- എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
- ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ കർശനമാക്കി അമേരിക്ക
- സി.ജെ.പി പ്രതിധേധം; പൊലീസ് നടത്തിയ അതിക്രമം ക്രൂരവും അമാനുഷികവുമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ
- പാക് സൈനിക മേധാവി മുനീർ വീണ്ടും ഇറാനിൽ; സന്ദർശനം ട്രംപിനെ വിളിച്ച ശേഷം
- ഓണാഘോഷത്തിന് തുടക്കം കുറിച്ച് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഓണക്കൊടിയേറ്റ്
- ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ...
- പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കും
നിഗൂഢതയുടെ നിശബ്ദസുന്ദരി
- Dec 26, 2016
നിഗൂഢതയുടെ നിഴലാണ് മൊണോലിസ എന്ന സൗന്ദര്യം. സ്ത്രീയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളെ ഛായാമുഖിയിലേക്ക് ആവേശിച്ച കലാവിരുന്ന്. ഈ ചിരിയില്‍ വിരിയുന്നത് പോലും നിഗൂഢമായ രഹസ്യം. ജീവിച്ചിരിക്കുന്ന സുന്ദരിമാരെക്കാളും സൗന്ദര്യവതിയായി ലോകത്തെ ഏറ്റവും പ്രശസ്തമായ ഈ ചിത്രം തുടരുന്നു. 500 വര്‍ഷങ്ങളായി ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ലുവര്‍ മ്യൂസിയത്തിലെ ചില്ലുപേടകത്തിലാണ് ജീവനില്ലാത്ത ലോകസുന്ദരി. ഡാവിഞ്ചി എന്ന ലോകപ്രശസ്ത ചിത്രകാരന്റെ എക്കാലത്തെയും മാസ്റ്റര്‍പീസ്. ചിത്രം നോക്കിനില്ക്കുമ്പോള് നിഗൂഢമായ സൗന്ദര്യത്തില്‍ നിന്നും നിറഞ്ഞുതുളുമ്പുന്ന അഗാധമായ വൈകാരിക ക്ഷോഭങ്ങള്‍ ഹൃദയത്തിലേക്ക് അലയടിച്ചുയരുന്നതു പോലെ തോന്നി.
ഇറ്റാലിയന്‍ നഗര രാഷ്ട്രങ്ങളായിരുന്ന പിസ, ഫ്ളോറന്‍സ് എന്നിവയുടെ മധ്യത്തിലുള്ള വിന്‍ചി ഗ്രാമത്തിലാണ് 1452 ഏപ്രില്‍ 15ന് ലിയനാര്‍ഡോ ഡാവിഞ്ചി ജനിച്ചത്. ധനിക അഭിഭാഷകനായിരുന്ന പിയറോ ഡാവിഞ്ചി പിതാവ്. മാതാവ് കത്രീന. ഗ്രാമീണയുവതിയായിരുന്ന കത്രീനയെ പിയറോ വിവാഹം കഴിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അവര്‍ ഭര്‍ത്താവിന്റെ വസതിയില്‍ അവകാശങ്ങളൊന്നുമില്ലാതെ ഒരു സാദാ വീട്ടുജോലിക്കാരിയായി ജീവിച്ചു. ഒരേ സമയം ചിത്രകാരനും ശില്പിയും, ശാസ്ത്രജ്ഞനും ഗണിത വിദ്വാനുമൊക്കെയായിരുന്നു ഡാവിഞ്ചി. പേരിനൊപ്പം ‘ലിയനാര്‍ഡോ ഡാ’യ്ക്കൊപ്പം ജന്മദേശമായ ‘വിഞ്ചി’ കൂടി ചേര്‍ന്നപ്പോഴാണ് ഡാവിഞ്ചിയായത്. 1482-ല്‍ ഡാവിഞ്ചി മിലാനിലെത്തി. ഇവിടെവച്ചാണ് വിശിഷ്ട രചനയായ ‘ദ ലാസ്റ്റ് സപ്പര്‍’ രചിച്ചത്. 1499ല്‍ ഫ്രഞ്ചുകാര്‍ മിലാന് കീഴടക്കിയപ്പോള്‍ അദ്ദേഹം ഫ്ളോറന്‍സിലേക്കുപോയി.
