- ABHINAYA-The Art of Expression Through Dance. നൃത്തത്തിലൂടെ ഭാവങ്ങളും വികാരങ്ങളും ആവിഷ്കരിക്കാൻ പ്രത്യേക പരിശീലനവുമായി കലാഭവൻ ലണ്ടൻ.
- യുക്മ ദേശീയ കലാമേളയ്ക്ക് നാളെ ചെൽറ്റൻഹാമിൽ തിരിതെളിയും; ഏഴ് വേദികൾ ഒരുങ്ങി, അവസാനവട്ട ഒരുക്കങ്ങളുമായി സംഘാടക സമിതി
- മേഗൻ മാർക്കിളിന്റെ പിതാവ് തോമസ് മാർക്കിൾ അറസ്റ്റിൽ; കുട്ടികളുടെ ലൈംഗിക പീഡന ദൃശ്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ നടപടി
- പതിനേഴാമത് യുക്മ ലൈഫ് ലൈൻ പ്രൊട്ടക്ട് - കാർഗോ ഫോഴ്സ് ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ; വിപുലമായ സംഘാടകസമിതിയ്ക്ക് രൂപം നൽകി യുക്മ ദേശീയ നേതൃത്വം.
- യൂറോപ്പിൽ വീണ്ടും ബോംബ് ഭീഷണി; ബ്രിട്ടനുൾപ്പെടെ ഒമ്പത് രാജ്യങ്ങളിലായി 18 വിമാന സർവീസുകൾ തടസ്സപ്പെട്ടു
- ജോലി ഒഴിവുകൾക്കായുള്ള പരസ്യങ്ങളിൽ ശമ്പളവിവരം നിർബന്ധമാക്കും; നിയമം വരുംമുമ്പേ കമ്പനികൾ സ്വമേധയാ നടപ്പാക്കണമെന്ന് ആൻഡി ബേൺഹാം
- വീണ്ടും യുദ്ധത്തിന് കോപ്പുകൂട്ടി അമേരിക്ക! വൈറ്റ് ഹൗസിൽ അടിയന്തര സുരക്ഷാ യോഗം
കാർഗോ ഫോഴ്സ് – യുക്മ സൗത്ത് ഈസ്റ്റ് റീജണൽ കലാമേളയ്ക്ക് ക്രോളിയിൽ വർണ്ണാഭമായ കൊട്ടിക്കലാശം! അഞ്ചാം തവണയും കലാ കിരീടമണിഞ്ഞ് KCWA ക്രോയ്ഡൻ; ഇഞ്ചോടിഞ്ച് മത്സരിച്ച് MARS റെഡ് ഹില്ലും BMA ബ്രൈറ്റണും!!
- Oct 16, 2026
ക്രോളി: കലയുടെ വർണ്ണച്ചിത്രങ്ങൾ അടയാളപ്പെടുത്തിയ, പ്രവാസി മലയാളി പ്രതിഭകളുടെ കേളീ മികവിന് കൈയടിയുടെ താളപ്പെരുമയോടെ യുക്മ സൗത്ത് ഈസ്റ്റ് റീജണൽ കലാമേളയ്ക്ക് ക്രോളിയിലെ ഹേ സിൽവിക് സ്കൂളങ്കണത്തിൽ ആവേശഭരിതമായ സമാപനം.
രാവിലെ 8.30 മുതൽ പ്രത്യേകം സജ്ജീകരിച്ച നാല് വേദികളിൽ സംഗീതവും നൃത്തവും സാഹിത്യവും അഭിനയവും നിറങ്ങൾ പകർന്നാടിയപ്പോൾ, കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരോരോ കലാമണ്ഡപങ്ങളിൽ തങ്ങളുടെ പ്രതിഭയുടെ കൈമുദ്ര ചാർത്തി മത്സരങ്ങൾക്കപ്പുറമുള്ള ഒരു ആഘോഷത്തിൻ്റെ ചരിത്രം രചിക്കുകയായിരുന്നു. മാത്സര്യത്തിന്റെ ആവേശവും കലയുടെ സൗന്ദര്യവും കൈകോർത്തപ്പോൾ, ഹേസിൽവിക് സ്കൂൾ ഒരു ദിവസം മുഴുവൻ കേരളത്തിന്റെ യുവജനോത്സവ വേദികളെ ഓർമ്മപ്പെടുത്തുന്ന കലോത്സവത്തിന്റെ ചെറുപതിപ്പായി രൂപാന്തരപ്പെടുകയായിരുന്നു.

