1 GBP = 109.08
breaking news

യുകെകെസിഎ കണ്‍വന്‍ഷന്‍; സ്വാഗതഗാന രചനകള്‍ ക്ഷണിക്കുന്നു….

യുകെകെസിഎ കണ്‍വന്‍ഷന്‍; സ്വാഗതഗാന രചനകള്‍ ക്ഷണിക്കുന്നു….

കെറ്ററിംഗ്: ലോകപ്രശസ്തമായ ചെല്‍റ്റന്‍ഹാമിലെ ജോക്കി ക്ലബ്ബ് റെയ്സ് കോഴ്‌സ് സെന്ററില്‍ യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ പതിനാറാമത് വാര്‍ഷികാഘോഷങ്ങള്‍ ജൂലൈ എട്ടിന് നടത്തപ്പെടുമ്പോള്‍, കണ്‍വന്‍ഷന്റെ മുഖ്യ ആകര്‍ഷണമായ സ്വാഗതഗാനത്തിന്റെ ഗാനരചന യുകെകെസിഎ യൂണിറ്റ് അംഗങ്ങളില്‍ നിന്നും ക്ഷണിക്കുന്നു.

ഈടുറ്റതും അര്‍ത്ഥ ഗംഭീരവും സമുദായ അംഗങ്ങളെ ആവേശഭരിതവുമാക്കുന്ന സ്വാഗതനൃത്ത ഗാനരചനയില്‍ യുകെകെസിയയുടെ ഈ വര്‍ഷത്തെ ആപ്തവാക്യമായ ‘സഭാ-സമുദായ സ്‌നേഹം ആത്മാവില്‍ അഗ്‌നിയായി – ക്‌നാനായ ജനത’ യുകെകെസിഎയും യൂണിറ്റുകളും, ക്‌നാനായ സമുദായ ചരിത്രം, എന്നിവ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഗാനരചനയാണ് വേണ്ടത്. താല്പര്യമുള്ളവര്‍ക്ക് വരികള്‍ക്ക് സംഗീതവും നല്‍കാം. പക്ഷെ രചനയെ മാത്രം അടിസ്ഥാനമാക്കിയാണ് വിജയിയെ നിര്‍ണ്ണയിക്കുക. 12 മിനിറ്റില്‍ കുറയാത്ത ഗാനമാണ് രചിക്കേണ്ടത്. കൃതികള്‍ മാര്‍ച്ച് പത്തിന് മുന്‍പായി യൂണിറ്റ് പ്രസിഡന്റ്/ സെക്രട്ടറിയുടെ സാക്ഷ്യത്തോടു കൂടി [email protected] എന്ന ഇമെയിലില്‍ അയക്കേണ്ടതാണ്.

പ്രസിഡന്റ് ബിജു മടുക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയാ പുത്തന്‍കളം, ജോയിന്റ് സെക്രട്ടറി ഫിനില്‍ കളത്തില്‍കോട്, ഉപദേശകസമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more