ഇക്കാലത്താണ് ഡാവിഞ്ചി ഏറ്റവും പ്രസിദ്ധമായ മോണാലിസ എന്ന ചിത്രം വരച്ചത്. 77-53 സെ.മീ. വലിപ്പമുള്ള എണ്ണഛായാചിത്രം അറിയപ്പെടുന്നത് ‘ലാഗിയോ കോണ്‍ഡാ’ എന്നാണ്. മാര്‍ക്വിഡെല്‍ഗിയോ കോണ്‍ഡാ എന്ന ഫ്ളോറന്‍സുകാരനായ പ്രഭുവിന്റെ പത്നിയാണ് മോണലിസയ്ക്കു മാതൃകയായതെന്നു കരുതുന്നു. മോണാലിസയുടെ പുഞ്ചിരിയുടെ അര്‍ഥമെന്തെന്ന ചോദ്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒപ്പം വിശ്വപ്രശസ്തിയുമുണ്ട്, വശ്യമായ ആ പുഞ്ചിരിക്ക്. അതിലേക്ക് നോക്കിനില്ക്കുമ്പോള് ലോകം മുഴുവന്‍ ആരാധിക്കുന്ന മാസ്റ്റര്‍പീസിന്റെ അടുത്തുനില്ക്കാന് കഴിഞ്ഞതിന്റെ അടങ്ങാത്തയാവേശത്തിലായിരുന്നു ഞാന്‍.
പുഞ്ചിരി (നിഗൂഢമായ മന്ദഹാസം) അടിസ്ഥാനമാക്കിയാണ് മോണോലിസ ഡാവിഞ്ചി വരച്ചിരിക്കുന്നതെന്നാണ് നിഗമനം. ചിത്രത്തിന് ആധാരമെന്നുകരുതുന്ന യുവതിക്ക് അന്ന് 24 വയസുണ്ടായിരുന്നുവെന്നാണ് സൂചനകള്‍. ഇതൊന്നും വസ്തുതകളല്ല-ചരിത്രകാരന്മാര് കണ്ടെത്തിയ വാദങ്ങള്‍ മാത്രമാണ്. ഡാവിഞ്ചി ആരെ മോഡലാക്കിയാണ് ചിത്രം വരച്ചതെന്നതിനും സാങ്കേതികമായ തെളിവുകളൊന്നും തന്നെയില്ല. മോഡല്‍ ഒരു സ്ത്രീയായിരുന്നില്ലെന്നും ഡാവിഞ്ചിയുടെ സഹായിയായ പുരുഷനാണെന്നുമുള്ള വാദഗതികളും നിലവിലുണ്ട്.
കാലമിത്രയും കടന്നു പോയെങ്കിലും ചിത്രത്തിന്റെ മൂല്യനിര്‍ണയം നടത്തിയിട്ടില്ല, ഇത് അമൂല്യമാണെന്ന് കരുതപ്പെടുന്നു. എല്ലാ കാലാവസ്ഥകളേയും അതിജീവിക്കാന്‍ ശേഷിയുള്ള മുറിയില്‍ (ഏകദേശം 7 മില്യന്‍ ഡോളര്‍ ചെലവില്‍) ബുള്ളറ്റ് പ്രൂഫ് ഗ്ളാസുകളില്‍ സൂക്ഷിച്ചിരിക്കുന്ന പെയിന്റിംഗിന് 500 വര്‍ഷത്തോളം പഴക്കമുണ്ട്. 1911ല്‍ ഇത് മോഷണം പോവുകയും രണ്ടുവര്‍ഷത്തിനുശേഷം കണ്ടെടുക്കുകയും ചെയ്തു. 1956ല്‍ പെയിന്റിങ്ങിന് നേരെ ആരോ കല്ല് വലിച്ചെറിഞ്ഞതിനാല്‍ ഇടതുകൈമുട്ടിനടുത്ത് കേടുപറ്റുകയും ചെയ്തിട്ടുണ്ട്.
പതിനാറാം നൂറ്റാണ്ടില്‍, ഡാവിഞ്ചിയുടെ ആരാധകന് കൂടിയായ ഫ്രഞ്ച് രാജാവായിരുന്ന ഫ്രാങ്കോയിസ് ഒന്നാമന് മോണാലിസ സ്വന്തമാക്കി. പിന്നീട് നെപ്പോളിയന്റെ കിടപ്പുമുറിയിലും അതിനുശേഷം ലൂവറിലേയ്ക്ക് മാറ്റപ്പെടുകയുമായിരുന്നുവത്രേ. ഫ്രഞ്ച് മ്യൂസിയത്തില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള ഇറ്റാലിയന്‍ പെയിന്റിംഗ് എന്ന പ്രത്യേകതയും ഇതിനുണ്ട്.
