- അസാധാരണ നീക്കം; ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച് എൻ പ്രശാന്ത് IAS
- അറുപത്തി മൂന്നാമത് കേരള സ്കൂൾ കലോത്സവത്തിൻ്റെ പ്രോഗ്രാം ഷെഡ്യൂൾ തയ്യാർ
- ഹരിയാന മുന് മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു
- ജനറല് ബിപിന് റാവത്തിന്റെ മരണത്തിനു കാരണമായ ഹെലികോപ്റ്റര് അപകടം: മാനുഷിക പിഴവെന്ന് റിപ്പോര്ട്ട്
- പ്ലസ്ടു വിദ്യാര്ത്ഥിനിയുടെ മരണം: ഗര്ഭസ്ഥശിശു സഹപാഠിയുടേത് തന്നെ, ഡിഎന്എ പരിശോധനയില് സ്ഥിരീകരണം
- ഇടുക്കിയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്തു; ആത്മഹത്യാകുറിപ്പ് കണ്ടെത്തി
- കോതമംഗലത്തെ ആറു വയസ്സുകാരിയുടെ കൊലപാതകം:ദുര്മന്ത്രവാദവുമായി ബന്ധമില്ല; സ്വന്തം കുട്ടി അല്ലാത്തതിനാല് ഒഴിവാക്കാനാണ് കൊല നടത്തിയതെന്ന് രണ്ടാനമ്മ
യോര്ക്ക്ഷെയര് ഡാാാ: ദേശീയ കലാമേളയില്? ഏവരേയും ഞെട്ടിച്ച അത്യുജ്ജ്വല പ്രകടനം
- Nov 09, 2016
( അനീഷ് ജോണ് യുക്മ പി ആര് ഓ )
കവന്ട്രി 2016 ദേശീയ കലാമേളയില് അഭിമാനകരമായ നേട്ടം കൈവരിച്ചവരുടെ പട്ടികയെടുക്കുമ്പോള് അതില് ഏറ്റവും മുന്നില് തന്നെ പറയേണ്ട പേരാണ് യോര്ക്ക്ഷെയര് റീജിയന്റേത്. മുന്നിര റീജിയണുകളയെല്ലാം ഞെട്ടിയ്ക്കുന്ന അത്യുജ്ജ്വല പ്രകടനമാണ് യോര്ക്ക്ഷെയര് ഇത്തവണത്തെ കലാമേളയില് കാഴ്ച്ചവച്ചത്. 89 പോയിന്റ് നേടി ഏറ്റവും കൂടുതല് പോയിന്റുകള് നേടുന്ന റീജണുകളില് മൂന്നാം സ്ഥാനം സ്വന്തമാക്കിയതിനൊപ്പം ശ്രദ്ധേയമായ പല മത്സര ഇനങ്ങളിലും വിജയം നേടുന്നതിനും ഈ റീജണില് നിന്നെത്തിയവര്ക്ക് സാധിച്ചു. അസോസിയേഷനുകള് കൂട്ടായ ശ്രമം നടത്തിയാല് റീജിയണ് ശക്തിപ്പെടും. ശക്തമായ റീജിയണുകളാണ് യുക്മ എന്ന മഹാപ്രസ്ഥാനത്തിന്റെ കരുത്ത്. ഈ തത്വം ഏറ്റവും വിജയകരമായ രീതില് പ്രവൃത്തിപഥത്തില് എത്തിച്ചവരാണ് യോര്ക്ക്ഷെയര് എന്നുള്ളത് 2016 ദേശീയ കലാമേള കൊണ്ട് തെളിഞ്ഞിരിക്കുകയാണ് യോര്ക്ക്ഷെയര് കൈവരിച്ച നേട്ടത്തിന്റെ മഹത്വം മനസ്സിലാക്കണമെങ്കില് ഇതുവരെയുള്ള കലാമേള ചരിത്രവും നമ്മള് പരിശോധിക്കേണ്ടതായുണ്ട്.
