1 GBP = 103.89
breaking news

കുട്ടികള്‍ക്കായി അവധിക്കാല ധ്യാനം ‘സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷന്‍ ‘ഫെബ്രുവരി 20 മുതല്‍ …… ഫാ.സോജി ഓലിക്കല്‍, ഫാ. ഷൈജു നടുവത്താനി എന്നിവര്‍ നയിക്കും.

കുട്ടികള്‍ക്കായി അവധിക്കാല ധ്യാനം ‘സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷന്‍ ‘ഫെബ്രുവരി 20 മുതല്‍ …… ഫാ.സോജി ഓലിക്കല്‍, ഫാ. ഷൈജു നടുവത്താനി എന്നിവര്‍ നയിക്കും.

ബാബു ജോസഫ്

സെഹിയോന്‍ യുകെ കുട്ടികള്‍ക്കായി ഒരുക്കുന്ന അവധിക്കാല ധ്യാനം സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷന്‍ ഫെബ്രുവരി 20 മുതല്‍ 24 വരെ മിഡ് വെയില്‍സിലെ കെഫന്‍ലീ പാര്‍ക്കില്‍ നടക്കും. ഫാ. സോജി ഓലിക്കല്‍, ഫാ. ഷൈജു നടുവത്താനി എന്നിവരുടെ നേതൃത്വത്തില്‍ സെഹിയോന്‍ ടീം ശുശ്രൂഷകള്‍ നയിക്കും.

പരിശുദ്ധാത്മാഭിഷേകം നിറഞ്ഞ നിരവധിയായ ശുശ്രൂഷകളിലൂടെ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് കുട്ടികളിലും കൌമാരക്കാരിലും യുവജനങ്ങളിലും യേശുക്രിസ്തുവിനെ പകര്‍ന്നു നല്‍കി, ജീവിത നവീകരണവും മാനസാന്തരവും നന്മ തിന്മകളുടെ തിരിച്ചറിവും സാദ്ധ്യമാക്കുകവഴി അവരെ കുടുംബത്തിനും സമൂഹത്തിനും മാതൃകയായിക്കൊണ്ട് ക്രിസ്തീയമാര്‍ഗത്തിലൂടെ നയിച്ചു കൊണ്ടിരിക്കുന്ന റവ. ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യുകെയുടെ സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷനില്‍ അവരുടെ ആത്മീയ , മാനസിക, ബൌദ്ധിക വളര്‍ച്ചയെ മുന്‍നിര്‍ത്തിയുള്ള നിരവധി പ്രോഗ്രാമുകളും ക്ലാസ്സുകളും ഉള്‍പ്പെടുന്നു.

9 വയസ്സുമുതല്‍ 12 വരെയും 13 മുതല്‍ പ്രായക്കാര്‍ക്കും , പ്രത്യേക വിഭാഗങ്ങളായിട്ടാണ് കിഡ്സ് ഫോര്‍ കിംങ്ഡം ,ടീന്‍സ് ഫോര്‍ കിംങ്ഡം ടീമുകള്‍ സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷന്‍ ധ്യാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ധ്യാനത്തിനായുള്ള അവസാനഘട്ട ഒരുക്കങ്ങളും നടന്നുവരുന്നു.

കുട്ടികളുടെ കുടുംബത്തിലും സമൂഹത്തിലുമുള്ള നല്ല പെരുമാറ്റങ്ങളെയും ജീവിതരീതികളെയും പരിചയപ്പെടുത്തുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് www.sehionuk.org എന്ന വെബ്സൈറ്റില്‍ നേരിട്ട് ബുക്കിംങ് നടത്താം.

അഡ്രസ്സ്.

Cefen Lea Park

Newtown

SY 16 4 AJ

കൂടുതല്‍ വിവരങ്ങള്‍ക്ക്

തോമസ് ജോസഫ് . 07877508926

ബിജു മാത്യു . 07515368239

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more