1 GBP = 106.91

മലയാളി കമ്മ്യൂണിറ്റി ഓഫ് ഹോര്‍ഷത്തിന്റെ ക്രിസ്തുമസ് – പുതുവത്സരാഘോഷങ്ങള്‍ ആവേശോജ്ജ്വലമായി

മലയാളി കമ്മ്യൂണിറ്റി ഓഫ് ഹോര്‍ഷത്തിന്റെ ക്രിസ്തുമസ് – പുതുവത്സരാഘോഷങ്ങള്‍ ആവേശോജ്ജ്വലമായി

ജിസ്‌മോന്‍ പോള്‍

മലയാളി കമ്മ്യൂണിറ്റി ഓഫ് ഹോര്‍ഷത്തിന്റെ ക്രിസ്തുമസ് – പുതുവത്സരാഘോഷങ്ങള്‍ ജനുവരി 14ന് ആഘോഷപൂര്‍വ്വം കൊണ്ടാടി. അസോസിയേഷന്‍ പ്രസിഡന്റ് ബിനു കൂട്ടുങ്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ സ്വാഗതം ആശംസിച്ചു.

യോഗത്തില്‍ സംബന്ധിച്ച ഹോര്‍ഷം സെന്റ് ജോണ്‍സ് ചര്‍ച്ചിലെ, സെന്റ് വിന്‍സന്റ് ഡീപോള്‍ സൊസൈറ്റി പ്രതിനിധികളായ മേരി ക്യാംപ്‌ബെല്‍, ഷിബു മാത്യു എന്നിവര്‍ക്ക് ഫാദര്‍ ആരോണിന്റെ സാന്നിദ്ധ്യത്തില്‍ ക്രിസ്തുമസ് കരോള്‍ കളക്ഷന്‍, സെന്റ് വിന്‍സന്റ് ഡീപോള്‍ ഫണ്ടിലേക്ക് സംഭാവന ചെയ്തു.

കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആന്റണി തെക്കേപ്പറമ്പിലിന്റെ നേതൃത്വത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി. ക്ലാസിക്കല്‍ ഡാന്‍സുകള്‍, സിനിമാറ്റിക് ഡാന്‍സുകള്‍, പാട്ടുകള്‍, സ്‌കിറ്റ്, മാര്‍ഗം കളി എന്നിങ്ങനെ നിരവധി കലാപരിപാടികള്‍ നിറഞ്ഞ സദസ് സഹര്‍ഷം ഏറ്റുവാങ്ങി.

സെക്രട്ടറി ബന്‍സ് ജോസഫ് എല്ലാവര്‍ക്കും നന്ദി പറഞ്ഞു. വിഭവസമൃദ്ധമായ സ്‌നേഹവിരുന്ന് എല്ലാവരും ആസ്വദിച്ച് കൊണ്ട്, പുത്തന്‍ പ്രതീക്ഷകളോടെ ആഘോഷരാവിന് സമാപനമായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more