1 GBP = 108.16
breaking news

വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകള്‍ കൊണ്ട് യുകെ മലയാളികള്‍ക്കിടയില്‍ തരംഗമായ ‘ട്യൂണ്‍ ഓഫ് ആര്‍ട്ട്സ് യുകെ’യുടെ മയൂര ഫെസ്റ്റ് 2017 ഏപ്രില്‍ 2ന്

വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകള്‍ കൊണ്ട് യുകെ മലയാളികള്‍ക്കിടയില്‍ തരംഗമായ ‘ട്യൂണ്‍ ഓഫ് ആര്‍ട്ട്സ് യുകെ’യുടെ മയൂര ഫെസ്റ്റ് 2017 ഏപ്രില്‍ 2ന്

അജിത്ത് പാലിയത്ത്

സ്റ്റേജ്ജ് ലൈവ് പ്രോഗ്രാമുകളിലെ വൈവിദ്ധ്യത കൊണ്ട് തനതു സ്ഥാനം നേടി യുകെ മലയാളികള്‍ക്കിടയില്‍ തരംഗമായ ‘ട്യൂണ്‍ ഓഫ് ആര്‍ട്ട്സ് യുകെ’യുടെ ‘നൊസ്റ്റാള്‍ജ്ജിക്ക് മെമ്മറീസിനു ശേഷം സംഗീതവും നൃത്തവും ഇഴചേരുന്ന ‘മയൂര ഫെസ്റ്റ് 2017’ യുമായി ഒരിക്കല്‍ കൂടി നിങ്ങളുടെ മുന്നിലേക്ക്. സംഗീതനൃത്ത പരിപാടികളിലൂടെ യുകെയിലെ കഴിവുള്ള കലാകാരന്മാരേയും കലാകാരികളെയും കൈപിടിച്ച് കൊണ്ടുവരുവാനായി നടത്തുന്ന ഓരോ പരിപാടിയിലെയും വൈവിദ്ധ്യതയാണ് ജനഹൃദയങ്ങളില്‍ ട്യൂണ്‍ ഓഫ് ആര്‍ട്സിനു സ്വീകാര്യത നേടി കൊടുത്തത്. അതുകൊണ്ട് നവാഗതരായി വരുന്ന കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും അവസരങ്ങള്‍ കൊടുത്ത് കൊണ്ട് അഭിനയത്തിലും നൃത്തത്തിലും പാട്ടിലും പുതുമയാര്‍ജിച്ച പരിപാടികളും ഇതില്‍ കോര്‍ത്തിണക്കിയിരിക്കുന്നു. ഇത് വഴി വളരുന്ന എല്ലാവര്‍ക്കും ഒരു പുത്തന്‍ ഉണര്‍വ്വ് കൊടുക്കുവാന്‍ സാധിയ്ക്കുന്നു. ‘ബ്ലൂമിങ് ടാലന്റ്സ്’ എന്ന പ്രോഗ്രാമിലൂടെ ഒരു കൊച്ചു കലാകാരിയെ ഞങ്ങള്‍ കലാലോകത്തിന് പരിചയപ്പെടുത്തുകയുണ്ടായി. ഇങ്ങനെ ഓരോ കലാകാരന്മാര്‍ ഉയര്‍ന്നു വരുന്നതില്‍ അവരോടൊപ്പം ഞങ്ങളും അഭിമാനിക്കുന്നു. ട്യൂണ്‍ ഓഫ് ആര്‍ട്ട്സ് യുകെ’ യുടെ നാലാമത്തെ പരിപാടിയായി മയൂര ഫെസ്റ്റ് 2017 ഏപ്രില്‍ രണ്ടിന് നടത്തുകയാണ്.

യുകെയിലെ പ്രമുഖ വ്യക്തിത്വങ്ങളായ ആനന്ദ് ടിവി മാനേജിങ്ങ് ഡയറക്ടര്‍ സദാനന്ദന്‍ ശ്രീകുമാര്‍ , കെറ്ററിങ് ഹോസ്പിറ്റല്‍ ഓര്‍ത്തോ കണ്‍സല്‍റ്റന്റ് ഡോക്ടര്‍ ബിജു മാധവന്‍ , ഡോക്ടര്‍. റോയി മാത്യു, മുന്‍ യുക്മ പ്രസിഡന്റ് വിജി കെ പി എന്നിവര്‍ വിശിഷ്ടാതിഥികളായി എത്തുന്നു. നോര്‍ത്താംപ്റ്റണിലെ ജിഷ സത്യന്റെ മയൂരനടനത്തോടുകൂടി പരിപാടികള്‍ ആരംഭിക്കുന്നു. ഭരതനാട്യം, മോഹിനിയാട്ടം എന്നീ ക്ലാസിക്ക് കലകളില്‍ സ്‌കൂള്‍ കോളേജ്ജ് തലങ്ങളില്‍ കലാതിലകം ആയ ജിഷ സത്യന്‍ പതിനാല് വര്‍ഷമായി ഈ കലകള്‍ അഭ്യസിക്കുന്നു. ഒപ്പം കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്നു.

