Wednesday, Jan 8, 2025 10:14 PM
1 GBP = 106.17
breaking news

SMA ചാമ്പ്യന്മാര്‍,സെറിനും ലിന്റുവും കലാതിലകം അബ്രഹാം കലാപ്രതിഭ ; യുക്മ മിഡ്‌ലാണ്ട്‌സ് കലാമേള വന്‍ വിജയം

SMA ചാമ്പ്യന്മാര്‍,സെറിനും ലിന്റുവും കലാതിലകം അബ്രഹാം കലാപ്രതിഭ ; യുക്മ മിഡ്‌ലാണ്ട്‌സ് കലാമേള വന്‍ വിജയം

യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാണ്ട്‌സ് കലാമേള ഇന്നലെ ഒക്ടോബര്‍ 22 ശനിയാഴ്ച നോട്ടിംഗ്ഹാമില്‍ വെച്ച് നടന്നു. റിജിയണല്‍ പ്രസിഡന്റ് ജയകുമാര്‍ നായരുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കലാമേളയുടെ ഉദ്ഘാടനം യുക്മ ദേശീയ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് മാത്യു കവളക്കാട്ട് നിര്‍വഹിച്ചു .യുക്മ റീജണല്‍ സെക്രട്ടറിയും NMCA പ്രസിഡണ്ടുമായ ഡിക്‌സ് ജോര്‍ജ് സ്വാഗതം ആശംസിച്ച യോഗത്തില്‍ യുക്മ ദേശീയ വൈസ് പ്രസിഡണ്ടുമാരായ മാമ്മന്‍ ഫിലിപ്പ്,ബീന സെന്‍സ്, മുന്‍ ദേശിയ പ്രസിഡന്റ് വിജി കെ പി , നാഷണല്‍ പി ആര്‍ ഓ അനീഷ് ജോണ്‍റീജണല്‍ ആര്‍ട്‌സ് കോ ഓര്‍ഡിനെറ്റര്‍ സന്തോഷ് തോമസ് എന്നിവര്‍ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

inaguration

യുക്മ ഈസ്റ്റ് ആന്ഗ്ലിയ പ്രസിഡന്റ് രഞ്ജിത് കുമാര്‍, മിഡ്‌ലാണ്ട്‌സ് റിജിയന്‍ കമ്മിറ്റി ട്രെഷറര്‍ സുരേഷ് കുമാര്‍,വൈസ് പ്രസിഡന്റ് ആനി കുര്യന്‍ സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനെറ്റര്‍ പോള്‍ ജോസഫ് ,ജോയിന്റ് സെക്രട്ടറി മെന്റെക്‌സ് ജോസഫ്, കമ്മിറ്റി അംഗങ്ങളായ അനില്‍ ആലനോനിക്കല്‍ നോബി ജോസഫ്,ബിജു ജോസഫ് NMCA ഭാരവാഹികളായ ജോമോന്‍ ജോസ്,മനോജ് നായര്‍,സാവിയോ ജോസ്,സോണിയ ഫ്രാന്‍സിസ് ,ബിജു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

14800324_10211037838486520_483121493_o

ഉദ്ഘാടന സമ്മേളനത്തിന് ശേഷം റീജനില്‍ നിന്നുള്ള നുറു കണക്കിന് കലാപ്രേമികളെ സാക്ഷി നിര്‍ത്തിക്കൊണ്ട് മൂന്ന് വേദികളിലായി അരങ്ങേറിയ മിഡ് ലാണ്ട്‌സ് കലാമേളയില്‍ SMA സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് 106 പോയിന്റ് നേടി ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി. BCMC ബര്‍മിംഗ്ഹാം രണ്ടാം സ്ഥാനതെത്തി. ലെസ്റ്റര്‍ കേരള കമ്യൂണിറ്റിക്കാണ് മൂന്നാം സ്ഥാനം .SMA സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ നിന്നുള്ള സെറിന്‍ റൈനുവും KCA റെഡിച്ചില്‍ നിന്നുള്ള ലിന്ടു ടോമും കലാതിലകപ്പട്ടം പങ്കിട്ടു.കവന്റ്രി കേരള കമ്യൂണിറ്റിയുടെ അബ്രഹാം കുര്യനാണ് കലാപ്രതിഭ .

14803337_10211038050691825_204388421_o

കിഡ്‌സ് വിഭാഗത്തില്‍ സെറിന്‍ റെയ്‌നുവും സബ് ജൂനിയര്‍ വിഭാഗത്തില്‍ ജോവാന്‍ റോസ് തോമസും ജൂനിയര്‍ വിഭാഗത്തില്‍ ലിന്ടു ടോമും സീനിയര്‍ വിഭാഗത്തില്‍ അബ്രഹാം ജോര്‍ജും വ്യക്തിഗത ചാമ്പ്യന്‍മാരായി .ഏറെ ആവേശം നിറച്ച മത്സരങ്ങള്‍ക്ക് ശേഷം രാത്രി പതിനൊന്നു മണിയോടെ കലാമേളയ്ക്ക് കൊടിയിറങ്ങി.

14808099_10211038078132511_1350754692_o14808868_10211038074172412_952100935_o

14795933_10211038071052334_1179764804_o

14813057_10211038072612373_400915273_o

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more