1 GBP = 105.88
breaking news

നാട്ടില്‍ മരണമടഞ്ഞ യുകെ മലയാളി സാജന്‍ ജോര്‍ജിന്റെ സംസ്‌കാരം നാളെ

നാട്ടില്‍ മരണമടഞ്ഞ യുകെ മലയാളി സാജന്‍ ജോര്‍ജിന്റെ സംസ്‌കാരം നാളെ

കവന്‍ട്രി: നാട്ടില്‍ മരണമടഞ്ഞ കോന്നി വകയാര്‍ സ്വദേശി സാജന്‍ ജോര്‍ജിന്റെ സംസ്‌കാരം നാളെ 11.30ന് വകയാര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ നടക്കും. നാട്ടില്‍ അവധിയിലായിരുന്ന സാജന്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹൃദായാഘാതം മൂലമാണ് മരണമടഞ്ഞത്.

ഓക്‌സ്‌ഫോര്‍ഡില്‍ നിന്നും മൂന്ന് വര്‍ഷം മുന്‍പാണ് പരേതന്‍ കുടുംബമായി കോവെന്ററിയിലേക്ക് താമസംമാറിയത്. ഓക്‌സ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ മുന്‍ ഭാരവാഹിയും യുക്മ നേഴ്‌സസ് ഫോറം ജോയിന്റ് സെക്രട്ടറിയുമായ സുമ സാജനാണ് ഭാര്യ. അലനാ സാജന്‍ (അല്ലു) മകളും ജോര്‍ജി സാജന്‍ (അപ്പു) മകനുമാണ്. നാടുവിലേത്ത് കുടുംബാംഗമായ സാജന്‍ പരേതനായ സി എം ജോര്‍ജിന്റെയും ശ്രീമതി തങ്കമ്മാ ജോര്‍ജിന്റെയും മകനാണ്. സോളി തോമസ് (തിരുവനന്തപുരം മെഡിക്കല്‍ കോളേജ്), സാബു വട്ടപ്പാറ (മുന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, കോന്നി ഗ്രാമ പഞ്ചായത്ത്) തുടങ്ങിയവര്‍ സഹോദരങ്ങളാണ്.

സാജന്‍ ജോര്‍ജിന്റെ നിര്യാണത്തില്‍ യുക്മ നാഷണല്‍ പ്രസിഡന്റ് ശ്രീ മാമ്മന്‍ ഫിലിപ്പ്, സെക്രെട്ടറി റോജിമോന്‍ വര്‍ഗീസ്, മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ പ്രസിഡന്റ് ശ്രീ ഡിക്‌സ് ജോര്‍ജ്, സൗത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ശ്രീ വര്‍ഗീസ് ചെറിയാന്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more