‘നാഷണല് കലാമേളയില് മത്സരാര്ത്ഥികളൊന്നും പങ്കെടുക്കാനായെത്തിയില്ലെങ്കിലും റീജണല് കലാമേളയെങ്കിലും നടത്തുവാന് സാധിക്കുമോ’ എന്ന ചോദ്യം യുക്മ ദേശീയ നേതൃത്വം റീജനല് ഭാരവാഹികളോട് അപേക്ഷിച്ചു നടന്നിരുന്ന ഒരു ഭൂതകാലം യോര്ക്ക്ഷെയര് റീജിയണ് ഉണ്ടായിരുന്നു. ഈ റീജിയണില് നിന്നും ഒരാള് പോലും മത്സരിക്കാനെത്താതിരുന്ന ദേശീയ കലാമേളകളായിരുന്നു ആദ്യവര്ഷങ്ങളില് നടന്നിരുന്നത്. എന്നാല് ഈ റീജിയണ് നേതൃത്വം നല്കിയിരുന്നവര് യുക്മയ്ക്ക് ബദല് സംഘടന ഉണ്ടാക്കുന്നതിനു വേണ്ടി പുറത്ത് പോയതോട് കൂടി റീജിയണ് നല്ലകാലം കൈവന്നുവെന്നുള്ളതാണ് സത്യം.
ലിവര്പൂളില് നടന്ന നാലാമത് ദേശീയ കലാമേളയിലാണ് യോര്ക്ക്ഷെയര് ഒരു റീജിയണ് എന്ന നിലയില് ആദ്യമായി പങ്കെടുക്കുന്നത്. ആ വര്ഷം തന്നെ ശ്രദ്ധേയമായ നിലയില് സാന്നിധ്യം അറിയിക്കുവാന് സാധിച്ച യോര്ക്ക്ഷെയര് പിന്നീട് ലെസ്റ്റര്, ഹണ്ടിംഗ്ടണ് കലാമേളകളിലും നിറസാന്നിധ്യമായിരുന്നു. എന്നാല് പലപ്പോഴും പോയിന്റ് നിലയില് മുന്നിര റീജണുകള്ക്ക് ഒപ്പമെത്തുന്ന തരത്തിലുള്ള ശക്തമായ ഒരു പ്രകടനം സാധ്യമായിരുന്നില്ല. എന്നാല് കവ?ന്ട്രി 2016 ദേശീയ കലാമേളയില് എല്ലാ മുന്നിര റീജണുകളേയും അമ്പരപ്പിച്ച് മൂന്നാം സ്ഥാനത്തേയ്ക്കു കുതിച്ചുയര്ന്ന യോര്ക്ക്ഷെയര് ആന്ഡ് ഹംബര് റീജിയണെയാണ് കാണുവാന് കഴിഞ്ഞത്. 2015 ലെ കലാമേളയില് 51 പോയിന്റോടെ നാലാം സ്ഥാനത്തെത്തിയ യോര്ക്ക്ഷെയര് ഇത്തവണ വ്യക്തമായ മികവ് പുലര്ത്തികൊണ്ടു 89 പോയിന്റ് നേടിയാണ് ഇത്തവണ മൂന്നാം സ്ഥാനത്ത് എത്തിയത്. വെറും നാല് പോയിന്റ് നഷ്ടത്തിലാണ് രണ്ടാം സ്ഥാനം അവര്ക്കു നഷ്ട്ടമായതു എന്നകാര്യം എടുത്തു പറയേണ്ടിയിരിക്കുന്നു. ഉറപ്പായിട്ടും ഒന്നാം സ്ഥാനം പ്രതീക്ഷിച്ചിരുന്ന ചില മത്സര ഇനങ്ങളില് തിരിച്ചറ്റി നേരിട്ടിരുന്നില്ലെങ്കില് ഈ ദേശീയ കലാമേളയില് റണ്ണേഴ്സ് അപ്പ് കിരീടം യോര്ക്ക്ഷെയര് സ്വന്തമാക്കുമായിരുന്നു.
