1 GBP = 106.74
breaking news

7 ബീറ്റ്സ് സംഗീതോത്സവവും,ഓ .എന്‍ .വി അനുസ്മരണവും ചാരിറ്റി ഈവന്റിനും തിരി തെളിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം…

7 ബീറ്റ്സ് സംഗീതോത്സവവും,ഓ .എന്‍ .വി അനുസ്മരണവും ചാരിറ്റി ഈവന്റിനും തിരി തെളിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം…

ജോമോന്‍ മാമ്മൂട്ടില്‍
മ്യൂസിക് ബാന്‍ഡ് രംഗത്ത് ആദ്യ വര്‍ഷത്തിനുള്ളില്‍ തന്നെ യു .കെ മലയാളികളുടെ ഇടയില്‍ ജനശ്രദ്ധ നേടിയ 7 ബീറ്റ്സ് മ്യൂസിക് ബാന്‍ഡിന്റ് ഒന്നാം വാര്‍ഷികവും, ചാരിറ്റി ഇവന്റും,മലയാള സിനിമാ ഗാനരംഗത്ത് അതുല്യ സംഭാവന ചെയ്ത,ഏതൊരു മലയാളിയുടെ മനസിലും എന്നും നിറഞ്ഞു നില്‍ക്കുന്ന നിരവധി നിത്യ ഹരിത ഗാനങ്ങള്‍ രചിച്ച മഹാ പ്രതിഭ പത്മ ശ്രീ ഓ .എന്‍ .വി കുറുപ്പു മാഷിന്റെ അനു സ്മരണവും ‘സംഗീതോത്സവം 2017 ‘ എന്ന പേരില്‍ ഈ വരുന്ന ശനിയാഴ്ച വൈകിട്ടു 4 മണി മുതല്‍ കെറ്ററിംഗ് ജനറല്‍ ഹോസ്പിറ്റല്‍ സോഷ്യല്‍ ക്ലബ് ഹാളില്‍വെച്ച് നടത്തപ്പെടുന്നു. സംഗീതവും ,നൃത്തവും ഒന്നുചേരുന്ന ഈ വേദിയില്‍ യു .കെ യിലെ വിവിധ യിടങ്ങളില്‍ നിന്നുള്ള ഗായികാ ഗായകന്മാര്‍ അണിയിച്ചൊരുക്കുന്ന സംഗീത വിരുന്നും,സിരകളെ ത്രസിപ്പിക്കുന്ന സിനിമാറ്റിക് ക്ലാസിക് നൃത്തങ്ങളും സംഗീതോത്സവത്തിനു മാറ്റേകും.
7 ബീറ്റ്സ്ന്റെ അമരക്കാരന്‍ മനോജ് തോമസ്, ഏഷ്യാനെറ്റ് ടാലെന്റ്‌റ് ഷോ ,യുക്മ സ്റ്റാര്‍ സിംഗര്‍ എന്നീ പ്രോഗ്രാമിലൂടെ ജനശ്രദ്ധ നേടിയ ഡോക്ടര്‍ വിപിന്‍ നായര്‍ , സത്യനാരായണന്‍ ,മാര്‍ട്ടിന്‍ തോമസ് ,സുദേവ് കുന്നത്,ഫെബി ഫിലിപ്പ് , നോര്‍ഡി ജേക്കബ് ,കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റും ഗായകനുമായ ടോമി തോമസ് സൗത്തെന്‍ഡ്, ബ്രിട്ടഷ് അവാര്‍ഡ് നൈറ്റ് മിസ്സ് കേരള യൂറോപ്പ് ഫൈനലിസ്റ്റു ജൂഹി ചെത്തിപ്പുഴ ,ജെന്നി ,ലിന്‍ഡ ബെഡ്‌ഫോര്‍ഡിലെ കൊച്ചു ഗായിക ഡെന്ന എന്നിങ്ങനെ നിരവധി ഗായകര്‍ അണിയിച്ചൊരുക്കുന്ന സംഗീത വിസ്മയവും,ബെഡ്‌ഫോര്‍ഡിലെയും ,കെറ്റെറിങ്ങിലെയും കുട്ടികള്‍ അണിയിച്ചൊരുക്കുന്ന സിനിമാറ്റിക് ആന്‍ഡ് ക്ലാസിക്കല്‍ നൃത്ത വിസ്മയവും കൂടാതെ നൃത്തം ഡാന്‍സ് അക്കാദമി ബെഡ്‌ഫോര്‍ഡ്ന്റെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള കുട്ടികള്‍ അണിയിച്ചൊരുക്കുന്ന