1 GBP = 129.67

ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റി

ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റി

ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റി. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കാവും ഇനി വിജിലന്‍സിന്റെ ചുമതല. ജേക്കബ് തോമസ് ഒരു മാസത്തേക്ക് നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു. ജേക്കബ് തോമസിനെ മുഖ്യമന്ത്രി കയറൂരി വിട്ടിരിക്കുകയാണെന്നും വിജിലന്‍സിനെ നിയന്ത്രിച്ചില്ലെങ്കില്‍ അത് സര്‍ക്കാറിന്റെ പ്രതിച്ഛായയെ പ്രതികൂലമായ ബാധിക്കുമെന്നും അതുകൊണ്ട് ജേക്കബ് തോമസിനെ മാറ്റിനിര്‍ത്തണമെന്ന് സര്‍ക്കാറില്‍ നിന്നും തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ജേക്കബ് തോമസിനെതിരെയുള്ള ഹൈക്കോടതി പരാമര്‍ശങ്ങള്‍ സര്‍ക്കാറിനെ ബാധിക്കും. അതുകൊണ്ടു തന്നെ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തണമെന്ന് ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലും ആവശ്യമുയര്‍ന്നതായാണ് സൂചനകള്‍….

സര്‍ക്കാറിന്റെ പ്രതിച്ഛായ തിരിച്ചു പിടിക്കാന്‍ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റിനിര്‍ത്തണമെന്ന് സിപിഐഎം ഘടകകക്ഷികള്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. വിജിലന്‍സിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഘടകകക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസിനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതെന്നാണ് പ്രാഥമിക നിരീക്ഷണങ്ങള്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more