Monday, Apr 7, 2025 09:18 PM
1 GBP = 109.41
breaking news

ചരിത്രം തിരുത്താന്‍ …. മൈറ്റോണ്‍ സ്‌കൂള്‍ അങ്കണം …… ഏഴാമത് യുക്മ നാഷണല്‍ കലാമേളക്കു ഒരുങ്ങി കഴിഞ്ഞു…

ചരിത്രം തിരുത്താന്‍ …. മൈറ്റോണ്‍ സ്‌കൂള്‍ അങ്കണം ……  ഏഴാമത് യുക്മ നാഷണല്‍ കലാമേളക്കു ഒരുങ്ങി കഴിഞ്ഞു…

ചരിത്രമെഴുതിയ യുക്മ നാഷണല്‍ കലാമേളക്ക് ഇക്കുറി അരങ്ങൊരുക്കുന്നത് മിഡ് ലാന്‍സിലെ കൊവെന്‍ട്രിയിലെ മൈറ്റോണ്‍ സ്‌കൂള്‍ അങ്കണത്തില്‍. യുകെയിലെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന്റെ ചരിത്രത്തിലെ മായ്ക്കാനാവാത്ത നാഴികക്കലാണ് കഴിഞ്ഞ ഓരോ യുക്മ കലാമേളകളും. വിവിധ റീജിയനുകളില്‍ ആയി മാറ്റുരച്ച കലാകാരന്മാരും കലാകാരികളും പിറന്ന നാടിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ അഹങ്കാരമായ കലാ സാംസ്‌കാരിക പരിപാടികള്‍ നിറഞ്ഞ സദസ്സിനും പരിചയ സമ്പന്നരായ വിധികര്‍ത്താക്കളുടെയും മുമ്പില്‍ അവതരിപ്പിച്ച് യോഗ്യത നേടിയാണ് യുക്മ നാഷണല്‍ കലാമേള വേദിയില്‍ എത്തുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് യോഗ്യത നേടിയവര്‍ ഒത്തുചേരുന്ന ഈ മഹാ മേളക്ക് ഇക്കുറി അരങ്ങൊരുക്കുന്നത് യുക്മ ഈസ്‌റ് ആന്‍ഡ് വെസ്റ്റ് മിഡ്ലാന്‍സിലെ കോവെന്ററി കേരളാ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ മൈറ്റോണ്‍ സ്‌കൂളില്‍ ആണ്. യു കെ യിലെ നാനാ ഭാഗത്ത് നിന്നുമുള്ള മത്സരാര്‍ത്ഥികള്‍ക്കും ആസ്വാദകര്‍ക്കും എത്തിച്ചേരുന്നതിന് മിഡ്‌ലാന്‍ഡ്‌സ് പോലെ തന്നെ സൗകര്യപ്രദമായ ഒരു പ്രദേശം വേറെ ഇല്ല .
venue-1-n
യുക്മ നാഷണല്‍ പ്രസിഡണ്ട് അഡ്വ ഫ്രാന്‍സീസ് മാത്യു ആണ് പത്താം വാര്‍ഷിക ആഘോഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന കൊവെന്‍ട്രി കേരളാ കംമ്യുനിട്ടിയുടെ ഭാഗമായ വാര്‍വിക്കിലെ മൈട്ടന്‍ സ്‌കൂള്‍ അങ്കണം ഈ വര്‍ഷത്തെ യുക്മ നാഷണല്‍ കലാമേള വേദിയായി തിരഞ്ഞെടുത്തത്. ഈയിടെ അന്തരിച്ച മഹാനായ സാഹിത്യകാരന്‍ ഓ എന്‍ വി യുടെ പേരില്‍ നാമധേയം ചെയ്തിട്ടുള്ള യുക്മ നാഷണല്‍ കലാമേള വേദിയില്‍ അരങ്ങുണരുവാന്‍ ഇനിയും ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം ബാക്കി. പ്രധാനപ്പെട്ട യുക്മ രീജിയനുകളില്‍ എല്ലാം നടന്ന റീജിയണല്‍ കലാമേളകളിലെ വിജയികള്‍ മാത്രം മാറ്റുരക്കുന്ന ഓ എന്‍ വി നഗര്‍ എന്ന് നാമധേയം ചെയ്തിട്ടുള്ള യുക്മ നാഷണല്‍ കലാമേള അങ്കണത്തില്‍ നവംബര്‍ 5 ന് എത്തിച്ചേരുന്ന മത്സരാര്‍ത്ഥികള്‍ക്കും ആസ്വാദകര്‍ക്കും വേണ്ട എല്ലാ സൗകര്യങ്ങളും തികഞ്ഞ ഇടമാണ് കൊവെന്‍ട്രിയിലെ മൈട്ടന്‍സ്‌കൂള്‍ അങ്കണം. പോരാത്തതിന് തൊട്ടടുത്തുള്ള സെന്റര്‍ കൂടി കലാമേള വേദിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സൗകര്യങ്ങളുടെ കാര്യത്തില്‍ പൂര്‍ണ്ണതയായി.
venue-1