കഴിഞ്ഞ രണ്ടു വര്ഷങ്ങളിലും യുക്മ റീജണല് കലാമേളകള്ക്ക് തുടക്കം കുറിച്ചത് യോര്ക്ക്ഷെയര് ആന്റ് ഹംബര് റീജിയന് ആയിരുന്നു. ഇത്തവണ റീജണല് കലാമേളയ്ക്ക് വെയ്ക്ക്ഫീല്ഡ് ആതിഥേയത്വം വഹിച്ചപ്പോള് മത്സരിക്കുന്നതിനും മത്സരാര്ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വന് ജനപങ്കാളിത്തമായിരുന്നു കലാമേളയ്ക്ക് എത്തിയിരുന്നത്. റീജണല് കലാമേളയില് പ്രകടമായ ആവേശം കണ്ടപ്പോള് തന്നെ ഉറച്ച കാല്വെപ്പോടുകൂടിയിരിക്കും ഇത്തവണ യോര്ക്ക്ഷെയര് ആന്റ് ഹംബര് റീജിയന് നാഷണല് കലാമേളയില് പങ്കെടുക്കുവാനെത്തുകയുള്ളൂ എന്ന് ഉത്ഘാടകനായിരുന്ന നാഷണല് പ്രസിഡണ്ട് അഡ്വ. ഫ്രാന്സിസ് കവളക്കാട്ടില് വ്യക്തമാക്കിയിരുന്നു. ഒന്പത് അംഗ അസോസിയേഷനുകളില് നിന്നായി ഇരുന്നൂറില്പരം എന്ട്രികളായിരുന്നു റീജണല് കലാമേളയ്ക്ക് ഉണ്ടായിരുന്നത്. വിശിഷ്ടാതിഥിയായെത്തി റീജണല് കലാമേള നഗരിയില് വിവിധ പരിപാടികള് വീക്ഷിച്ച ദേശീയ കലാമേള ജനറല് കണ്വീനര് മാമ്മന് ഫിലിപ്പും നാഷണല് കലാമേളയില് നേട്ടം കൈവരിക്കുന്നതിനു സാധ്യമായ നിലവാരം പുലര്ത്തുന്നവരാണ് മത്സരാര്ത്ഥികളെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇവരുടെ പ്രതീക്ഷകളെയും കവച്ചുവയ്ക്കുന്ന പ്രകടനമായിരുന്നു ദേശീയ കലാമേളയില് യോര്ക്ക്ഷെയര് നടത്തിയത്.
2015ല് പുതിയ ഭരണസമിതി ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള് അഞ്ചു അംഗസംഘടനകള് മാത്രമായിരുന്നുവെങ്കില് ഇപ്പോള് ഒന്പത് അസോസിയേഷനുകളുടെ പിന്ബലമാണുള്ളത്. ഈ റീജിയണിലെ മൂന്ന് അസോസിയേഷനുകള് ചേര്ന്നാണ് 89 പോയിന്റ് വാരിക്കൂട്ടിയത്. റീജിയണല് ജേതാക്കളായ ഷെഫീല്ഡ് കേരളാ കള്ച്ചറല് അസ്സോസ്സിയേഷന് (എസ്.കെ.സി.എ) 41 പോയിന്റും, ഈസ്റ് യോര്ക്ക്ഷെയര് കള്ച്ചറല് ഓര്ഗനൈസേഷന് (ഇ.വൈ.സി.ഒ ഹള്) 31 പോയിന്റും കീത്ലി മലയാളി അസ്സോസ്സിയേഷന് (കെ.എം.എ) 17 പോയിന്റും നേടി. ദേശീയ തലത്തില് അസ്സോസ്സിയേഷനുകളില് ഷെഫീല്ഡ് നാലാം സ്ഥാനവും ഹള് അഞ്ചാം സ്ഥാനവും കീത്?ലി പതിനഞ്ചാം സ്ഥാനവും നേടി എന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു.