മോണലിസയ്ക്ക് പുരികം ഇല്ലാത്തതും ശ്രദ്ധേയമായ കാര്യമാണ്. അന്നത്തെ രീതിയനുസരിച്ച് പുരികം അങ്ങനെയാവാനും അതല്ല എങ്കില്‍ ചിത്രത്തിന്റെ റിസ്റ്റൊറേഷന്‍ സമയത്ത് എന്തെങ്കിലും സംഭവിച്ചതാകാമെന്നും പറയപ്പെടുന്നു. ഡാവിഞ്ചി തന്റെ പെയിന്റിംങ് പൂര്‍ത്തിയാക്കാന്‍ ഇഷ്ടപ്പെട്ടില്ല എന്നും വാദമുണ്ട്. (അദ്ദേഹം പെയിന്റിംഗുകളൊന്നും തന്നെ പൂര്‍ത്തിയാക്കിയിട്ടില്ല എന്ന് പറയപ്പെടുന്നു).
ചിത്രകാരന്, ശാസ്ത്രഗവേഷകന്, ചിന്തകന്‍, അനാട്ടമിസ്റ്റ്, എഞ്ചിനീയര്‍, ജ്യോതിശാസ്ത്രജ്ഞന്‍, നിയമോപദേഷ്ടാവ്, നവോത്ഥാനകാലത്തെ ചിത്രകലാപരിഷ്കര്ത്താവ് എന്നിങ്ങനെ പല രീതിയിലും ശ്രദ്ധേയനായ ഡാവിഞ്ചിയുടെ രചന എന്നതാണ് ഈ സൃഷ്ടിയുടെ ഒന്നാമത്തെ സവിശേഷത. സ്ഫൂമാത്തോ കളറുകള്‍, മറ്റൊന്നിലേയ്ക്ക് വ്യക്തമായ വേര്‍തിരിവുകള്‍ സൃഷ്ടിക്കാതെ കൂടിച്ചേരല്‍, ഔട്ട്ലൈനുകള്‍ എന്നിവയൊന്നും ഇതിനുണ്ടായില്ല. അക്കാലത്തുതന്നെ ജീവിച്ചിരുന്ന ഇറ്റാലിയന്‍ ചിത്രകാരന് റാഫേല്‍ ഈ ചിത്രരചനാരീതിയും അനാട്ടമിയും പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഡാവിഞ്ചി കാലഘട്ടത്തില്‍ നിലനിന്നുപോന്നിരുന്ന മേല്‍ക്കോയ്മയെ ഒരുതരത്തില്‍ വെല്ലുവിളിച്ചാണ് ചിത്രം വരച്ചതെന്ന് വ്യക്തം. ഒരു ധനാഢ്യന്റെ ഭാര്യയെ തന്നെ അതും ഒട്ടുംതന്നെ ആഭരണങ്ങളോ, അതിഭാവുകത്വമോ കൂടാതെ വരച്ചതും ഈ ചിത്രത്തിന്റെ പ്രത്യേകതയായി പറയപ്പെടുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിലെ കവിതകള്‍ക്കും കൃതികള്‍ക്കും മോണാലിസ ആധാരമായിട്ടുണ്ട്. ഏകബിന്ദു പരിപ്രേക്ഷ്യാനുപാതം ആദ്യമായി ചിത്രരചനയില്‍ കൊണ്ടുവന്നത് ഡാവിഞ്ചിയാണെന്നും പറയപ്പെടുന്നു. മൊണാലിസയുടെ പശ്ചാത്തലത്തില്‍ പര്‍വതങ്ങളും പുഴകളും വഴികളും കൂടിച്ചേരുന്നത് ശ്രദ്ധിക്കുക. പിന്നില്‍ കാണുന്ന പാലം ബുരിയാനോ ബ്രിഡ്ജ് ആണ്. ഏതുനിമിഷവും മാറാവുന്ന അന്തരീക്ഷമാണു ചിത്രം നല്‍കുന്നതെന്ന് പറയപ്പെടുന്നു. പ്രപഞ്ചസത്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന മൊണാലിസയില്‍ പൗരുഷഭാവങ്ങളും ഉണ്ട്. ഇരുളും വെളിച്ചവും പ്രാധാന്യത്തോടെ കാണിച്ചിരിക്കുന്നു എന്നും പഠനങ്ങള്‍ പറയുന്നു.
