1 GBP = 129.67
breaking news

‘ബി ബോള്‍ഡ് ഫോര്‍ ചെയ്ഞ്ച്’…മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ അന്താരാഷ്ട്ര വനിതാ ദിന ആഘോഷം വേറിട്ട അനുഭവമായി….

‘ബി ബോള്‍ഡ് ഫോര്‍ ചെയ്ഞ്ച്’…മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ അന്താരാഷ്ട്ര വനിതാ ദിന ആഘോഷം വേറിട്ട അനുഭവമായി….

ഷാജി മോന്‍ കെ. ഡി

ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാദിനയാഘോഷം വേറിട്ട അനുഭവമാക്കി കൊണ്ട് മാഞ്ചസ്റ്ററിലെ മലയാളി വനിതകള്‍. മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു രജിസ്‌ട്രേഷനോട് കൂടി ആരംഭിച്ച വനിതാ ദിനയാഘോഷം സംഘടിപ്പിച്ചത്.

പുതിയതായി രജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ക്ക് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി അനീഷ് കുര്യന്റെയും മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങളുടെയും മേല്‍നോട്ടത്തില്‍ ഹൃദ്യമായ സ്വീകരണമാണ് പുതിയ അംഗങ്ങള്‍ക്ക് ഒരുക്കിയിരുന്നത്. എംഎംഎ എക്‌സിക്യൂട്ടീവ് അംഗമായ ജിക്സി വര്‍ഗീസിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്.

തുടര്‍ന്ന് റീന വില്‍സണിന്റെ നേതൃത്വത്തില്‍ വനിതകളെ പല ടീമുകളായി തിരിച്ചു നിരവധി വിനോദ പരിപാടികളും ഉണ്ടായിരുന്നു. ഇതിനു പുറമെ ആളുകള്‍ക്ക് ഉപകാരപ്രദമാകുന്ന വിധത്തില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജയാ സുധീര്‍, ബിന്ദു കലേഷ്, മേഘലാ ഷാജി, ജിനി എഡ്വേര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് ക്യാമ്പും സംഘടിപ്പിച്ചിരുന്നു.

അസോസിയേഷനിലെ അംഗങ്ങളുടെ കൈപ്പുണ്യം വ്യക്തമാക്കുന്ന രുചികരമായ വിഭവങ്ങളായിരുന്നു പ്രോഗ്രാമിന്റെ മറ്റൊരു ഹൈലൈറ്റ്. നാടന്‍ വിഭവങ്ങളായ പഴം പൊരി, ഉഴുന്ന് വട, സമൂസ, നാട്ടിന്‍പുറങ്ങളിലെ തനതു വിഭവമായ വെട്ടു കേക്ക്, പായസം തുടങ്ങിയ നിരവധി വിഭവങ്ങളാല്‍ നിറഞ്ഞ ഫുഡ് സ്റ്റാള്‍ ബെന്‍സി സാജു, മേഘലാ ഷാജി, ത്രേസിയാമ്മ ജോസ്, ജിക്സി സജീവ്, നിഷ ജയന്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more