1 GBP = 110.08

ദുബായ് പോലീസ് അന്വേഷിക്കുന്ന പെണ്‍വാണിഭക്കേസിലെ പ്രതി ‘സുനില്‍ സുരേന്ദ്രന്‍’ പള്‍സര്‍ സുനിയോ?

ദുബായ് പോലീസ് അന്വേഷിക്കുന്ന പെണ്‍വാണിഭക്കേസിലെ പ്രതി  ‘സുനില്‍ സുരേന്ദ്രന്‍’ പള്‍സര്‍ സുനിയോ?

കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസിനു ലഭിച്ചു. പെണ്‍വാണിഭ കേസില്‍ ദുബായ് പൊലീസ് അന്വേഷിച്ചിരുന്ന ‘സുനില്‍ സുരേന്ദ്ര’നാണ് പള്‍സര്‍ സുനിയെന്നാണ് പൊലീസിന് ലഭിച്ച വിവരം.

രണ്ട് വര്‍ഷം മുമ്പ് ഇയാള്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ പല തവണ ദുബായിലെത്തിയതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. സിനിമയില്‍ അവസരം തേടിയെത്തുന്ന യുവതികളെ പ്രലോഭിപ്പിച്ചു വിദേശത്തേക്കു കടത്തുന്ന റാക്കറ്റിന്റെ മുഖ്യകണ്ണിയായിരുന്നു സുനില്‍ സുരേന്ദ്രന്‍. ഇതേ ലക്ഷ്യത്തോടെയാണ് ഇയാള്‍ സിനിമക്കാരുമായി അടുപ്പമുണ്ടാക്കിയതെന്നും പൊലീസ് സംശയിക്കുന്നു.

നടിയെ ആക്രമിച്ചതിനു ശേഷം ഇയാള്‍ വിദേശത്തേക്കു കടക്കാതിരിക്കാന്‍ അന്വേഷണ സംഘം രാജ്യത്തെ വിമാനത്താവളങ്ങളില്‍ തിരച്ചില്‍ നോട്ടിസ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ക്കു മൂന്നു പേരുകളില്‍ പാസ്‌പോര്‍ട്ടുണ്ടായിരുന്നതായി കണ്ടെത്തിയത്.

അതിനിടെ പള്‍സര്‍ സുനി മൊബൈലിലെ ദൃശ്യങ്ങള്‍ സുഹൃത്തുക്കളെ കാണിച്ചതായി പൊലീസിന് സൂചന ലഭിച്ചു. സുനിയുടെ അമ്പലപ്പുഴയിലെ സുഹൃത്തായ മനുവിനെയും മറ്റൊരു സുഹൃത്തിനേയുമാണ് ദൃശ്യങ്ങള്‍ കാണിച്ചതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഈ രണ്ടുപേരുടേയും രഹസ്യമൊഴിയെടുക്കുന്നതിനായി പൊലീസ് കോടതിയെ സമീപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സംഭവം നടന്ന ശേഷം അമ്പലപ്പുഴയിലെ മനുവിന്റെ വീട്ടിലേക്കാണ് സുനി പോയതെന്ന് പൊലീസ് പറഞ്ഞു. ഇവിടെ ഏറെ നേരം സുനി ചിലവഴിച്ചതായും പൊലീസ് പറഞ്ഞു. ഈ സമയത്താണ് നടിയുടെ ദൃശ്യങ്ങളും ചിത്രങ്ങളുമെല്ലാം സുഹൃത്തുക്കളെ കാണിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. അതേസമയം, സുനി പകര്‍ത്തിയെന്ന് പറയുന്ന നടിയുടെ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഇതുവരെ കണ്ടെത്താന്‍ കഴിയാത്തത് പൊലീസിനെ കുഴക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more