1 GBP = 106.79
breaking news

അരങ്ങുണര്‍ന്നു ആരവമുയര്‍ന്നു ഒ എന്‍ വി നഗറില്‍ കലാവസന്തം കണ്‍തുറന്നു

അരങ്ങുണര്‍ന്നു ആരവമുയര്‍ന്നു  ഒ എന്‍ വി നഗറില്‍ കലാവസന്തം കണ്‍തുറന്നു

യുക്മയുടെ ഏഴാമത് ദേശീയ കലാമേളയുടെ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ശിശിരത്തിന്റെ മാസ്മരിക വശ്യതയില്‍ അണിഞ്ഞൊരുങ്ങിയ വാര്‍വിക്കിലെ വിശാലമായ ഒ എന്‍ വി നഗറില്‍ അണിയിച്ചൊരുക്കിയ നാലു വേദികളില്‍ കൈരളി തന്റെ സര്‍വ്വ സര്‍ഗ്ഗഭാവങ്ങളോടെ തകര്‍ത്താടുന്ന കാഴ്ചയാണ് . വേദികളില്‍ നിന്നും വേദികളിലേക്ക് നിമിഷ നേരം കൊണ്ട് വേഷ ഭാവഭേദങ്ങളോടെ പ്രത്യക്ഷപ്പെടുന്ന മത്സരാര്‍ത്ഥികളുടെ ചടുലത അവിശ്വസനീയം. ഒന്ന് രണ്ട് മൂന്ന് വേദികളില്‍ വിവിധ നൃത്ത ഇനങ്ങള്‍ അരങ്ങേറുമ്പോള്‍ നാലാമത്തെ വേദിയില്‍ കഥ പറച്ചില്‍, പാട്ട് ,പ്രസംഗം, കവിതാലാപനം, കഥാപ്രസംഗം തുടങ്ങിയ മത്സരങ്ങളാണ് അരങ്ങേറുന്നത്.
kalamela-stage-2

യുക്മ എന്ന സംഘടനയുടെ ജനകീയ അടിത്തറ അരക്കിട്ടുറപ്പിക്കുന്ന കലാമേളയില്‍ വന്‍ ജനപങ്കാളിത്തമാണ് ഇക്കുറി , കൂടുതല്‍ ആളുകള്‍ വന്നു കൊണ്ടേയിരിക്കുന്നു വിശാലമായ കാര്‍ പാര്‍ക്കിംഗ് മുതല്‍, രുചികരമായ ഭക്ഷണശാല , സൗകര്യമുള്ള ഗ്രീന്‍ റൂമുകള്‍ , മികച്ച ശബ്ദ വെളിച്ച ക്രമീകരണങ്ങളുള്ള സാങ്കേതിക തികവാര്‍ന്ന സ്റ്റേജുകള്‍ ഈ നാഷണല്‍ കലാമേള പുതിയ തലങ്ങളിലേക്ക്

kalamela-stage-4kalamela-stage-3

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more