1 GBP = 106.84
breaking news

മലയാളികളുടെ ബോംബെ ലേലം കണ്ടുകൊണ്ടിരുന്ന ടോണി സായിപ്പിനാവേശം കൂടി ചാടിയിറങ്ങി… ലിവര്‍പൂള്‍ ക്‌നാനായ ക്രിസ്തുമസാഘോഷം നടന്നതിങ്ങനെ….

മലയാളികളുടെ ബോംബെ ലേലം കണ്ടുകൊണ്ടിരുന്ന ടോണി സായിപ്പിനാവേശം കൂടി ചാടിയിറങ്ങി… ലിവര്‍പൂള്‍ ക്‌നാനായ ക്രിസ്തുമസാഘോഷം നടന്നതിങ്ങനെ….

ടോം ജോസ് തടിയംപാട്

ലിവര്‍പൂള്‍ ക്‌നാനായ സമൂഹത്തിന്റെ നേതൃത്വത്തില്‍ വളരെ മനോഹരമായി ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷിച്ചു. ശനിയാഴ്ച വൈകുന്നേരം 5 മണിമുതല്‍ ലിവര്‍പൂള്‍ ഐറിഷ് സെന്ററിലാണ് ആഘോഷപരിപാടികള്‍ അരങ്ങേറിയത്, പരിപാടികള്‍ക്ക് വില്‍സണ്‍ ഫിലിപ്പ് സ്വാഗതമാശംസിച്ചു, സിന്റോ ജോണ്‍ അധ്യക്ഷനായിരുന്നു, ഫാദര്‍ സജിമലയില്‍ പുത്തന്‍പുരയില്‍, ടോം ജോസ് തടിയംപാട് എന്നിവര്‍ ക്രിസ്തുമസ് സന്ദേശം നല്‍കി.
ബ്രിട്ടനിലെ പുതിയ രൂപതയും ബിഷപ്പും ക്‌നാനായ സമൂഹത്തിന്റെ സഭ സംവിധാനം നിലനിര്‍ത്തി മുന്‍പോട്ടു പോകാന്‍ എല്ലാ രീതിയിലും സഹായിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നു ഫാദര്‍ സജി പറഞ്ഞു.

കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ മികച്ച നിലവാരം പുലര്‍ത്തുന്നതായിരുന്നു .മികച്ച ഭക്ഷണമാണ് അംഗങ്ങള്‍ക്ക് വേണ്ടി ക്രമികരിച്ചിരുന്നത്. കലാപരിപാടികള്‍ രാത്രി 10 വരെ തുടര്‍ന്നു.

പരിപാടികള്‍ക്കിടയില്‍ ഒരു കുപ്പി ബ്രാണ്ടിക്കുവേണ്ടി നടത്തിയ ബോംബെ ലേലം കണ്ട് പബിലിരുന്ന ടോണി സായിപ്പിനാവേശം മൂത്ത് 610 പൗണ്ടിനു ലേലം പിടിച്ചു സായിപ്പു കുപ്പിയുമായി പോയി. ലേലം കാണികളില്‍ വളരെ കൗതുകമുണര്‍ത്തി . യോഗത്തിന് ക്‌നാനായ യുണിറ്റു സെക്രട്ടറി സാജു ലുക്കോസ് നന്ദി പറഞ്ഞു .

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more