തുടര്ച്ചയായ മൂന്നാം വര്ഷവും സംഘഗാന മത്സരത്തില് ഒന്നാം സ്ഥാനം ഷെഫീല്ഡ് നേടിയെടുത്തു. കഴിഞ്ഞ രണ്ടുകലാമേളകളിലും ജൂനിയര് ക്ലാസിക്കല് ഗ്രൂപ്പ് ഡാന്സില് രണ്ടാം സ്ഥാനത്തായിരുന്ന ഷെഫീല്ഡ് ഈ വര്ഷം ഒന്നാം സ്ഥാനം പിടിച്ചെടുത്തു. അതിശക്തമായ മത്സരം നടക്കുന്ന ജൂനിയര് വിഭാഗത്തില്, റീജിയണല് കലാതിലകമായ ഷെഫീല്ഡിന്റെ ജിഷ്ന വര്ഗീസ് ഗ്രുപ്പിനത്തില് ഒന്നാംസ്ഥാനവും സിംഗിള് ഇനങ്ങളില് മൂന്നിനും മൂന്നാം സ്ഥാനവും കരസ്ഥമാക്കികൊണ്ടു പങ്കെടുത്ത നാലിനങ്ങളിലും വിജയിയായി. റീജിയണിലെ ഏറ്റവും കരുത്തുറ്റതും ഏറ്റവുമധികം അംഗങ്ങള് ഉള്ള അസോസിയേഷനുമാണ് ഷെഫീല്ഡ് എസ്.കെ.സി.എ.
ഹള് യുക്മയില് സജീവമാകുന്നത് തന്നെ അടുത്തയിടയ്ക്കാണ്. കൃത്യതയാര്ന്ന നീക്കങ്ങളാണ് ഇത്രയും മികച്ച നേട്ടം ഈ കലാമേളയില് സ്വന്തമാക്കുന്നതിന് ഹള് അസോസിയേഷനെ സഹായിച്ചത്. റീജിയണല് കലാമേളയില് നഷ്ട്ടപെട്ട രണ്ടാം സ്ഥാനം നാഷണലില് അവര് പിടിച്ചെടുത്തു. ധീരജ് ജയകുമാറിന്റെ നേതൃത്വത്തില് ആടിത്തിമിര്ത്ത സിനിമാറ്റിക് ഡാന്സ്, സദസ്സിലുണ്ടാക്കിയ ആരവം എടുത്തുപറയേണ്ടതാണ്. കരിമരുന്നുപുരയുമായി ഫാന്സി ഡ്രസ്സ് മത്സരത്തില് ഒന്നാം സ്ഥാനം നേടിയ അശ്വിന് മാണി ജെയിംസ്, പുറ്റിങ്ങല് വെടിക്കെട്ട് അപകടം കാണികളെ ഒരിക്കല് കൂടി ഓര്മ്മിപ്പിച്ചു.
കീത്?ലിയില് നിന്നും പുലര്ച്ചെതന്നെ മത്സരാര്ത്ഥികളും കലാസ്നേഹികളുമായി പുറപ്പെട്ട കോച്ച് ബസ് ഉത്ഘാടനത്തിനു മുന്പുതന്നെ കലാമേളാനഗരിയില് എത്തി. അസ്സോസ്സിയേഷന് ഭാരവാഹികളുടെ സംഘടനാ പാടവം അവിടെനിന്നു തന്നെ മനസ്സിലാക്കാം. പ്രതീക്ഷിച്ച ചില വിജയങ്ങള് നഷ്ടമായത് നിരാശ നല്കിയെങ്കിലും കാണികളുടെ ശ്രദ്ധയാകര്ഷിച്ച നീതു ഇബിന്റെ മോഹിനിയാട്ടം എടുത്തുപറയേണ്ട ഒന്നുതന്നെയാണ്.ഈ സംഘടനയില് നിന്നുള്ള ദിവ്യ സെബാസ്റ്റ്യന് കലാതിലകമായ സ്നേഹ സജിക്ക് കടുത്ത വെല്ലുവിളി ഉയര്ത്തി ഭരതനാട്യത്തിനും മോഹിനിയാട്ടത്തിനും രണ്ടാം സ്ഥാനം നേടി.ഒപ്പം ഗ്രൂപ്പ് ക്ലാസിക്കല് നൃത്തത്തില് ഒന്നാം സ്ഥാനം നേടിയ ടീമിലെ അംഗവുമായിരുന്നു.
