1 GBP = 105.13

ആതുര സേവനത്തിന്റെ വെള്ളരി പ്രാവാകാന്‍ മാഞ്ചസ്റ്ററില്‍ നിന്നുമൊരു പെണ്‍കട്ടി; ശില്‍പാ ഷാജിയെ പരിചയപ്പെടാം…

ആതുര സേവനത്തിന്റെ വെള്ളരി പ്രാവാകാന്‍ മാഞ്ചസ്റ്ററില്‍ നിന്നുമൊരു പെണ്‍കട്ടി; ശില്‍പാ ഷാജിയെ പരിചയപ്പെടാം…

അലക്‌സ് വര്‍ഗീസ്

2015ല്‍ ലിവര്‍പൂളില്‍ വച്ച് നടന്ന യുക്മ നഴ്‌സസ് ഫോറത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രബന്ധം അവതരിപ്പിച്ച് കൊണ്ട് ശ്രദ്ധേയയായ പെണ്‍കുട്ടിയാണ് യുക്മ നഴ്‌സസ് ഫോറത്തിന്റെ സ്റ്റുഡന്‍സ് കോഡിനേറ്റര്‍ കൂടിയായ ശില്‍പാ ഷാജി. ഇപ്പോള്‍ ഷെഫീല്‍ഡ് ഹാലം യൂണിവേഴ്‌സിറ്റിയില്‍ നിന്നും നഴ്‌സിംഗ് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ് ശില്‍പ. സാമൂഹ്യ സേവന മേഖലയിലും, ആതുര സേവന രംഗത്തും സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള മാതാപിതാക്കളായ കോട്ടയം ആര്‍പ്പൂക്കര സ്വദേശിയായ ശ്രീ.കെ. ഡി. ഷാജിമോന്റേയും ശ്രീമതി. മേഘല ഷാജിയുടേയും മകളാണ് ശില്‍പ്പ. യുക്മയുടെ ആദ്യത്തെ നാഷണല്‍ കമ്മിറ്റിയംഗമായിരുന്ന ശ്രീ.കെ.ഡി ഷാജി മോനും, ഭാര്യ മേഘല ഷാജിയും മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റുമാരായിരുന്ന ആദ്യ ദമ്പതികള്‍ കൂടിയാണ്.

ആതുരസേവന രംഗത്തും സാമൂഹ്യ സേവന രംഗത്തും ഒരേ പോലെ പ്രവര്‍ത്തിക്കുവാനാണ് ശില്‍പാ ആഗ്രഹിക്കുന്നത്.സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫേര്‍മറിയില്‍ സി.സി.യു വില്‍ നഴ്‌സായി ആണ് ശില്‍പാ ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. ശില്‍പയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ മാതൃസംഘടനയായ എം. എം. എ അവരുടെ യൂത്ത് കോഡിനേറ്റര്‍ ആയി തിരഞ്ഞെടുത്തിരിക്കുന്നതും ഈ മിടുക്കിയെയാണ്.കലാ രംഗത്തും മികവ് പുലര്‍ത്തുന്ന ശില്‍പ ഇക്കഴിഞ്ഞ യുക്മ നാഷണല്‍ കലാമേളയില്‍ ഒന്നാം സമ്മാനം നേടിയ എം.എം.എയുടെ തിരുവാതിര ടീമിലംഗമായിരുന്നു. നല്ലൊരു നര്‍ത്തകി കൂടിയാണ് ശില്‍പ.ജോലിക്കൊപ്പം പഠനവും തുടരുവാനാണ് ശില്‍പ ഉദ്ദേശിക്കുന്നത്. സാല്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ എം.എസ്.സി നഴ്‌സിംഗിന് പ്രവേശിക്കുവാനൊരുങ്ങുകയാണ് ശില്‍പ. ഏക സഹോദരന്‍ സൂര്യ ഷാജി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more