ഇങ്ങനയൊക്കെയാണെങ്കിലും ലോകസഞ്ചാരികളുടെ മുന്നില്‍ വര്ണചാരുതകളുടെ പൂക്കളം വിടര്‍ത്തി നില്ക്കുന്ന ഈ ചിത്രം ലോകത്തിന് പുതിയൊരു ചിത്രകലാശൈലിയാണ് നല്‍കുന്നത്. ഈ ആവിഷ്കരണത്തിന് പലവിധ രൂപഭാവങ്ങളാണുള്ളത്. ആ കണ്ണുകളില്‍നിന്ന് പൊഴിഞ്ഞു വീഴുന്നത് മിഴിനീരല്ല പകരം മന്ദഹാസ പ്രഭ ചൊരിയുന്ന പുഞ്ചിരിയാണ്. സുഗന്ധം പേറി നില്ക്കുന്ന പൂക്കള്‍ക്ക് ചുറ്റും പാറിപറക്കുന്ന വണ്ടുകളില്‍ ഒരാളായി അനുരാഗത്തേക്കാള്‍ ആരാധനയോടെ ഞാന്‍ നോക്കി നിന്നു. യൂറോപ്പിലെ പ്രമുഖ മ്യൂസിയങ്ങളിലും ചരിത്രമുറങ്ങുന്ന കൊട്ടാരങ്ങളിലും ഞാന്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. അവിടെയെല്ലാം പ്രമുഖ ചിത്രകാരന്മാരുടെ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഡാവിഞ്ചിയുടെ ചിത്രങ്ങളും കണ്ടിട്ടുണ്ട്. അതില്‍നിന്നെല്ലാം വിത്യസ്തമാണ് മൊണോലിസ.
മൊണോലിസയുടെ ചിത്രം നാം ഏത് ദിശയില്‍നിന്ന് നോക്കിയാലും നമ്മെ നോക്കുന്ന വിധത്തിലാണുള്ളത്. മൊണൊലിസയെപ്പറ്റി ധാരാളം നിഗൂഢതകള്‍ ലോകത്ത് പ്രചരിക്കുന്നുണ്ടെങ്കിലും മൊണാലിസ ഫ്രാന്‍സ്സക്കോ റുല്‍ജിയോക്കോണ്‍ഡോ എന്ന ഫ്ളോറന്‍സുകാരന്റെ ഭാര്യയാണെന്നാണ് ചരിത്രം അടയാളപ്പെടുത്തിയിട്ടുള്ളത്. വിമാനങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പു തന്നെ ഡാവിഞ്ചി ഹെലികോപ്ടര്‍, യുദ്ധത്തില്‍ ഉപയോഗിക്കുന്ന കൂറ്റന്‍ ടാങ്ക്, കാല്കുലേറ്റര് മുതലായവയുടെ മാതൃകകളുണ്ടാക്കി ലോകത്തെ കാണിച്ചിരുന്നു. ഫ്ളോറന്‍സും പിസയും തമ്മിലുള്ള യുദ്ധത്തില്‍ പിസയെ തോല്പ്പിക്കാനായി ഡാവിഞ്ചിയുടെ നേതൃത്വത്തില്‍ നദിയില്‍ അണക്കെട്ടു നിര്‍മ്മിച്ചു.
മൊണോലിസയുടെ പേരില്‍ ഡാവിഞ്ചി കോഡ് എന്ന നോവല്‍ ഡാന്‍ ബ്രൗണ്‍ എഴുതി. മൊണൊലിസയെ അധികരിച്ച് ഫ്രഞ്ച് ഭാഷയില്‍ ധാരാളം സിനിമകളും സംഗീത-നൃത്ത-നാടകങ്ങളുണ്ടായിട്ടുണ്ട്. യൂറോപ്പിലുള്ളവര്‍ കലാസാഹിത്യസൃഷ്ടികളെ അമൂല്യനിധികളായി കാണുന്നവരാണ്. അവര്‍ക്ക് ഡാവിഞ്ചി ജീവിതം കൊണ്ടു സമ്മാനിച്ച ഉദാത്തമായ കലാസൃഷ്ടിയാണ് മൊണോലിസ.
കാരൂര്‍ സോമന്
Latest News:

എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ...
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബ...Latest News
ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറ...Latest News
ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ
ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന്...Kerala
മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ
തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്...Kerala
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പി...Latest News
കൃഷിവകുപ്പിന്റെ വിപണിയിൽ ഉൽപ്പന്നങ്ങൾ വിറ്റ കർഷകർക്ക് പണമില്ല; കൃഷി വകുപ്പിന്റെ കതിർ ആപ്പ് സംവിധാനം ...