600 കലാകാരന്മാര്‍ വിവിധ ഇനങ്ങളിലായി മാറ്റുരക്കുമെന്നു പ്രതീക്ഷിക്കുന്ന യുക്മ നാഷണല്‍ കലാമേള മുന്‍ വര്ശങ്ങളെ അപേക്ഷിച്ച് പരമാവധി നേരത്തെ പരിസമാപ്തിയില്‍ എത്തിക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നാഷണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. മത്സരങ്ങള്‍ നിയന്ത്രിക്കുന്ന വിധികര്‍ത്താക്കളെയും, നേരത്തെ മത്സരത്തിന് എത്തിച്ചേരാവുന്ന മല്‍സരാര്‍ത്ഥികളെയും ചേര്‍ത്ത് പരമാവധി നേരത്തെ തന്നെ മത്സരങ്ങള്‍ തുടങ്ങാനാണ് തീരുമാനം. നാല് സ്‌ടേജുകളിലായി നടക്കുന്ന മത്സരങ്ങള്‍ ക്രമീകരിക്കുന്നതിനും വിധി നിര്‍ണ്ണയങ്ങള്‍ യഥാസമയം ചെയ്യുന്നതിനും വേണ്ട ക്രമീകരണങ്ങള്‍ ഉറപ്പു വരുത്തിക്കഴിഞ്ഞു എന്നും വൈകുന്നേരം 8 മണിയോടെ കലാമേളക്ക് പരിസമാപ്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജനറല്‍ കണ്‍വീനര്‍ അറിയിച്ചു. മുന്നൂറോളം വാഹനങ്ങള്‍ക്ക് വിശാലമായ സ്‌കൂള്‍ പരിസരത്തായും, അധികം വരുന്ന ആസ്വാദകര്‍ക്ക് സെന്ററിലും പാര്‍ക്കിംഗ് സൌകര്യമുണ്ട്.5 ഗ്രീന്‍ റൂമുകളും, 4 അധിക മുറികളും ആവശ്യാനുസരണം ഇവിടെ ലഭ്യമായിരിക്കും.ഓരോ രീജിയനുകള്‍ക്ക് പൊതുവായി ആയിരിക്കും ഗ്രീന്‍ റൂമുകളും അനുബന്ധ മുറികളും നല്‍കുന്നത്.എന്നാല്‍ വിലപിടിപ്പുള്ള സ്വകാര്യ സാധനങ്ങളും മത്സരത്തിന് ഉപയോഗിക്കുന്ന കോസ്ട്യൂമുകളും സൂക്ഷിക്കേണ്ട പൂര്‍ണ്ണ ഉത്തരവാദിത്തം അതാതിന്റെ ഉടമസ്ഥരുടെ മാത്രമായിരിക്കും.
venue-3
വന്നു ചേരുന്ന എല്ലാവര്‍ക്കും പ്രാഥമിക സൌകര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് വേണ്ട സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. രുചികരമായ നാടന്‍ ഭക്ഷണം മിതമായ വിലക്ക് ലഭിക്കുന്നറസ്‌ടോറണ്ട്കളും ഇവിടെ ലഭ്യമായിരിക്കും. കൃത്യമായി സ്‌ടേജ് വിവരങ്ങളും, നടക്കാന്‍ പോകുന്ന മത്സരങ്ങളും എല്ലാവര്‍ക്കും ലഭ്യമാകുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്. ഏവര്‍ക്കും പ്രാപ്യമാകുന്ന രീതിയില്‍ വോളണ്ടിയര്‍ മാരുടെ സേവനവും, ഫസ്റ്റ് എയിഡ് ബൂത്തും കലാമേള അങ്കണത്തില്‍ ഉണ്ടായിരിക്കും. കഴിഞ്ഞ മാസം നടന്ന യുക്മ നാഷണല്‍ കമ്മിറ്റി യോഗത്തിനു ശേഷം നടന്ന നാഷണല്‍ കലാമേള കൂടിയാലോചനായോഗത്തില്‍ പരമാവധി അംഗങ്ങള്‍ പങ്കെടുത്തു എന്നും കലാമേള ആഘോഷ കമ്മിറ്റിയെ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും യുക്മ നാഷണല്‍ പ്രസിടന്ട് ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍ അറിയിച്ചു.ഈ വര്‍ഷത്തെ റീജിയണല്‍ ചാമ്പ്യന്മാരായ വിവിധ അസോസിയേഷനുകള്‍ പൂര്‍ണ്ണ തയ്യാറെടുപ്പോടെ എത്തിച്ചേരുന്ന ഏഴാമത് യുക്മ നാഷണല്‍ കലാമേള ഓര്‍മ്മച്ചെപ്പിനുള്ളില്‍ എക്കാലവും സൂക്ഷിക്കാനുള്ള നിമിഷങ്ങള്‍ ആസ്വാദകര്‍ക്ക് നല്‍കുമെന്നതില്‍ തര്‍ക്കമില്ല. നവംബര്‍ 5ന് നടക്കുന്ന യുക്മ നാഷണല്‍ കലാമേളയിലേക്ക് യുകെയിലെ മുഴുവന്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ആതിഥേയരായ യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ് ലാന്‍സ് റിജിയണല്‍ കമ്മിറ്റി അറിയിച്ചു.
മൈറ്റോണ്‍ സ്‌കൂളിനെ പറ്റിയുള്ള വീഡിയോ ലിങ്ക് ചുവടെ ചേര്‍ക്കുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more