കേരളത്തിന്റെ കലാപൈതൃകത്തെ പ്രവാസജീവിതത്തിന്റെ തിക്കിത്തിരക്കുകളിലും പുതുതലമുറയിലേക്ക് കൈമാറുന്ന സാംസ്കാരിക പാലമായി മാറിയ ഈ കലാമേളയിൽ, ഓരോ മത്സരാർത്ഥിയും തങ്ങളുടേതായ വർണ്ണ വൈഭവം ചേർത്തുവച്ച് വേദികൾ നാലിനും നിറം ചാർത്തി. വിജയത്തിനായുള്ള പോരാട്ടത്തിനപ്പുറം, മലയാളത്തിന്റെ കലയും ഭാഷയും സംസ്കാരവും അടുത്ത തലമുറയിലേക്ക് കൈമാറാനുള്ള മലയാളി കമ്മ്യൂണിയുടെ ആത്മാർപ്പണത്തിന്റെ വേദി കൂടിയായിരുന്നു ഈ കലാമാമാങ്കം.
ക്രോളി എംപി പീറ്റർ ലാംബ് തിരിതെളിയിച്ച ഉദ്ഘാടന സമ്മേളനത്തിൽ യുക്മ നാഷണൽ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. യുക്മ സൗത്ത് ഈസ്റ്റ് റീജണൽ പ്രസിഡൻ്റ് ജിപ്സൻ തോമസ് അധ്യക്ഷത വഹിച്ച് റീജിയണൽ സെക്രട്ടറി സാംസൺ പോൾ സ്വാഗതം ആശംസിച്ച ചടങ്ങിൽ യുക്മ നാഷണൽ എക്സിക്യൂട്ടീവ് അംഗം സുരേന്ദ്രൻ ആരക്കോട്ട്, ക്രോളി കൗൺസിൽ ഡെപ്യൂട്ടി ലീഡർ ആത്തിഫ് നവാസ്, ഹോർളി ഈസ്റ്റ് ആൻഡ് സാഫോൾഡ്സ് കൗൺസിലർ നേഹ ബൊഗാനി എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ തേജു മാത്യു നന്ദി രേഖപ്പെടുത്തി.

തുടർന്ന് നാല് വേദികളിലും കലയുടെ പെരുമഴ പെയ്തിറങ്ങി. ഓരോ മത്സര ഇനവും അവസാനിക്കുമ്പോഴേക്കും അടുത്ത വേദിയിൽ മറ്റൊരു വിസ്മയം പിറവിയെടുക്കുന്ന ആകർഷണീയ കാഴ്ചകൾ കൊണ്ട് സമ്പന്നമായിരുന്നു കലാമേളയിൽ ഉടനീളം. ചില വേദികളിൽ വിജയത്തിന്റെ ആഹ്ലാദച്ചിരികൾ ഉയർന്നപ്പോൾ, മറ്റൊരിടത്ത് ഒരു പോയിന്റിന്റെ വ്യത്യാസം പോലും നിർണായകമാകുന്ന മത്സര പിരിമുറുക്കങ്ങളുടെ വേലിയേറ്റത്തിനാണ് ഇക്കുറി ഓരോ വേദിയും സാക്ഷ്യം വഹിച്ചത്.
പോയിന്റുകളുടെ പോരാട്ടത്തിൽ അവസാന പോയിന്റ് നില പുറത്തുവന്നപ്പോൾ, തുടർച്ചയായ 5 വർഷക്കാലങ്ങളിൽ ചാമ്പ്യന്മാരായ KCWA Croydon 135 പോയിന്റുമായി ഒന്നാം സ്ഥാനത്തിൻ്റെ രാജകീയ പ്രൗഡി വഴുതിപ്പോകാതെ പേരിൽ ചേർത്തു.

