1 GBP = 104.26
breaking news

ആദ്യ മലയാള സിനിമയുടെ ആഹ്ലാദവുമായി ഹാര്‍ലോ മലയാളി സമൂഹം…

ആദ്യ മലയാള സിനിമയുടെ ആഹ്ലാദവുമായി ഹാര്‍ലോ മലയാളി സമൂഹം…

രഞ്ജിത്ത് കൊല്ലം

ബ്രിട്ടനിലെ എസ്സെക്‌സ് കൗണ്ടിയിലെ ഹാര്‍ലോ ടൗണിലെ മലയാളി കുടിയേറ്റത്തിന് ഇരുപതു വര്‍ഷത്തോളം പഴക്കമുണ്ടാകും. ഹാര്‍ലോ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണം ,ക്രിസ്തുമസ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. പ്രവാസത്തിന്റെ വിരസത അകറ്റാറുണ്ടെങ്കിലും ഒരു മലയാള സിനിമ ഹാര്‍ലോ ടൗണിലെ സിനി വേള്‍ഡിലെ ബിഗ് സ്‌ക്രീനില്‍ കാണുക എന്നത് ഹാര്‍ലോ മലയാളി സമൂഹത്തിന്റെ ചിരകാല അഭിലാഷമായിരുന്നു.

മലയാള സിനിമയുടെ ബ്രിട്ടനിലെ വിതരണക്കാരായ പി ജെ എന്റര്‍ടൈന്‍മെന്റ് മുന്‍കൈയെടുത്തു ആദ്യ മലയാള ചലച്ചിത്രം പ്രദര്‍ശിപ്പിച്ചു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്തു ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന കുടുംബ ചിത്രം ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഹാര്‍ലോ ഹാര്‍വി സെന്റര്‍ സിനി വേള്‍ഡിലെ ബിഗ് സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ 20 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് പ്രവാസി മലയാള സിനിമ പ്രേമികള്‍ നിറഞ്ഞ കരഘോഷത്തോടെ സ്വീകരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more