1 GBP = 106.81
breaking news

മരണത്തിന്റെ കാലൊച്ച വീണ്ടും; പേരക്കുട്ടികളെ കാണാനെത്തിയ തിരുവല്ല സ്വദേശി നോട്ടിംഹാമില്‍ മരണമടഞ്ഞു.

മരണത്തിന്റെ കാലൊച്ച വീണ്ടും; പേരക്കുട്ടികളെ കാണാനെത്തിയ തിരുവല്ല സ്വദേശി നോട്ടിംഹാമില്‍ മരണമടഞ്ഞു.

നോട്ടിംഗ്ഹാം: യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടുമൊരു മരണം കൂടി. പേരക്കുട്ടികളോടൊപ്പം കുറച്ച് ദിവസം സമയം ചിലവഴിക്കാനെത്തിയ തിരുവല്ല സ്വദേശി മോഹനന്‍ നായരാണ്(64) നോട്ടിംഗ്ഹാമില്‍ മരണമടഞ്ഞത്. നോട്ടിംഗ്ഹാമിലെ അര്‍ണോള്‍ഡില്‍ താമസമാക്കിയ ശ്രീമതി ബിന്ദു സരസ്വതിയുടെ പിതാവാണ് മരണമടഞ്ഞത്.

കഴിഞ്ഞ ഒരു മാസത്തിലധികമായി നോട്ടിങ്ങ്ഹാം സിറ്റി ഹോസ്പിറ്റലില്‍ അസുഖ ബാധിതനായി കിടക്കുകയായിരുന്നു. രോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ബുധനാഴ്ച രാവിലെയോടെ നില കൂടുതല്‍ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. പരേതന് ബിന്ദുവിനെക്കൂടാതെ മറ്റൊരു മകന്‍ കൂടിയുണ്ട്. പിതാവിന്റെ മരണ വിവരം അറിഞ്ഞു അദ്ദേഹവും യുകെയിലെത്തിയിട്ടുണ്ട്. സംസ്‌കാരം യുകെയില്‍ തന്നെ നടത്താനാണ് ബന്ധുക്കളുടെ തീരുമാനം.

മോഹനന്‍ നായരുടെ മരണ വിവരമറിഞ്ഞു നോട്ടിംഹാമിലെ മുഴുവന്‍ മലയാളികളും കുടുംബത്തിന് സാന്ത്വനവുമായെത്തിയിട്ടുണ്ട്. യുക്മ നാഷണല്‍ പ്രസിഡണ്ട് ശ്രീ മാമ്മന്‍ ഫിലിപ്പും സെക്രട്ടറി ശ്രീ റോജിമോന്‍ വര്‍ഗ്ഗീസും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ പ്രസിഡന്റും നോട്ടിംങ്ഹാം മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ പ്രസിഡന്റും കൂടിയായ ഡിക്‌സ് ജോര്‍ജ്, എന്‍ എം സി എ സെക്രട്ടറി ശ്രീ ജെയ്‌മോന്‍ ജോസ് ജോസ്, മറ്റ് ഭാരവാഹികള്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ ബിന്ദുവിനും കുടുംബത്തിനും താങ്ങായുണ്ട്. സംസ്‌കാരവും മറ്റ് സഹായങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പരേതന്റെ ബന്ധുക്കളുമായി കൂടിയാലോചിച്ച് അറിയിക്കാമെന്ന് ശ്രീ ഡിക്‌സ് ജോര്‍ജ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more