1 GBP = 130.06
breaking news

തോമസ് ചാണ്ടി ഗതാഗത വകുപ്പ് മന്ത്രിയായി നാളെ ചുമതയേല്‍ക്കും; എന്‍ സി പിയുടെ ആവശ്യം എല്‍ ഡി എഫ് അംഗീകരിച്ചു

തോമസ് ചാണ്ടി ഗതാഗത വകുപ്പ് മന്ത്രിയായി നാളെ ചുമതയേല്‍ക്കും; എന്‍ സി പിയുടെ ആവശ്യം എല്‍ ഡി എഫ് അംഗീകരിച്ചു

തോമസ് ചാണ്ടി എന്‍ സി പിയുടെ പുതിയ മന്ത്രിയാകും. എന്‍ സി പിയുടെ ആവശ്യം എല്‍ ഡി എഫ് അംഗീകരിച്ചു. നാളെ വൈകിട്ട് നാല് മണിക്ക് സത്യപ്രതിഞ്ജ ചെയ്ത് തോമസ് ചാണ്ടി ഗതാഗത മന്ത്രിയായി അധികാരമേല്‍ക്കും. ഇന്ന് ചേര്‍ന്ന എല്‍ ഡി എഫ് യോഗത്തിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായിരിക്കുന്നത്.

തോമസ് ചാണ്ടിയെ മന്ത്രിയാക്കണം എന്ന് വ്യക്തമാക്കുന്ന കത്ത് മുഖ്യമന്ത്രിയ്ക്ക് നല്‍കിയിരുന്നു. ലൈംഗിക ചുവയുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്ന സാഹചര്യത്തില്‍ എ കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ് എന്‍ സി പി പുതിയ മന്ത്രിയ്ക്കായി ചര്‍ച്ചകള്‍ നടത്തിയത്. പുതിയ മന്ത്രി ആരാകുമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ആശയക്കുഴപ്പം നിലനിന്നെങ്കിലും ഒടുവില്‍ തോമസ് ചാണ്ടിയെ തന്നെ മന്ത്രിയാക്കാമെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. രാജ്ഭവനില്‍ ശനിയാഴ്ച നടക്കുന്ന അത്യന്തം ലളിതമായ ചടങ്ങില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നിയമസഭാംഗങ്ങളും പങ്കെടുക്കും. കുട്ടനാട് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ സമാജികനും കുവൈത്ത് കേന്ദ്രമാക്കിയുള്ള പ്രമുഖ വ്യവസായിയും അണ് തോമസ് ചാണ്ടി. വി സി തോമസിന്റെയും ഏലിയാമ്മയുടെയും മകനായി 1947 ഓഗസ്റ്റ് 29 നാണ് ജനനം. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനിയറിങ്ങ് ടെക്ക്‌നോളജി, ചെന്നൈയില്‍ നിന്നും ടെലികമ്മ്യുണിക്കേഷന്‍ എഞ്ചിനിയറിങ്ങില്‍ ഡിപ്‌ളോമ നേടിയിട്ടുണ്ട്. ഭാര്യ: മേഴ്‌സി ചാണ്ടി. മക്കള്‍: ബെറ്റി(ഫിലാഡല്‍ഫിയ), ഡോ. ടോബി(ബല്‍ഗാം), ടെസി (എല്‍എല്‍ബി വിദ്യാര്‍ത്ഥിനി, ഡല്‍ഹി).

മംഗളം ചാനല്‍ മാര്‍ച്ച് 26 ഞായറാഴ്ച അവരുടെ ലോഞ്ചിങ്ങിനോട് അനുബന്ധിച്ച് പുറത്തുവിട്ട ലൈംഗിക ചുവയുളള ടെലിഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്‍ രാജിവെക്കുന്നത്. രാവിലെ വാര്‍ത്ത വന്നതിന് പിന്നാലെ മൂന്ന് മണിയ്ക്ക് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപനം നടന്നത്.

ഇത് മൂന്നാം തവണയാണ് കുവൈറ്റിലെ വ്യവസായി കൂടിയായ തോമസ് ചാണ്ടി നിയമസഭയിലേക്ക് ജയിച്ചെത്തുന്നത്. ആലപ്പുഴയില്‍ നിന്നുള്ള നാലാമത്തെ മന്ത്രിയാകും തോമസ് ചാണ്ടി. തോമസ് ഐസക്, ജി സുധാകരന്‍, തിലോത്തമന്‍ എന്നിവരാണ് മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍. തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിനെ മുഖ്യമന്ത്രി തുടക്കത്തില്‍ എതിര്‍ത്തിരുന്നു. എന്നാല്‍ സി.പി.എം സംസ്ഥാന നേതൃത്വം എന്‍സിപിക്ക് അര്‍ഹതപ്പെട്ട മന്ത്രിസ്ഥാനം നല്‍കണമെന്ന അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യം തുറന്നു പറയുകയും ചെയ്തു. ഇതിനിടെ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറും തോമസ് ചാണ്ടിക്ക് വേണ്ടി രംഗത്തു വന്നു. ഇതോടെ എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനും തോമസ് ചാണ്ടിക്ക് അനുകൂലമായി. മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തു. ഇടത് യോഗത്തില്‍ എല്ലാ ഘടകക്ഷികളും എന്‍സിപിയുടെ അവകാശത്തെ അംഗീകരിച്ചു. ഈ സാഹചര്യത്തിലാണ് തോമസ് ചാണ്ടി മന്ത്രിയാകുന്നത്. അന്വേഷണം നടക്കുന്നതിനാല്‍ ശശീന്ദ്രന്‍ മാറി നില്‍ക്കട്ടേയെന്ന നിലപാട് ഇടതു പക്ഷം സ്വീകരിച്ചു. തോമസ് ചാണ്ടിക്കെതിരേയും വ്യക്തിപരമായ ആരോപണങ്ങളുണ്ട്. എന്നാല്‍ തോമസ് ചാണ്ടി കൂടി പങ്കെടുത്ത യോഗത്തില്‍ ഈ വിവാദമൊന്നും ചര്‍ച്ചയായില്ല. പകരം മന്ത്രിയായി തോമസ് ചാണ്ടിയെ അംഗീകരിക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more