1 GBP = 105.56
breaking news

അമേരിക്കന്‍ ജനതക്ക് നന്ദിയും, സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമറിയിച്ച് ഒബാമ പടിയിറങ്ങുന്നു.

അമേരിക്കന്‍ ജനതക്ക് നന്ദിയും, സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമറിയിച്ച് ഒബാമ പടിയിറങ്ങുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വിടവാങ്ങല്‍ പ്രസംഗം പൂര്‍ത്തിയാക്കി. അമേരിക്കന്‍ ജനതക്ക് നന്ദിയും സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദവും അറിയിച്ചാണ് ഒബാമയുടെ വിടവാങ്ങള്‍ പ്രസംഗം നടത്തിയത്. ഇന്ത്യന്‍ സമയം രാവിലെ 7.30 ന് ചിക്കാഗോയില്‍ തടിച്ച് കൂടിയ അനുയായികളെ അഭിസംബോന ചെയ്?ത ഒബാമയുടെ പ്രസംഗത്തില്‍ ഭീകരതയും വംശീയ വിവേചനവും കാലവസ്ഥാ മാറ്റവും മുഖ്യവിഷയങ്ങളായിരുന്നു.

എട്ട് വര്‍ഷം തന്നെ പിന്തുണച്ച അമേരിക്കന്‍ ജനതക്ക് നന്ദി പറയുന്നു. വളരെയധികം ശുഭാപ്തി വിശ്വാസമുള്ളവനായിട്ടാണ് ഇന്ന് രാത്രി ഞാന്‍ ഈ വേദി വിടുന്നത്?. മക്കളെ കുറിച്ച്? പറഞ്ഞ ഒബാമ അവരുടെ പിതാവായിരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്നും പറഞ്ഞു. രാജ്യത്തിന്റെ പ്രഥമ വനിത മിഷേല്‍ ഒബാമ, വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, അദ്ദേഹത്തിന്റെ ഭാര്യ ജില്‍ ബൈഡന്‍ എന്നിവരും ഒബാമയെ അനുഗമിച്ചു.

കഴിഞ്ഞ എട്ടുവര്‍ഷ കാലായളവില്‍ അമേരിക്കയില്‍ വിദേശ തീവ്രവാദികള്‍ക്ക് അക്രമണം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നും എന്നാല്‍ ബോസ്?റ്റണ്‍ മാരത്തണ്‍, സാന്‍ ബെര്‍നാന്റിനോ കൂട്ടക്കൊല പോലെയുള്ള ആഭ്യന്തര ഭീകര പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യം ഏതു രീതിയില്‍ മുന്നോട്ടു പോകണമെന്നതു സംബന്ധിച്ച് ഒബാമയുടെ കാഴ്ചപ്പാടുകളും പ്രസംഗത്തില്‍ ഉണ്ട്.

ജനാധിപത്യമാണ് രാജ്യത്തിന്റെ നിലനില്‍പ്പിന് അടിസ്ഥാനം. വംശീയവിദ്വേഷം ഉള്‍പ്പെടെ ജനങ്ങളെ വിഭജിക്കുന്ന എല്ലാ തെറ്റുകളും തിരുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മാറ്റം എന്ന മുദ്രാവാക്യം കൊടുങ്കാറ്റായി മാറിയ 2008ലെ തിരഞ്ഞെടുപ്പില്‍ വിജയപ്രഖ്യാപനം നടത്തിയ അതേവേദിയിലാണ് എട്ടുവര്‍ഷത്തിനുശേഷം വിടവാങ്ങല്‍ പ്രസംഗത്തിനു ഒബാമ എത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more