ഈ പരിപാടിയില്‍ കലാഭവന്‍ നൈസിന്റെ ശിക്ഷണത്തില്‍ ചുവടുവയ്ക്കുന്ന കലാകാരികളുടെ നൃത്തം, നാടകം തുടങ്ങിയ മറ്റ് പരിപാടികളും ഉള്‍പ്പെടുത്തിയിരിക്കുന്നു. മണ്‍മറഞ്ഞ അതുല്യ കലാകാരന്‍ കലാഭവന്‍ മണിയുടെ പാട്ടുകള്‍ കോര്‍ത്തിണക്കി നടത്തുന്ന ലൈവ് ഓര്‍ക്കസ്ട്ര സംഗീതനിശ ഈ പരിപാടിക്ക് മാറ്റു കൂട്ടും. ട്യൂണ്‍ ഓഫ് ആര്‍ട്ട്സ് യുകെ മുന്‍ കയ്യെടുത്ത് ആരംഭിക്കുന്ന ശാസ്ത്രീയ സംഗീത ഓണ്‍ലൈന്‍ മ്യൂസിക്ക് ക്ലാസ്സുകള്‍ ഉടനെ ആരംഭിക്കുന്നു. ഒപ്പം പിയാനോ , ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക്ക് ഡാന്‍സ്, ഡ്രാമ എന്നിവയുടെ ക്ലാസ്സുകളും ഉണ്ടായിരിക്കുന്നതാണ് .

ഈ തലമുറയുടെയും വരും തലമുറയുടെയും സംഗീത നൃത്ത ആസ്വാദനത്തിലേക്ക് സംഗീതത്തിന്റെയും നൃത്തത്തിന്റെയും നാടകത്തിന്റെയും ഭാവങ്ങളും താളങ്ങളും ലയങ്ങളും ഒന്നിച്ചു ചേരുന്ന മയൂര ഫെസ്റ്റ് 2017 മറക്കാനാവാത്ത ഒരനുഭവം സമ്മാനിക്കും എന്നു ഞങ്ങള്‍ക്കുറപ്പുണ്ട്. ഈ നിമിഷത്തിന് സാക്ഷിയാകുവാന്‍ നിങ്ങള്‍ ഏവരെയും ക്ഷണിക്കുകയാണ്. പരിപാടിയുടെ പ്രധാന സ്പോണ്‍സര്‍ മെറ്റ് ലൈഫും , ഒപ്പം കാവ്യ സില്‍ക്സ് ലെസ്റ്ററുമാണു. ചുരുങ്ങിയ നിരക്കില്‍ സ്വാദിഷ്ട്ടമായ ഭക്ഷണം നല്‍കുന്നത് യുകെയിലെ കെറ്ററിങ് മേഖലയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സ്പൈസി നെസ്റ്റാണ്. നിങ്ങളുടെ ആശീര്‍വാദവും സഹകരണവും താഴ്മയോടെ പ്രതീക്ഷിക്കട്ടെ…

കൂടുതല്‍ വിവരങ്ങള്‍ക്ക് Ajith Paliath (Sheffield) 07411708055,Pream Northampton- 07711784656, Sudheesh Kettering 07990646498, Biju Thrissur 07898127763, Anand Northampton 07503457419, Sebastain Birmingham – 07828739276. Toni Kettering 07428136547, Sujith kettering 07447613216, Titus (Kettering) 07877578165,Biju Nalapattu 07900782351, Renil (Coventry) 07877736686.

ഇമെയില്‍ : [email protected]

സമയം : 2017 ഏപ്രില് 2, വൈകീട്ട് 3 മണിമുതല്‍. പ്രവേശനം സൗജന്യം. പാര്‍ക്കിങ് ഉണ്ടായിരിക്കുന്നതാണ്.

സ്ഥലം : Kettering General Hospital (KGH) Social Club, Rothwell Road, Kettering, Northamptonshire, NN16 8UZ

Ajith Paliath

07411708055

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more