റീജിയണിലെ മറ്റുപല അംഗ അസോസിയേഷനുകളും മത്സരത്തിലുണ്ടായിരുന്നു എങ്കിലും തലനാരിഴ വ്യത്യാസത്തിലാണ് വിജയപട്ടികയില് ഇടം പിടിക്കാതെ പോയത്. കൂടുതല് കരുത്തോടെ വരും വര്ഷങ്ങളില് നഷ്ടപ്പെട്ട വിജയങ്ങള് സ്വന്തമാക്കുവാന് എത്തുമെന്നുള്ള വാശിയിലാണ് റീജണല് നേതൃത്വം. സ്ഥാനമാനങ്ങളുടെ പുറകെ ഓടി സമയം കളയാതെ ‘സംഘടനയാണ് വലുത് എന്നും അംഗീകരിക്കപ്പെടുന്നവന്റെ പുറകെ സ്ഥാനങ്ങളാണ് ഓടേണ്ടത്’ എന്നും വിശ്വസിക്കുന്ന ഒരുപറ്റം ആളുകളാണ് ഈ റീജിയന്റെ വളര്ച്ചയുടെ ഒരു പ്രധാന ഘടകം. യുക്മയില് മുന്നിര സ്ഥാനങ്ങള് സ്വന്തമാക്കിയ ചില റീജണുകള്, റീജണല് കലാമേള പോലും നടത്തുന്നതില് പരാജപ്പെട്ട് നില്ക്കുന്നിടത്താണ് യോര്ക്ക്ഷെയര് ആന്റ് ഹംബര് റീജിയന്റെ വിജയം നിറപ്പകിട്ടാര്ന്നതാവുന്നത്.
അലക്സ് എബ്രഹാം പ്രസിഡണ്ടും വര്ഗീസ് ദാനിയേല് സെക്രട്ടറിയും സോജന് ജോസഫ് നാഷണല് കമ്മിറ്റി അംഗവും ജെസ്സി ജോണ് വൈസ് പ്രസിഡണ്ടും സജിന് രവീന്ദ്രന് ആര്ട്സ് കോ ഓര്ഡിനെറ്ററും സാബു മാടശ്ശെരില് ജോയിന്റ് സെക്രട്ടറിയുമായ റീജണല് നേതൃത്വമാണ് അംഗ സംഘടനകളെ വിശ്വാസത്തിലെടുത്ത് അവരുടെ പൂര്ണ സഹകരണത്തോടെ ഈ അഭൂതപൂര്വമായ വിജയം റീജിയന് സമ്മാനിച്ചത്.യുക്മ ദേശീയ ജോയിന്റ ട്രഷററും റീജണില് നിന്നുള്ള ആദ്യകാല യുക്മ സ്ഥാപക നേതാവുമായ എബ്രഹാം ജോര്ജ് ചേട്ടന്റെ മാര്ഗ നിര്ദേശങ്ങള് എക്കാലവും പ്രചോദനം നല്കിയിരിന്നുവെന്നും റീജണല് നേതൃത്വം പറഞ്ഞു.
Latest News:
യുക്മ ദേശീയ നിർവ്വാഹക സമിതിയംഗം സണ്ണിമോൻ മത്തായിയുടെ മാതാവ് വിടപറഞ്ഞു
ലണ്ടൻ: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിൽ നിന്നുള്ള ദേശീയ നിവ്വാഹക സമിതിയംഗം സണ്ണിമോൻ മത്തായിയുടെ പ്രിയ...uukma regionആർ സി എന്നിൽ വീണ്ടുമൊരു മലയാളിത്തിളക്കം; ആർ സി എൻ ഈസ്റ്റ് മിഡ്ലാന്ഡ്സ് ബോര്ഡ് സീറ്റിൽ മത്സരിച്ച ബ്...
