1 GBP = 108.34

ലിവര്‍പൂള്‍ മലയാളിയുടെ മാതാവ് നിര്യാതയായി

ലിവര്‍പൂള്‍ മലയാളിയുടെ മാതാവ് നിര്യാതയായി

ടോം ജോസ് തടിയംപാട്

ലിവര്‍പൂളില്‍ മലയാളിക്കട, നടത്തിയിരുന്ന ജോര്‍ജ് കിഴക്കേകരയുടെ (കൈരളി ജോര്‍ജ് ) മാതാവ് മാര്‍ത്ത കോര (95 വയസ്) കര്‍ത്താവില്‍ നിദ്രപ്രാപിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു. പരേതയുടെ ഭര്‍ത്താവ് കോര 2006ല്‍ ഈ ലോകത്തോട് യാത്രപറഞ്ഞിരുന്നു .
മരിച്ച മാര്‍ത്ത തൊടുപുഴ മാറിക സ്വദേശിയാണ്. പരേതക്ക് അഞ്ചു മക്കളാണ് മൂത്തമകള്‍ ലീല, പിറവം. ഗ്രേസി, മറിക, ജോര്‍ജ് ലിവര്‍പൂള്‍ യുകെ, വത്സമ്മ പാലക്കുഴ , റെജിമോള്‍ ദുബായ്.. ശവസംകാരം വരുന്ന ബുധനാഴ്ച മൂന്നു മണിക്ക് വഴിത്തല സെന്റ് ആന്റണിസ് പള്ളിയില്‍ നടക്കും.

ശവസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ജോര്‍ജും കുടുംബവും നാളെ രാവിലെ ലിവര്‍പൂളില്‍ നിന്നും പുറപ്പെടും . ജോര്‍ജിന്റെ ഭാര്യ ജെസ്സി ലിവര്‍പൂള്‍ റോയല്‍ ഹോസപിറ്റലില്‍ നേഴ്‌സായി ജോലിനോക്കുന്നു
മരണ വാര്‍ത്തയറിഞ്ഞ് ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ)യുടെ പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്റെ നേതൃത്വത്തില്‍ ലിമ അംഗങ്ങള്‍ ജോര്‍ജ് ചേട്ടന്റെ ഓള്‍ഡ്സ്വാനിലെ വീട്ടിലെത്തി ആദരാജ്ഞലികള്‍ അറിയിച്ചു. ജോര്‍ജ് ചേട്ടന്‍ ലിമയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പിനുവേണ്ടിയും ആദരാജ്ഞലികള്‍ അറിയിച്ചു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more