1 GBP = 108.89
breaking news

താജ്മഹല്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ഇന്ത്യയില്‍; രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം

താജ്മഹല്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ഇന്ത്യയില്‍; രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം

ആഗോള ഭീകര സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) താജ്മഹലിനെ ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ ഗ്രൂപ്പായ സൈറ്റ് ഇന്റലിജന്‍സ്. ഐഎസ് അനുകൂല സംഘടനയായ അഹ്വാല്‍ ഉമ്മത്ത് മീഡിയ സെന്റര്‍ താജ്മഹലിനെ ലക്ഷ്യമിടുന്നെന്നാണ് വിവരം. ഒരു ഗ്രാഫിക്‌സ് ചിത്രവും ഉമ്മത് മീഡിയ പുറത്തുവിട്ടിട്ടുണ്ട്. മാര്‍ച്ച് 14നാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്.

കറുത്ത മുഖംമൂടി അണിഞ്ഞ ആയുധധാരിയായ ഒരാള്‍ താജ്മഹലിന് നേരെ തിരിഞ്ഞു നില്‍ക്കുന്നതും താജ്മഹലിന് താഴെ ന്യൂടാര്‍ജെറ്റ് എന്ന് എഴുതിയിരിക്കുന്നതുമാണ് ചിത്രത്തില്‍ ഉള്ളത്. ചാവേര്‍ ആക്രമണമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത് എന്ന സൂചനയോടെ ‘Agra martyrdom-seeker’ എന്നെഴുതിയ ഒരു വാനും ചിത്രത്തിനൊപ്പമുണ്ട്.

ഐഎസ് അനുകൂല സംഘടനകള്‍ ഇന്ത്യയില്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more