1 GBP = 106.74
breaking news

നടവിളിയോടെ ലീഡ്‌സ് ക്‌നാനായക്കാരുടെ ദശാബ്ദിയാഘോഷങ്ങള്‍ക്ക് തുടക്കമായി….

നടവിളിയോടെ ലീഡ്‌സ് ക്‌നാനായക്കാരുടെ ദശാബ്ദിയാഘോഷങ്ങള്‍ക്ക് തുടക്കമായി….

ലീഡ്‌സ് ക്‌നാനായ കാത്തലിക് അസോസിയേഷന്‍ രൂപീകൃതമായിട്ട് പത്തു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന 2018 ല്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ദശാബ്ദിയാഘോഷങ്ങള്‍ക്ക് നടവിളിയോടെ തുടക്കമായി. ലീഡ്‌സ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷവേളയിലാണ് യു.കെ.കെ.സി.എ സെന്‍ട്രല്‍ കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തില്‍ ദശാബ്ദിയാഘോഷങ്ങള്‍ക്ക് തുടക്കമായത്.

പ്രസിഡന്റ് ബിനീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം യു.കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴി ഉത്ഘാടനം ചെയ്തു. ജോസി നെടുംതുരുത്തി പുത്തന്‍പുര, ബാബു തോട്ടം, സഖറിയാ പുത്തന്‍കളം, ജോസ് മുഖച്ചിറ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

യു.കെ.കെ.സി.എയുടെ യൂണിറ്റ് വിഹിതം നല്‍കുന്ന പ്രഥമ യൂണിറ്റായി ലീഡ്‌സ് യൂണിറ്റ് മാറിയപ്പോള്‍ ചരിത്രപരമായ തുടക്കത്തിന് വേദിയായി മാറി. ലീഡ്‌സ് യൂണിറ്റ് ട്രഷറര്‍ ബാബു മുഖച്ചിറയില്‍ യു.കെ.കെ.സി.എ ട്രഷറര്‍ ബാബു തോട്ടത്തിലിന് യൂണിറ്റ് വിഹിതം കൈമാറി.

ലീഡ്‌സ് യൂണിറ്റ് പ്രസിഡന്റ് ബിനീഷ്, ഷിബു കുടത്തിനാല്‍, ബാബു മുഖച്ചിറ, ഷൈജോ വടകര എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more