1 GBP = 105.70

ബ്രിസ്റ്റോളില്‍ നൈറ്റ് വിജിലും റവ. ഫാ. ഡാനിയേല്‍ കുളങ്ങര അച്ചന് STSMCC യുടെ യാത്രയയപ്പും ജനുവരി 6ന്

ബ്രിസ്റ്റോളില്‍ നൈറ്റ് വിജിലും റവ. ഫാ. ഡാനിയേല്‍ കുളങ്ങര അച്ചന് STSMCC യുടെ യാത്രയയപ്പും ജനുവരി 6ന്

ബ്രിസ്റ്റോളില്‍ ഫിഷ്പോണ്ട്‌സ് സെന്റ്. ജോസഫ് ദേവാലയത്തില്‍ ആദ്യ വെള്ളിയാഴ്ച നടത്തുന്ന നൈറ്റ് വിജില്‍ ജനുവരി 6ന് വൈകുന്നേരം 8 മണിക്ക് ജപമാലയുടെ ആരംഭിച്ച് 12 മണിക്ക് അവസാനിക്കുന്ന ശുശ്രൂഷ നയിക്കുന്നത് പാലക്കാട് രൂപതയില്‍ നിന്നുള്ള പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രി ടീമിലെ അംഗവുമായ ബഹു. ഫാ. ഷൈജു നടുവത്താണിയില്‍ ആണ്.

കഴിഞ്ഞ ഏഴ് വര്‍ഷമായി തീക്ഷണമായ മിഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ യുകെയിലുള്ള മലങ്കര കത്തോലിക്കാ വിശ്വാസികള്‍ക്ക് നേതൃത്വം നല്‍കുകയും 16 പ്രാദേശിക മിഷന്‍ സെന്ററുകള്‍ക്ക് തുടക്കമിടുകയും ചെയ്ത നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ. ഡാനിയേല്‍ കുളങ്ങര അച്ചന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. കുര്‍ബാനയും അതിന് ശേഷം സെന്റ്. തോമസ് സീറോ മലബാര്‍ കാത്തലിക് സമൂഹം അച്ചന് യാത്രയയപ്പ് നല്‍കുന്നതുമായിരിക്കും.

ആത്മീയാഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകള്‍, വചനാഗ്‌നി ചൊരിയുന്ന പ്രഭാഷണങ്ങള്‍, കുമ്പസാരം, ആരാധന തുടങ്ങിയ അനുഗ്രഹദായകവും ആത്മാവിനെയും ശരീരത്തിനെയും പരിശുദ്ധാത്മാവില്‍ ഉണര്‍ത്തുവാനും ദൈവാനുഗ്രഹം പ്രാപിക്കുവാനും ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി STSMCC ചാപ്ലിന്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് കൈക്കാരന്‍മാരായ റോയി സെബാസ്റ്റ്യന്‍, സജി മാത്യു എന്നിവരും അറിയിച്ചു.

വാര്‍ത്ത: സിസ്റ്റര്‍. ലീന മേരി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more