1 GBP = 106.75
breaking news

യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ വനിതാ വിഭാഗമായ ക്നാനായ കാത്തലിക് വിമന്‍സ് ഫോറത്തിന്റെ പ്രതിനിധികളുടെ പ്രാരംഭ യോഗം ഈ മാസം 17ന്

യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ വനിതാ വിഭാഗമായ ക്നാനായ കാത്തലിക് വിമന്‍സ് ഫോറത്തിന്റെ പ്രതിനിധികളുടെ പ്രാരംഭ യോഗം ഈ മാസം 17ന്

കെറ്ററിങ്ങ്: യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ വനിതാ വിഭാഗമായ ക്നാനായ കാത്തലിക് വിമന്‍സ് ഫോറത്തിന്റെ പ്രതിനിധികളുടെ പ്രാരംഭ യോഗം ഈ മാസം 17ന് യു.കെ.കെ.സി.എ ആസ്ഥാന മന്ദിരത്തില്‍ നടത്തപ്പെടും. 17ന് രാവിലെ പതിനൊന്നിന് യു.കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴിയുടെ അധ്യക്ഷതയില്‍ പ്രാരംഭയോഗം ചേരും.

യു.കെ.കെ.സി.എയുടെ ഓരോ യൂണിറ്റില്‍ നിന്നുമുള്ള വനിതാ പ്രതിനിധികള്‍ ക്നാനായ കാത്തലിക് വിമന്‍സ് ഫോറത്തിന്റെ ഭരണഘടനയ്ക്ക് അന്തിമരൂപം നല്‍കുകയും തുടര്‍ന്ന് യു.കെ.കെ.സി.എ നാഷണല്‍ കൗണ്‍സിലിന്റെ ഔദ്യോഗിക അംഗീകാരത്തിനായി സമര്‍പ്പിക്കുകയും ചെയ്യും.

ക്നാനായ സമുദായ സംഘടനകളില്‍ വനിതകളുടെ പ്രാതിനിധ്യത്തെക്കുറിച്ച് ഫാ. ജോണ്‍ ചൊള്ളാനി നയിക്കുന്ന സെമിനാറും അന്നേ ദിവസം നടത്തപ്പെടും. യു.കെ.കെ.സി.എ സെന്‍ട്രല്‍ കമ്മിറ്റിയും വനിതാഫോറം അഡ്ഹോക്ക് കമ്മിറ്റിയും സംയുക്തമായി ചേര്‍ന്നാണ് പ്രാരംഭ യോഗത്തിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.

യൂണിറ്റുകളില്‍ വനിതാ പ്രതിനിധികളെ തിരഞ്ഞെടുക്കാത്തവര്‍ എത്രയും വേഗം പ്രതിനിധികളെ തിരഞ്ഞെടുത്ത് യു.കെ.കെ.സി.എ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുരയിലിനെ പേരു വിവരം അറിയിക്കേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more