1 GBP = 108.60
breaking news

ഇടുക്കി ജില്ലാ സംഗമം നടത്തുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ആവേശ പോരാട്ടത്തിന് അരങ്ങ് ഒരുങ്ങിക്കഴിഞ്ഞു…

ഇടുക്കി ജില്ലാ സംഗമം നടത്തുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ആവേശ പോരാട്ടത്തിന് അരങ്ങ് ഒരുങ്ങിക്കഴിഞ്ഞു…

റോയി മാത്യു മാഞ്ചസ്റ്റര്‍
മെയ് ആറിനു നടക്കുന്ന ആറാമത് ഇടുക്കി ജില്ലാ സംഗമത്തിന് മുന്നോടിയായി നടക്കുന്ന രണ്ടാമത് ഓള്‍ യുകെ ഇന്റര്‍മീഡിയറ്റ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് നാലാം തീയതി ശനിയാഴ്ച നോട്ടിംഗ്ഹാമില്‍ നടക്കും. യുകെയിലുള്ള സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് തങ്ങളുടെ കഴിവ് മാറ്റുരക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനും ഉള്ള ഒരു അവസരമാണ് ഇടുക്കി ജില്ലാ സംഗമം ഒരുക്കുന്നത്.

കഴിഞ്ഞ വര്‍ഷം മുതല്‍ ഇടുക്കി ജില്ലാ സംഗമം ചാരിറ്റികളോട് ഒപ്പം സ്‌പോര്‍ട്‌സിനും പ്രോല്‍സാഹനം നല്‍കി വരുന്നു. ഈ വര്‍ഷം ഇടുക്കി ജില്ലാ സംഗമം ഓണത്തോടനുബന്ധിച്ച് സ്‌പോര്‍ട്‌സ് പ്രേമികള്‍ക്കു വേണ്ടി ഓള്‍ യുകെ വടംവലി മംല്‍സരം നടത്തിയിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷകാലമായി യുകെയിലും ഇടുക്കി ജില്ലയുടെ വിവിധ ഭാഗത്തും നിരവധി അശരണരും, രോഗികളും, നിരാലംബരുമായ നിരവധി വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും, സ്ഥാപനങ്ങള്‍ക്കും, പ്രവാസികളായ നല്ല മനസുകളുടെ സഹായത്താല്‍ മനുഷ്യസ്‌നേഹപരമായ പല നന്മ പ്രവര്‍ത്തികള്‍ ചെയ്തു വരുന്നു.

കഴിഞ്ഞ വര്‍ഷം മുതല്‍ ആണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്വത്തില്‍ ഓള്‍ യുകെ ഇന്റര്‍മീഡിയറ്റ് ടൂര്‍ണമെന്റ് തുടങ്ങിയത്. അത് എല്ലാവരുടെയും സഹകരണത്താല്‍ വന്‍ വിജയകരമാക്കാനും, കളിക്കാരുടെ ഇടയില്‍ ജനപ്രീതി നേടാനും കഴിഞ്ഞു. അതിന് ശേഷം മറ്റ് ക്ളബ്ബുകളും , സംഘടനകളും യുകെയില്‍ ഉടനീളം ഇന്റര്‍മീഡിയറ്റ് ടൂര്‍ണമെന്റ് നടത്തി വരുന്നു.

ഇടുക്കി ജില്ലാ സംഗമത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ കണ്‍വീനര്‍ ജസ്റ്റിന്‍ എബ്രഹാം, ഈ വര്‍ഷത്തെ ജോയിന്റ് കണ്‍വീനര്‍ ബാബു തോമസ് തുടങ്ങിയവരാണ് ബാഡ്മിന്റണ്‍ കളികള്‍ക്ക് നേത്യത്വം നല്കിയത്.

ഈ വര്‍ഷവും ഇവരോട് ഒപ്പം മറ്റ് കമ്മിറ്റിക്കാരും കൈ കോര്‍ക്കുന്നു. സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നത്, മലയാളികളുടെ പുതിയ സംരഭമായ നീലഗിരി ഇന്ത്യന്‍ റെസ്റ്റോറന്റ്, റോതെര്‍ഹാം.

എന്‍ആര്‍സി ഫിസിയോതെറാപ്പി & ആയുര്‍വേദിക് മസാജ് ക്ലിനിക് , ലണ്ടന്‍.

ട്രൂമാര്‍ക് ട്രാവെല്‍സ്, ലണ്ടന്‍ തുടങ്ങിയവരാണ്.

വിജയികള്‍ക്ക് ക്യാഷ് പ്രൈസായി യഥാക്രമം £251, £151, £101, £75 പിന്നെ ട്രോഫികളും സമ്മാനിക്കുന്നതാണ്.

കൂടാതെ പ്രോല്‍സാഹന സമ്മാനമായി ക്വാര്‍ട്ടര്‍ ഫൈനല്‍സ് കളിക്കുന്നവര്‍ക്ക് £50 ക്യാഷ് പ്രൈസും നല്‍കുന്നതാണ്. ഈ വര്‍ഷം മല്‍സരങ്ങളോട് ഒപ്പം മറ്റ് സമ്മാനങ്ങളും കാണികള്‍ക്കും, കളിക്കാര്‍ക്കും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

യുകെയില്‍ ഉള്ള എല്ലാ ബാഡ്മിന്റണ്‍ സ്നേഹികളെയും മാര്‍ച്ച് 4ന് നോട്ടിംഗ്ഹാമിലേക്ക് ഹാര്‍ദവമായി ക്ഷണിച്ച് കൊള്ളുന്നൂ.

രജിഷ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും:-

Justin- 07985656204

Babu – 07730883823

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more