1 GBP = 129.76

ജിഷ്ണുവിന്റെ കുടുംബവും പോലീസും തമ്മില്‍ സംഘര്‍ഷം; ഡി ജി പി ഓഫീസിന് മുന്‍പില്‍ സമരം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പോലീസ്; ജിഷ്ണുവിന്റെ കുടുംബാംഗങ്ങളെ അറസ്‌റ് ചെയ്ത് നീക്കി

ജിഷ്ണുവിന്റെ കുടുംബവും പോലീസും തമ്മില്‍ സംഘര്‍ഷം; ഡി ജി പി ഓഫീസിന് മുന്‍പില്‍ സമരം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പോലീസ്; ജിഷ്ണുവിന്റെ കുടുംബാംഗങ്ങളെ അറസ്‌റ് ചെയ്ത് നീക്കി

തിരുവനന്തപുരം: ജിഷ്ണു പ്രണയോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഡിജിപി ഓഫിസിന് മുന്നില്‍ ജിഷ്ണുവിന്റെ കുടുംബം നടത്തിയ നിരാഹാര സമരത്തിനിടയില്‍ നാടകീയരംഗങ്ങള്‍. ജിഷ്ണുവിന്റെ അമ്മ മഹിജയേയും അച്ഛന്‍ അശോകിനേയും ബന്ധുക്കളേയും പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് വാനിലേക്ക് നീക്കി. ഏറെനേരം റോഡില്‍ കിടന്ന് പ്രതിഷേധിച്ച ജിഷ്ണുവിന്റെ അമ്മ മഹിജയെ റോഡിലൂടെ വലിച്ചിഴച്ചാണ് പോലീസ് വാനിലേക്ക് കയറ്റിയത്. ഇവരെ സമരം ചെയ്യാന്‍ അനുവദിക്കാതെ എ.ആര്‍ ക്യാമ്പിലേക്ക് ആദ്യം നീക്കുകയായിരുന്നു. പിന്നീട് പൂജപ്പുര ജയിലിലേക്ക് കൊണ്ടുപോയി. എന്തൊക്കെചെയ്താലും സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് കുടുംബം അറിയിച്ചു.

അതേസമയം, ജിഷ്ണുവിന്റെ കുടുംബത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചര്‍ച്ചയ്ക്കു ക്ഷണിച്ചു. കുടുംബാംഗങ്ങളായ അഞ്ചുപേര്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന് ഇന്നു രാവിലെ ജിഷ്ണുവിന്റെ അമ്മ മഹിജയെ നേരിട്ടുകണ്ട് മ്യൂസിയം സിഐ അറിയിച്ചിരുന്നു. കൂടാതെ ഇവിടെ സമരം ചെയ്യരുതെന്ന് സി ഐ ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം നിരാഹാരമിരിക്കുകയാണെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായവരെ അറസ്റ്റ് ചെയ്യാത്ത പോലീസ് നിലപാടില്‍ പ്രതിഷേധിച്ചും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും കേസും അട്ടിമറിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടും ബന്ധുക്കള്‍ ബുധനാഴ്ച ഡിജിപി ഓഫിസിന് മുന്നില്‍ സമരം തുടങ്ങിയത്. മൂന്നു ദിവസം തുടര്‍ച്ചയായി 15 പേര്‍ സമരരംഗത്തുണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more