1 GBP = 129.74

സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് സെന്റ്. ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ ഹാശാ ആഴ്ച ശുശ്രൂഷകളും ഈസ്റ്റര്‍ ആഘോഷവും ….

സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് സെന്റ്. ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ ഹാശാ ആഴ്ച ശുശ്രൂഷകളും ഈസ്റ്റര്‍ ആഘോഷവും ….

റ്റിജു തോമസ്

സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് സെന്റ്. ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഹാശാ ആഴ്ച ശുശ്രൂഷകളും ഈസ്റ്റര്‍ ആഘോഷവും ഏപ്രില്‍ മാസം 9 മുതല്‍ 16 വരെ നടത്തപ്പെടുന്നു. ഓശാനപ്പെരുന്നാള്‍ 09/04/2017 ഞായറാഴ്ച നടത്തപ്പെടുന്നു. അന്നേ ദിവസം രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരത്തെ തുടര്‍ന്ന് വി. കുര്‍ബ്ബാനയും, ഓശാനപ്പെരുന്നാള്‍ ശുശ്രൂഷകളും നടത്തപ്പെടുന്നു.

ഏപ്രില്‍ 12ബുധനാഴ്ച ( 12/04/2017 ) ഉച്ചക്ക് ശേഷം 3 മണിക്ക് പെസ്സഹാ ശുശ്രൂഷകളും, 14/04/2017 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ ദുഃഖവെള്ളിയാഴ്ച ശുശ്രുഷകളും ക്രമീകരിച്ചിരിക്കുന്നു.

15/04/2017, ശനിയാഴ്ച വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്‌കാരവും തുടര്‍ന്ന് ഉയിര്‍പ്പിന്റെ ശുശ്രൂഷകളും ഈസ്റ്റര്‍ പെരുന്നാളിനോടനുബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ട്.

09/04/2017 ഞായറാഴ്ച്ച മുതല്‍ എല്ലാ ദിവസവും വൈകിട്ടു 6 മണിക്ക് ഇടവക അംഗങ്ങളുടെ ഭവനങ്ങളില്‍ സന്ധ്യാ നമസ്‌കാരം ഉണ്ടായിരിക്കുന്നതാണ്.

ബഹു. ഫാ. കുര്യന്‍ വര്‍ഗ്ഗീസ് കോര്‍-എപ്പിസ്‌കോപ്പ ചന്ദനപ്പള്ളി ആയിരിക്കും ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുക . എല്ലാ ശുശ്രൂഷകള്‍ക്കും സ്റ്റാഫോര്‍ഡ് ഷെയറിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ വിശ്വാസികളെയും സഹോദര സഭകളിലെ അംഗങ്ങളെയും പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ. ജോണ്‍ വര്‍ഗീസ് മണ്ണാഞ്ചേരി : 07908064000

ജെയിംസ് സി തോമസ് : 07539306436

ബിജു മാത്യു: 07809149635 എന്നിവരെ ബന്ധപ്പെടേണ്ടതാണ്..

വിലാസം:

Tittensor Village Hall

14 Winghouse Ln, Tittensor, Stoke-on-Trent ST12 9JG

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more