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പിആർഒ & മീഡിയ കോർഡിനേറ്റർ) ലണ്ടൻ: ആർ സി എൻ പ്രസിഡന്റായി ബിജ...uukma specialആര്സിഎന് ഈസ്റ്റ് മിഡ്ലാൻഡ്സ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ബ്ലെസ്സി ജോൺ; പിന്തുണയുമായി യുക്മ ദേ...
അനീഷ് ജോൺ യുകെയിലെ ആര്സിഎന് (റോയല് കോളജ് ഓഫ് നഴ്സിങ്) യൂണിയന്റെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്...uukma specialയുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു..... ...
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) 2025 ലെ യുക്മ കലണ്ടറിൻറെ പ്രകാശന കർമ്...Associationsയുക്മ - ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ ...
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ - ലൈഫ് ലൈൻ പ്രൊട്ടക്ടിൻ്റെ സഹകര...Associationsപുതുചരിത്രമെഴുതി യുക്മ നാഷണൽ കലാമേള; യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ ചെയർമാനായുള്ള ഓർഗനൈസിംഗ് ...
സ്വന്തം ലേഖകൻ ഗ്ലോസ്റ്റെർഷെയർ: പതിനഞ്ചാമത് യുക്മ ദേശീയ കലാമേളയ്ക്ക് തിരശീല വീണപ്പോൾ സംഘാടക മികവി...uukmaയുക്മ ദേശീയ കലാമേള 2024, മിഡ്ലാൻസ് റീജിയൺ ചാമ്പ്യൻ, യോർക്ഷയർ & ഹംബർ റീജിയൺ റണ്ണറപ്പ്. ടോണി അലോഷ...
പതിനഞ്ചാമത് യുക്മ ദേശീയ കലാമേളയ്ക്ക് തിരശീലവീണപ്പോൾ 211 പോയന്റ് നേടി മിഡ്ലാൻഡ്സ് റീജിയൺ കിരീടം നിലന...uukmaകലാമേള വമ്പൻ വിജയത്തിലേക്ക്; എണ്ണയിട്ട യന്ത്രം പോലെ സംഘാടക സമിതി; സമ്മാനദാന ചടങ്ങിന് തുടക്കമാകുന്നു
ഗ്ലോസ്റ്റെർഷെയർ: യുക്മ ദേശീയ കലാമേള വമ്പൻ വിജയത്തിലേക്ക്. നിശ്ചിത സമയത്തിനുള്ളിൽ കലാമേള മത്സരങ്ങൾ ന...uukma
Post Your Comments Here ( Click here for malayalam )
Latest Updates
- റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം ജനുവരി – 4ന് സാന്താ മാർച്ചോടെ തുടക്കം കുറിക്കും. ബെന്നി തോമസ് റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം റെക്സം വാർ മെമോറിയൽ ഓഡിറ്റോറിയത്തിൽ ജനുവരി 4- തീയതി ശനിയാഴ്ച രാവിലെ 10- 30 മണിക്ക് ആരംഭിക്കുന്ന സാന്താ മാർച്ചോടെ പരിപാടികൾക്ക് തുടക്കം കുറിക്കും.സാന്താമാർച്ചിൽ ക്രിസ്മസ് സാന്താ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്ത് കടന്നുപോകുന്നു. തുടർന്ന് ഹാളിൽ നടക്കുന്ന ക്രിസ്മസ് പരിപാടികൾക്ക് റെക്സം ബിഷപ്പ് റെവ പീറ്റർ ബ്രിഗ്നൽ തിരിതെളിച് ഉൽഘാടനം നിർവഹിക്കും. പിന്നാലെ വിശിഷ്ട അതിഥികളും റെക്സം കേരളാ കമ്മ്യൂണിറ്റി കമ്മറ്റി അംഗകളും
