ ധ്യാനിച്ച് സന്തോഷകരമായ ഒരു ഉയര്‍പ്പ് തിരുന്നാളിന് ഒരുങ്ങുവാന്‍ റെക്സം രൂപതയിലും പരിസരപ്രദേശത്തുമുള്ള എല്ലാ വിശ്വാസികളെയും റെക്സം രൂപതാ കോര്‍ഡിനെറ്റെര്‍ ഫാദര്‍ റോയ് കോട്ടയ്ക്കുപുറം SDV സ്നേഹത്തോടെ പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നു .
ഫാദര്‍ റോയ് കോട്ടയ്ക്കുപുറം sdv , റെക്സം രൂപതാ കോര്‍ഡിനേറ്റര്‍: 07763756881
click on malayalam character to switch languages