1 GBP = 110.08

‘ദാമ്പത്യ ജീവിതം ഒരു സുവിശേഷ പ്രഘോഷണം’ സെഹിയോന്‍ യു കെ ഒരുക്കുന്ന ‘ദമ്പതീ ധ്യാനം’ വെയില്‍സില്‍ ഫെബ്രുവരി 13 മുതല്‍ 16 വരെ

‘ദാമ്പത്യ ജീവിതം ഒരു സുവിശേഷ പ്രഘോഷണം’ സെഹിയോന്‍ യു കെ ഒരുക്കുന്ന ‘ദമ്പതീ ധ്യാനം’ വെയില്‍സില്‍ ഫെബ്രുവരി 13 മുതല്‍ 16 വരെ

ക്രിസ്തുവില്‍ ഒന്നായിത്തീരുന്ന ഭാര്യാഭര്‍ത്താക്കന്‍മാര്‍ തങ്ങളുടെ കുടുംബജീവിതം വചനാധിഷ്ടിതമായ ദൈവവേലയായി കണക്കാക്കി നയിക്കുമ്പോള്‍ അത് ലോകത്തിലെ ഏറ്റവും മനോഹരമായ സുവിശേഷപ്രഘോഷണമായി എങ്ങനെ മാറുന്നു എന്ന് പരിചയപ്പെടുത്തുന്ന, നിരവധി കുടുംബങ്ങളെ കുടുംബങ്ങളാക്കിയ,വളരെ വ്യത്യസ്തതയാര്‍ന്ന ദമ്പതീ ധ്യാനം വീണ്ടും ഫെബ്രുവരി 13 മുതല്‍ 16 വരെ മിഡ് വെയില്‍സിലെ കെഫന്‍ലീ പാര്‍ക്കില്‍ നടക്കും. പ്രശസ്ത വചനപ്രഘോഷകനും ധ്യാനഗുരുവുമായ റവ. ഫാ ഷൈജു നടുവത്താനിയും,ബ്രദര്‍ ജോസ് കുര്യാക്കോസും സെഹിയോന്‍ ടീമുമാണ് ധ്യാനം നയിക്കുന്നത്.

കുടുംബജീവിതത്തിലെ വിവിധ മേഖലകളില്‍ വൈദികര്‍, ഡോക്ടര്‍മാര്‍, സൈക്കോളജിസ്റ്റ്, തുടങ്ങി അതാതു മേഖലകളിലെ പ്രഗത്ഭരായ വ്യക്തികള്‍ ക്ലാസെടുക്കും. കുടുംബജീവിതത്തിലെ

ദൈവികാനുഗ്രഹങ്ങളുടെ
അനുഭവസാക്ഷ്യങ്ങള്‍, മാതൃകാ കുടുംബങ്ങളെ പരിചയപ്പെടല്‍, വൈവാഹിക കൂദാശകളുടെ പുനരര്‍പ്പണം, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിംങ് തുടങ്ങിയവയിലൂടെ ഏറെ സവിശേഷമായ ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കുള്ള ബുക്കിംങ് തുടരുന്നു.
കുട്ടികള്‍ക്കായി പ്രത്യേക ക്ലാസുകള്‍ ഉണ്ടായിരിക്കും. ധ്യാനം 13 ന് വെള്ളി രാവിലെ 10 ന് ആരംഭിച്ച് 16 ന് ഞായറാഴ്ച വൈകിട്ട് 4 ന് സമാപിക്കും.
അഡ്രസ്സ്.
Cefenly Park
MidWales
SY164AJ.
കൂടൂതല്‍ വിവരങ്ങള്‍ക്ക്:
ബെര്‍ളി 07825750356.
ജോബി 07588809478

വാര്‍ത്ത: ബാബു ജോസഫ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more