ഓരോരോ പോയിൻ്റുകൾക്കും ലീഡുകൾ മാറിമറിഞ്ഞ ആവേശകരമായ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ 112 പോയിൻ്റുമായി Malayalee Association of Redhill Surrey രണ്ടാം സ്ഥാനവും, 99 പോയിന്റുമായി Brighton Malayalee Association മൂന്നാം സ്ഥാനവും സ്വന്തം പേരിൽ കുറിച്ചു.
വിട്ടുകൊടുക്കാതെ കളം നിറഞ്ഞ് MARS Portsmouth – 56 പോയൻ്റോടെ 4ാം സ്ഥാനവും, DMA- Dartford 5- ഉം, CMC Crawley 6- ഉം, Malayalee MCH Horsham 7-ഉം, Club Kerala -Horsham 8 – ഉം സ്ഥാനങ്ങൾ കൈയ്യടക്കി. പോയൻ്റു നിലയിൽ തുടർന്ന് ആഷ് ബോർഡ് മലയാളി അസോസിയേഷൻ, MARK റെഡ്ഡിങ്, WMCA -വോക്കിങ് മലയാളി കൾച്ചറൽ അസോസിയേഷൻ, WMA -വോക്കിങ് മലയാളി അസോസിയേഷൻ DKC -ഡോർസെറ്റ് കേരള കമ്മ്യൂണിറ്റി, GMA – ഗിൽഫോർഡ് മലയാളി അസ്സോസിയേഷൻ, HUM – ഹേവാർഡ്സ് ഹീത്ത്, കാൻ്റർബറി കേരളൈറ്റ് അസ്സോസിയേഷൻ, സംഗീത ഓഫ് യുകെ – ക്രോയിഡൺ, മലയാളി അസോസിയേഷൻ ഓഫ് ഓഫ് സൗത്ത് ആംടൺ എന്നിവർ ഇടം നേടിയത്.

135 പോയിന്റുമായി KCWA Croydon വീണ്ടും സൗത്ത് ഈസ്റ്റ് റീജിയണിന്റെ കലാ കിരീടം സ്വന്തമാക്കിയപ്പോൾ, കഴിഞ്ഞ വർഷം നേടിയ നാലാം കിരീടത്തിന് പിന്നാലെ തുടർച്ചയായ അഞ്ചാം തവണയും ചാമ്പ്യൻഷിപ്പ് സ്വന്തമാക്കുന്ന അപൂർവ നേട്ടമാണ് പേരിൽ കുറിച്ചത്. ഒരു കിരീടം നേടുന്നത് വിജയം മാത്രമാണെങ്കിൽ, കിരീടം വീണ്ടും വീണ്ടും നിലനിർത്തുന്നത് പാരമ്പര്യത്തിന്റെയും പരിശീലനത്തിന്റെയും സംഘടനാ മികവിന്റെയും കൂടി അടയാളപ്പെടുത്തലാണ്. ആ അർത്ഥത്തിൽ KCWA ക്രോയ്ഡന്റെ ഈ വിജയം സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേളയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമായി മാറി.
ചാമ്പ്യൻഷിപ്പിനൊപ്പം വ്യക്തിഗത വിഭാഗങ്ങളിലും നിരവധി മികച്ച പ്രകടനങ്ങൾ അരങ്ങേറി. Kids വിഭാഗത്തിൽ Malayalee Association of Redhill Surreyയുടെ ആഗ്‌നസ് മരിയ ഷിനോജ് (Agnes Maria Shinoj ) 6.50 പോയിന്റുമായി വ്യക്തിഗത മികവ് തെളിയിച്ചു. Cinematic Dance (Solo), Solo Song (Mal) എന്നീ ഇനങ്ങളിൽ രണ്ടാം സ്ഥാനവും Cinematic Dance (Group) ഇനത്തിൽ 0.50 പോയിന്റും നേടിയാണ് ആകെ 6.50 പോയിന്റ് സ്വന്തമാക്കിയത്.

