1 GBP = 108.47
breaking news

സെഹിയോന്‍ യുകെ ടീം നയിക്കുന്ന ദൈവവചന ശുശ്രൂഷ ഫെബ്രുവരി 25 ശനിയാഴ്ച…

സെഹിയോന്‍ യുകെ ടീം നയിക്കുന്ന ദൈവവചന ശുശ്രൂഷ ഫെബ്രുവരി 25 ശനിയാഴ്ച…

തോമസ് കെ. ആന്റണി

സെഹിയോന്‍ യുകെയുടെ ഇംഗ്ലീഷ് ടീം നയിക്കുന്ന ദൈവവചന, രോഗശാന്തി ശുശ്രൂഷ ഫെബ്രുവരി 25 ശനിയാഴ്ച ഒരു മണി മുതല്‍ അഞ്ച് മണി വരെ ലണ്ടനിലെ ചിങ്‌ഫോര്‍ഡ് ദേവാലയത്തില്‍ ക്രമീകരിച്ചിരിക്കുന്നു.

ഇടവക വികാരി ഫാ. ഡേവിഡിന്റെ ക്ഷണപ്രകാരം ഒരുക്കിയ ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, ദൈവസ്തുതി ആരാധന, വചനപ്രഘോഷണം, ദൈവാനുഭവ സാക്ഷ്യങ്ങള്‍, ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.

വളര്‍ന്നു വരുന്ന തലമുറയിലേക്ക് വിശ്വാസം കൈമാറുന്നതിനായി ഒരുക്കിയിരിക്കുന്ന ശുശ്രൂഷയില്‍ കുമ്പസാരത്തിനും സ്പിരിച്വല്‍ ട്രെയ്നിങ്ങിനും അവസരമുണ്ടായിരിക്കും.

ദൈനദിന ജീവിത സാഹചര്യങ്ങളിലുള്ള മാനസികവും ശാരീരികവുമായ അസ്വസ്ഥതകളില്‍ ദൈവവചന ധ്യാനത്തിലൂടെയും കൂദാശകളിലൂടെയും പ്രത്യാശയും ആനന്ദവും നിറഞ്ഞ ജീവിതം പടുത്തുയര്‍ത്തുവാന്‍ വ്യക്തിപരമായി ഉണരുവാനും അത് വഴി സമൂഹത്തെയും ആയിരിക്കുന്ന ദേശത്തെയും ഉണര്‍ത്തുവാനുള്ള ശുശ്രൂഷയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു.

വിലാസം:

CHRIST THE KING CATHOLIC CHURCH

OPP . WALTHAMSTOW DOG STADIUM

455 CHINGFORD ROAD

SOUTH CHINGFORD

LONDON

E48SP

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റുഡോള്‍ഫ്: 07502266033

ക്ലെയര്‍: 07552765577

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more