- പിറവി തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. ഷൈമോൻ തോട്ടുങ്കൽ ബിർമിംഗ്ഹാം . ഈശോ മിശിഹായുടെ തിരുപ്പിറവി ആഘോഷങ്ങളുടെ തിരുക്കർമ്മങ്ങൾക്ക് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. രൂപതയുടെ വിവിധ ഇടവക, മിഷൻ അടിസ്ഥാനമായി 150 ൽ അധികം കേന്ദ്രങ്ങളിൽ ക്രിസ്മസ് രാത്രിയിൽ പിറവിത്തിരുനാൾ തിരുക്കർമ്മങ്ങളും , ക്രിസ്മസ് ദിനത്തിൽ വിശുദ്ധ കുർബാനകളും ക്രമീകരിച്ചിട്ടുള്ളതായി രൂപതാ പി.ആർ.ഒ അറിയിച്ചു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും , രൂപതയുടെ വിവിധ ഇടവകകളിലും
- അസാധാരണ നീക്കം; ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച് എൻ പ്രശാന്ത് IAS ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച് N പ്രശാന്ത് ഐ എ എസ്. ഇതാദ്യമായിട്ടാണ് ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ചീഫ് സെക്രട്ടറിക്കെതിരെ വക്കീൽ നോട്ടീസ് അയക്കുന്ന അസാധാരണ നീക്കം.ക്രിമിനൽ ഗൂഢാലോചന , വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് , കെ. ഗോപാലകൃഷ്ണൻ എന്നീ ഉദ്യോഗസ്ഥർക്കും വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. പ്രശാന്ത് സമൂഹമാധ്യമത്തിലൂടെ ജയതിലകിനെതിരെ വിമർശനം കടുപ്പിച്ചിരുന്നു. അവധി അപേക്ഷയുമായി ബന്ധപ്പെട്ട ജയതിലകിന്റെ റിപ്പോർട്ടാണ് പ്രശാന്തിനെ
- അറുപത്തി മൂന്നാമത് കേരള സ്കൂൾ കലോത്സവത്തിൻ്റെ പ്രോഗ്രാം ഷെഡ്യൂൾ തയ്യാർ തിരുവനന്തപുരം: അറുപത്തി മൂന്നാമത് കേരള സ്കൂൾ കലോത്സവം 2025 ജനുവരി 04 മുതൽ 08 വരെ തിരുവനന്തപുരം നഗരത്തിലെ വിവിധ വേദികളിൽ വച്ച് നടത്തും. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും നൂറ്റിയൊന്നും, ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്നും നൂറ്റി പത്തും, സംസ്കൃതോത്സവത്തിൽ പത്തൊമ്പതും, അറബിക് കലോത്സവത്തിൽ പത്തൊമ്പതും ഇനങ്ങളിലായി ആകെ ഇരുന്നൂറ്റി നാൽപത്തിയൊമ്പത് ഇനങ്ങളിൽ മത്സരം നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കലോത്സവത്തിൻ്റെ പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനവും മന്ത്രി നിർവ്വഹിച്ചു. എല്ലാ വിഭാഗങ്ങളിലുമായി പതിനയ്യായിരത്തിൽ പരം കലാ പ്രതിഭകൾ
- ഹരിയാന മുന് മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു ഛണ്ഡീഗഢ്: ഹരിയാന മുന് മുഖ്യമന്ത്രിയും ഇന്ത്യന് നാഷണല് ലോക്ദള് അധ്യക്ഷനുമായ ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു. 89 വയസ്സായിരുന്നു. ഗുരുഗ്രാമിലെ വസതിയില് വെച്ചായിരുന്നു അന്ത്യം. മുന് ഉപപ്രധാനമന്ത്രി ചൗധരി ദേവിലാലിന്റെ മകനാണ്. 1935 ലാണ് ഓം പ്രകാശ് ചൗട്ടാലയുടെ ജനനം. നാലു തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ചൗട്ടാലയെ കോടതി ശിക്ഷിച്ചിരുന്നു. ഇതേത്തുടര്ന്ന് ഒന്പതര വര്ഷത്തോളം തിഹാര് ജയിലില് തടവില് കഴിഞ്ഞിട്ടുണ്ട്. 2020 ലാണ് ചൗട്ടാലയെ ജയില് മോചിതനാക്കുന്നത്. രാഷ്ട്രീയ നേതാക്കളായ അഭയ് ചൗട്ടാല,
click on malayalam character to switch languages