1 GBP = 108.39
breaking news

വയനാട്ടില്‍ വീണ്ടും ലൈംഗിക പീഢനം; പ്ലസ്ടു വിദ്യാര്‍്തഥിനിയെ പീഡിപ്പിച്ച കെ സി വൈ എം കോര്‍ഡിനേറ്റര്‍ അറസ്റ്റില്‍

വയനാട്ടില്‍ വീണ്ടും ലൈംഗിക പീഢനം; പ്ലസ്ടു വിദ്യാര്‍്തഥിനിയെ പീഡിപ്പിച്ച കെ സി വൈ എം കോര്‍ഡിനേറ്റര്‍ അറസ്റ്റില്‍

വയനാട്ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കെസിവൈഎം മാനന്തവാടി രൂപത കോര്‍ഡിനേറ്റര്‍ സിജോ ജോര്‍ജിനെയാണ് പൊലീസ് അറസ്‌റ് ചെയ്തത്.

വയനാട് പനമരത്താണ് സംഭവം നടന്നത്. പത്താം ക്ലാസില്‍ ഒമ്പത് വിഷയങ്ങളില്‍ എ പ്ലസ് നേടിയ പെണ്‍കുട്ടിയെ അഭിനന്ദിച്ചുകൊണ്ടാണ് സൗഹൃദം ആരംഭിച്ചത്. പിന്നീട് പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. ഗര്‍ഭിണിയായതോടെ പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം ചെയ്‌തോളാമെന്നാണ് ഇയാള്‍ വാഗ്ദാനം ചെയ്തു.

ബലാത്സഗംത്തിന് ഇരയായ പെണ്‍കുട്ടി ഡിസംബര്‍ 28ന് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ അമ്മയേയും കുഞ്ഞിനെയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതും സിജോയായിരുന്നു. പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്ന കാര്യം വീട്ടില്‍ അറിയിച്ചെങ്കിലും യുവാവിന്റെ മാതാവ് ഇതിനോടു യോജിച്ചില്ല. ഇതേതുടര്‍ന്ന് സിജോ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പൊലീസിന് പീഡനത്തെ സംബന്ധിച്ചു സൂചന ലഭിക്കുന്നത്.

നവജാത ശിശു കോഴിക്കോട് അനാഥാലയത്തിലാണ് ഇപ്പോള്‍ ഉള്ളത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more