1 GBP = 106.81
breaking news

സ്റ്റോക്ക് ഓണ്‍ ട്രെന്റിന്റെ മണ്ണില്‍ പാശ്ചാത്യവും മലയാളവും ചേര്‍ന്ന ഫ്യൂഷന്‍ സംഗീതത്തിന്റെ പേമാരി ചൊരിയാന്‍ സ്റ്റീഫന്‍ ദേവസ്സിയും സംഘവും മേയ് 31ന് എത്തുന്നു.

സ്റ്റോക്ക് ഓണ്‍ ട്രെന്റിന്റെ മണ്ണില്‍ പാശ്ചാത്യവും മലയാളവും ചേര്‍ന്ന ഫ്യൂഷന്‍ സംഗീതത്തിന്റെ പേമാരി ചൊരിയാന്‍ സ്റ്റീഫന്‍ ദേവസ്സിയും സംഘവും മേയ് 31ന് എത്തുന്നു.

ജോബ് ജോസ്

സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളി സമൂഹത്തിന്റെ ആഘോഷരാവുകളെ പ്രൗഡഗംഭീരമാക്കുവാന്‍ അഭിനവ സംഗീത മാന്ത്രീകന്‍ സ്റ്റീഫന്‍ ദേവസ്സി നയിക്കുന്ന സൗത്തിന്ത്യയിലെ ഏറ്റവും വലിയ മ്യൂസിക് ബാന്‍ഡായി മാറിക്കഴിഞ്ഞ സോളിഡ് ബാന്‍ഡ് ആണ് മേയ് 31ന് സംഗീതത്തിന്റെ പേമാരിയുമായി എത്തുന്നത്. സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ഏറ്റവും വലുപ്പമേറിയ കിംഗ്‌സ് ഹാളിന്റെ പ്രൗഡമനോഹരവുമായ വേദിയിലാണ് സംഗീതത്തിന്റെ ഈ അത്ഭുതവിരുന്ന് ഒരുക്കിയിരിക്കുന്നത്. ഒപ്പം ലോകോത്തര നിലവാരമുള്ള ശബ്ദ സജ്ജീകരണങ്ങളും കൂടിച്ചേരുമ്പോള്‍ സംഗീതത്തിന്റെ വിസ്മയ ലോകത്തേക്ക് നിങ്ങളെ ആനയിക്കും.

ഒട്ടനവധി ബഡ്ജറ്റ് സ്റ്റേജ് ഷോകള്‍ കണ്ട സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളികള്‍ക്ക് സ്റ്റീഫന്‍ ദേവസ്സി & സോളിഡ് ബാന്‍ഡ് എന്ന ബിഗ് ബജറ്റ് ഷോ തീര്‍ച്ചയായും എന്നും എക്കാലവും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന സംഗീതവിരുന്നായിരിക്കും

വേള്‍ഡ് മ്യൂസിക്, വെസ്റ്റേണ്‍ ക്ലാസിക്കല്‍, കര്‍ണാടിക്, ഹിന്ദുസ്ഥാനി എന്നിവ ചേര്‍ത്ത് മനോഹരമായി കോര്‍ത്തിണക്കുന്ന മാസ്മരീക സംഗീതമാണ് ആസ്വാദക ഹൃദയങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയെന്ന് സ്റ്റീഫന്‍ ദേവസ്സി പറഞ്ഞു. സ്റ്റീഫന്‍ ദേവസ്സിയടക്കം പതിനൊന്ന് ടീമംഗങ്ങളാണ് സ്റ്റോക്ക് ഓണ്‍ ട്രെന്റിനെ ത്രസിപ്പിക്കാനെത്തുന്നത്.

സോളിഡ് ബാന്‍ഡിലെ മറ്റ് പ്രമുഖ അംഗങ്ങളെ പരിചയപ്പെടാം

ഫ്രാന്‍സിസ് സേവ്യര്‍ – ഇന്ത്യയിലെ പ്രമുഖ മ്യൂസിക് ഡയറക്ടര്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയസമ്പത്തുള്ള ഫ്രാന്‍സിസ് സേവ്യര്‍ സംഗീത വേദിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന വയലിനിസ്റ്റാണ്. കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അവാര്‍ഡ് നേടിയിട്ടുള്ള ഫ്രാന്‍സിസ് സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് ഓര്‍ക്കസ്ട്രയിലെ സോളോയിസ്റ്റുമാണ്.

