1 GBP = 128.35
breaking news

ഉഷാ മേനോന് ഇന്ന് കൂത്താട്ടുകുളത്ത് അന്ത്യവിശ്രമം….

ഉഷാ മേനോന് ഇന്ന് കൂത്താട്ടുകുളത്ത്  അന്ത്യവിശ്രമം….

അലക്‌സ് വര്‍ഗീസ്

കഴിഞ്ഞ ദിവസം ഷോപ്പ്‌ഷെയറിലെ ടെല്‍ ഫോര്‍ഡില്‍ നിര്യാതയായ മലയാളി നഴ്‌സ് ഉഷാ മേനോന് ജന്മനാട്ടില്‍ ഇന്ന് അന്ത്യവിശ്രമം. ഇന്ന് രാവിലെ 8ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന മ്യതദേഹം ഭര്‍ത്താവ് സജിയും, മകള്‍ ശ്രീലക്ഷ്മിയും മറ്റു ബന്ധുക്കളും ചേര്‍ന്ന് എറ്റ് വാങ്ങും. തുടര്‍ന്ന് ജന്മനാടായ കൂത്താട്ടുകുളത്തെ ഭവനത്തില്‍ എത്തിച്ച ശേഷം ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരമൊരുക്കും. തുടര്‍ന്ന് 3 മണിയോട് കൂടി ജനിച്ച് വളര്‍ന്ന മണ്ണില്‍ ഉഷാ മേനോന് അന്ത്യവിശ്രമം ഒരുക്കും. ഉഷയുടെ കുടുംബാംഗങ്ങളുടെ ആവശ്യം സ്വീകരിച്ച് ഭര്‍ത്താവ് സജി ഭാര്യയുടെ അന്ത്യവിശ്രമം ഉഷയുടെ ജന്മസ്ഥലമായ കൂത്താട്ടുകുളത്ത് ആക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

ഇന്നലെ ടെല്‍ഫോര്‍ഡിലേയും യുകെയിലുള്ള സുഹൃത്തുക്കള്‍ രാവിലെ ബര്‍ക്കിന്‍ഹെഡിലുള്ള ഫ്യൂണറല്‍ ഡയറക്ടേറ്റിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ നിന്നും മ്യതദേഹം നാട്ടിലേക്ക് കൊണ്ട് പോയി. ഭര്‍ത്താവ് സജിയും മകള്‍ ശ്രീലക്ഷ്മിയും ടെല്‍ഫോര്‍ഡിലുള്ള കുടുംബ സുഹൃത്തായ എല്‍ദോയും മൃതദേഹത്തെ അനുഗമിച്ചു. ഇന്നലെ ബിര്‍മിങ്ഹാം എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര തിരിച്ച ബന്ധുക്കള്‍ ദുബായില്‍ നിന്നും മൃതദേഹത്തോടൊപ്പമാണ് നാട്ടിലേക്ക് പോകുന്നത്.

തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്ന് സഹായിച്ച യുക്മ നേതാക്കളോടും ടെല്‍ ഫോര്‍ഡിലെ മലയാളി അസോസിയേഷന്‍ നേതാക്കളോടും സജി നന്ദി അറിയിച്ചു. യുക്മ ജോയിന്റ് ട്രഷറര്‍ ശ്രീ.ജയകുമാര്‍ നായര്‍, ദേശീയ സമിതിയംഗം സുരേഷ് കുമാര്‍ എന്നിവര്‍ സജിയുടെ ഭവനത്തിലെത്തി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. ഫ്യൂണറല്‍ ഡയറക്‌ടേഴ്‌സുമായി യുക്മ ട്രഷറര്‍ അലക്‌സ് വര്‍ഗ്ഗീസ്, മുന്‍ ജോയിന്റ് സെക്രട്ടറി മാത്യു അലക്‌സാണ്ടര്‍ എന്നിവര്‍ ബന്ധപ്പെട്ട് വേണ്ട ക്രമീകരണങ്ങള്‍ ചെയ്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more