കൃഷിവകുപ്പിന്റെ കതിർ പദ്ധതി കർഷകർക്ക് തിരിച്ചടിയായി. ഓണ വിപണി ലക്ഷ്യമിട്ട സംസ്ഥാനത്തെ കർഷകർ പ്രതിസന...Kerala
പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്ര...
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മലയാളത്തിന്...Kerala
ലണ്ടൻ ഹാരോയിൽ കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ശനിയാഴ്ച്ച 29 മുതൽ; ആർച്ച് ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ, റ...
അപ്പച്ചൻ കണ്ണഞ്ചിറ ലണ്ടൻ: പ്രമുഖ മരിയൻ ധ്യാന കേന്ദ്രവും, ആത്മീയ കൃപകൾക്കും, നവീകരണത്തിനും, അനുഗ്...Spiritual
Post Your Comments Here ( Click here for malayalam )
Latest Updates
- എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ പുറത്ത് മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച ദുരന്തത്തില്‍ പുതിയ വഴിത്തിരിവ്. കൗമാരക്കാരനായ മകന്റെ അമ്മയുടെ ഒരു പഴയ സോഷ്യല്‍ മീഡിയ പോസ്റ്റ് പുറത്തുവന്നതോടെ കേസ് അന്വേഷണത്തിന് പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്. 18 കാരനായ കുനാല്‍ ചാന്ദ്ഗുഡെ മലയിടുക്കിന്റെ അരികില്‍ നിന്ന് ആത്മഹത്യ ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോകളില്‍ ഉണ്ടായിരുന്നു. മണിക്കൂറുകളോളമാണ് മാതാപിതാക്കളായ മുരളിധറും സംഗീതയും അവനെ രക്ഷിക്കാന്‍ ശ്രമിച്ചത്. ഒടുവില്‍ കുനാലിനെ രക്ഷപ്പെടുത്താന്‍ പിതാവ്
- ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. മഹാരാഷ്ട്ര ജുന്നാർ, ഗുജറാത്തിലെ നഡിയാദ്, തെലങ്കാനയിലെ രാമഗുണ്ടം, ബിഹാറിലെ ഗോപാൽഗഞ്ച്, ഡൽഹി എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഇന്നലെയാണ് റെയ്ഡ് നടന്നത്. ഹാക്കിങ് പ്രവർത്തനങ്ങളുടെ നിർണായക വിവരങ്ങളടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി NIA അറിയിച്ചു. 3 ലാപ്ടോപ്പുകൾ, 5 മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ ഉൾപ്പെടെ പിടിച്ചെടുത്തു
- ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന് വിധിച്ച റാം റഹീമിന് ലഭിക്കുന്നത് ഇത് പതിനേഴാമത്തെ പരോളാണ്. ഇത്തവണ 21 ദിവസത്തെ പരോളാണ് ഇയാൾക്ക് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. 2017-ൽ ആണ് ബലാത്സംഗ കേസിൽ ഗുർമീത് അഴിക്കുള്ളിലാകുന്നത്. 2026-ൽ മാത്രം ഇത് മൂന്നാം തവണയാണ് പരോൾ ലഭിക്കുന്നത്. കഴിഞ്ഞ ജനുവരി 5-ന് ഷാ സത്നാം സിങ്ങിന്റെ ജന്മവാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 40 ദിവസത്തെ പരോൾ
- മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. ഉത്രാടദിനത്തിലെ തിരക്ക് പ്രസിദ്ധമാണ്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാൽ ഉത്രാടപ്പാച്ചിൽ എന്നൊരു ശൈലി പോലും ഓണവുമായി ബന്ധപ്പെട്ടുണ്ട്. അത്തം ദിനത്തിൽ ആരംഭിക്കുന്ന പൂക്കളമിടലിൽ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാടദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകളാണ് ഉത്രാടക്കാഴ്ചയെന്ന് അറിയപ്പെടുന്നത് ഉത്രാടദിനത്തിൽ സന്ധ്യയ്ക്ക് ഉത്രാടവിളക്ക് തയാറാക്കാറുണ്ട്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂർവിക
- തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കാസർകോട് കണ്ണൂര്‍ കോഴിക്കോട് വയനാട് എറണാകുളം ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ട തീവ്രവും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.ജാഗ്രതയുടെ ഭാഗമായി
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ






click on malayalam character to switch languages