ഷോമി ഡേവിസ് – ലണ്ടന്‍ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിന്റെ അംഗീകൃത കോഴ്‌സില്‍ പിയാനോ 8-ാം ഗ്രേഡ് ഉയര്‍ന്ന മാര്‍ക്കോടെ പാസ്സായ ഷോമി എല്ലാ സംഗീതോപകരണങ്ങളും വായിക്കുന്നതോടൊപ്പം ലാറ്റിനും, വേള്‍ഡ് ഫ്യൂഷന്‍സും മനോഹരമായി വായിക്കും.

ജോസി ജോണ്‍ – ബാസ് ഗിറ്റാറിസ്റ്റ് എന്ന നിലയില്‍ പേരെടുത്ത ജോസി ഇന്ത്യയിലെ തന്നെ പ്രശസ്ത ബാസിസ്റ്റുകളിലെരാളാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട ചലചിത്ര സംഗീത പിന്നണി രംഗത്ത് സജ്ജിവമാണ്.

അഖില്‍ ബാബു – ചെന്നൈയിലെ മ്യൂസിക് ലോഞ്ച് സ്‌കൂള്‍ ഓഫ് ടെക്‌നോളജിയില്‍ പഠിച്ച അഖില്‍ എ.ആര്‍. റഹ്മാനൊടൊപ്പം ‘ജയ് ഹോ’ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിന് ഡ്രം വായിച്ചിട്ടുണ്ട്. 2004ല്‍ റേഡിയോ മാംഗോ ഡെസിബല്‍ 2 ന്റെ ബെസ്റ്റ് ഡ്രമ്മര്‍ അവാര്‍ഡും അഖിലിനെ തേടിയെത്തിയിട്ടുണ്ട്.

ഡെര്‍വിന്‍ ഡിസൂസ – ഇന്ന് ഇന്ത്യയിലുള്ള പ്രമുഖ ഗിറ്റാറിസ്റ്റുകളില്‍ ഒരാളായ ഡെര്‍വിന്‍ ശങ്കര്‍ മഹാദേവന്‍, ഹരിഹരന്‍, ഹരിചരണ്‍, നരേഷ് അയ്യര്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ശ്യാം പ്രസാദ് – സംഗീതത്തില്‍ മികച്ച പരിശീലനം നേടിയിട്ടുള്ള ശ്യാം ആസ്വാദകരുടെ മനസ്സു കീഴടക്കുന്ന ഗായകനാണ്.

രമ്യാ വിനയകുമാര്‍ – സോളിഡ് ബാന്‍ഡിലെ പെണ്‍ ശബ്ദം. സ്റ്റേജുകളില്‍ അത്യുഗ്രന്‍ പ്രകടനം കാഴ്ച വെക്കുന്ന ഈ ഗായിക ആസ്വാദക ഹൃദയങ്ങളെ കീഴടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിംഗിനും വിളിക്കുക:

07888846751 (ജോബി), 07728324877 (ജോഷി വര്‍ഗീസ്), 07429213525 (സോക്രട്ടീസ്)

ഓണ്‍ലൈന്‍ ബുക്കിംഗിന് ഇവിടെ ക്ലിക്ക് ചെയ്യുക.

സ്റ്റീഫന്‍ ദേവസ്സി & സോളിഡ് ബാന്‍ഡ് ഷോയുടെ വിവരങ്ങള്‍ ഒറ്റ നോട്ടത്തില്‍

Date 31st May 2017

Place : Stoke-on-Trent

Gates Open :6.00 pm

Programme Starts : 6.30pm

Venue Address : Kings Hall, Glebe tSreet, Stoke On Trent , ST4 1HH

Ticket Prices:

Raw Child Adults Family (2+2)
Silver (balcony £10 £15  £50
Gold £10   £20 £60
Platinum £15 £25 £80
VIP £20 £30 £100

 

 

 

 

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more