സിനിമാറ്റിക്,ക്ലാസിക് നൃത്തച്ചുവടുകളും സംഗീതോത്സവത്തിനു മാറ്റു കൂട്ടും,ബെഡ്‌ഫോര്‍ഡിലെ അറിയപ്പെടുന്ന കലാകാരനായ ശ്രീകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത ‘പാപമരം ‘ എന്ന ഷോര്‍ട് ഫിലിമിന്റെ പ്രീമിയര്‍ ഷോയും ഇതേ വേദിയില്‍ നടക്കും. തികച്ചും പ്രവേശനം ഫ്രീ നടത്തുന്ന സംഗീതോത്സവത്തിനു സ്‌പോണ്‍സര്‍ ചെയ്യുന്നത് അലൈഡ് ഫിനാന്‍ഷ്യല്‍ സെര്‍വീസും ,ലോ പോയിന്റ് സോളിസിറ്റേഴ്സ് ,ട്യൂട്ടേഴ്സ് വാലി ഓണ്‍ലൈന്‍ ആന്‍ഡ് പ്രൈവറ്റ് ട്യൂഷനും,മാഗ്‌നാ വിഷന്‍ ടിവി യുമാണ്.
യു.കെ യിലെ കലാ,സാംസ്‌കാരിക ,രാഷ്ട്രീയ മേഘ ലയിലെ പ്രമുഖരായ ഒരു ബിലാത്തി പ്രണയം എന്ന മലയാള ചിത്രം ആദ്യമായി സംവിധാനം ചെയ്ത യു.കെ മലയാളി കാനേഷ്യസ് അത്തിപ്പൊഴിയില്‍ ,പുതുപ്പള്ളി സംഗമം പ്രസിഡന്റും ,KCF വാറ്റ്‌ഫോഡ് ട്രസ്റ്റീയും ,മുന്‍ യുക്മ റീജണല്‍ പ്രസിഡന്റുമായ സണ്ണിമോന്‍ മത്തായി, സീറോ മലബാര്‍ സഭാ ഡീക്കനും മാഗ്‌നാ വിഷന്‍ ടി വി മാനേജിങ് ഡയറക്ടറുമായ ഡീക്കന്‍ ജോയ്സ് ജെയിംസ്, ഹണ്ടിങ്ടണ്‍ കൗണ്‍സിലര്‍ ലീഡോ ജോര്‍ജ്,നിരവധി ക്രിസ്ത്യന്‍ ഗാനങ്ങള്‍ എഴുതിയ റോയ് കാഞ്ഞിരത്താനം,നൃത്തം ഡാന്‍സ് അക്കാദമി ഡയറക്ടര്‍ സുജാത ചെനിലത്തു , ബെഡ്‌ഫോര്‍ഡ് മാസ്റ്റന്‍ കേരള അസോസിയേഷന്‍ പ്രസിഡന്റും ,ബെഡ്‌ഫോര്‍ഡ് മലയാളി ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റനുമായ സാബു കാക്കശ്ശേരി,കെറ്റെറിംഗ് മലയാളി വെല്‍ഫയര്‍ അസോസിയേഷന്‍ പ്രെസിഡെണ്ട് എന്നിങ്ങനെ നിരവധിപേര്‍ വിശിഷ്ട അതിഥികളായെത്തുന്നു.
സ്വാദിഷ്ടമായ കേരള ഭക്ഷണം മിതമായ നിരക്കില്‍ നല്‍കുന്ന ഭക്ഷണശാല വേദിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും.കാര്‍ പാര്‍ക്കിംഗ് സൗകര്യം ഹാളിനോട് ഉണ്ടായിരിക്കുന്നതായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോമോന്‍ മാമ്മൂട്ടില്‍ :07930431445
മനോജ് തോമസ് :07846475589
Venue:
Kettering General Hospital Social Club Hall
Rothwell Road
NN16 8UZ
Kettering
Northamponshire
All are welcome….
Hi,Could you please add add above news in your news portal.
Many thanks,
Jomon Mammoottil
+44 7930 431445(Mob)
+44 1234 217294(Land)

[email protected]

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more