Sub-Juniors വിഭാഗത്തിൽ Dartford Malayalee Association ൻ്റെ ദിയ മറിയ (Diya Maria) 13.50 പോയിന്റുമായി ശ്രദ്ധേയയായി. Monoact (Mal), Poem Recitation (Mal) എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും Song Solo (Mal), Cinematic Dance (Group) എന്നിവയിൽ മികച്ച പ്രകടനവും കാഴ്ചവച്ചാണ് ഈ നേട്ടം ദിയ കൈവരിച്ചത്.
Juniors വിഭാഗത്തിൽ KCWA Croydന്റെ നിവേദ്യ സുനിൽകുമാർ (Nivedya Sunilkumar Edathadan )10 പോയിന്റുമായി മുന്നിലെത്തി. Song Solo (Mal), Elocution (Eng) എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ പ്രകടനമാണ് 10 പോയിന്റിലേക്ക് നയിച്ചത്.

Seniors വിഭാഗത്തിൽ KCWA Croydന്റെ അഭിനവ് ജോർജ് ( Abhinav George Shaji )10 പോയിന്റുമായി വ്യക്തിഗത മികവിന്റെ പട്ടികയിൽ ഒന്നാമതെത്തി. Song Solo (Mal), Poem Recitation (Mal) എന്നീ രണ്ട് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയായിരുന്നു ഈ നേട്ടം.
ഈ ഫലങ്ങൾ ഒരു കാര്യം കൂടി തെളിയിക്കുന്നു — കലാമേളയിലെ വിജയം ഒരു വേദിയിലോ ഒരു വിഭാഗത്തിലോ ഒതുങ്ങുന്നതല്ല; സംഗീതത്തിന്റെ സ്വരത്തിലും, നൃത്തത്തിന്റെ ചുവടിലും, കവിതയുടെ വരികളിലും, അഭിനയത്തിന്റെ ഭാവങ്ങളിലും ഒരുപോലെ വിരിയുന്ന പ്രതിഭയുടെ സമഗ്രമായ ആഘോഷമാണ്.

മത്സരവേദികളിൽ ഉയർന്ന കൈയടികൾക്കും വിജയികളുടെ ആഹ്ലാദത്തിനും പിന്നിൽ, മക്കളുടെ ഓരോ പ്രകടനത്തിനും ഒപ്പമുണ്ടായിരുന്ന മാതാപിതാക്കളുടെ പ്രതീക്ഷയും പരിശീലകരുടെ അധ്വാനവും അസോസിയേഷനുകളുടെ നിറഞ്ഞ പിന്തുണയും വെള്ളി നക്ഷത്രം പോലെ സുവ്യക്തതയോടെ കാണാനാകുമായിരുന്നു.
പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും മലയാളത്തിന്റെ ഭാഷയും സംഗീതവും നൃത്തവും സാഹിത്യവും പുതുതലമുറയുടെ കൈകളിൽ സുരക്ഷിതമായി ഏൽപ്പിക്കാനുള്ള വലിയ ദൗത്യമാണ് ഇത്തരം കലാമേളകൾ നിർവഹിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് വെറും ഒരു മത്സരദിനമായിരുന്നില്ല. ഇത് ഒരു തലമുറ മറ്റൊരു തലമുറയ്ക്ക് കൈമാറിയ സാംസ്കാരിക ദീപശിഖയായിരുന്നു. നാല് വേദികളിൽ പിറന്ന നൂറുകണക്കിന് കലാനിമിഷങ്ങൾ ഒടുവിൽ ഒരൊറ്റ ഓർമ്മയായി ചുരുങ്ങുമ്പോൾ, വിജയകിരീടം 135 പോയിന്റിന്റെ മികവിൽ KCWA ക്രോയ്ഡന്റെ ശിരസ്സിൽ വീണ്ടും തിളങ്ങി.

വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ യുക്മ സൗത്ത് ഈസ്റ്റ് റീജണൽ പ്രസിഡൻ്റ് ജിപ്സൺ തോമസ് ചാമ്പ്യൻഷിപ്പ് KCWA കോയിഡന് സമ്മാനിച്ചപ്പോൾ, വിട്ടുകൊടുക്കാതെ അഞ്ച് വർഷങ്ങളിലെ ചാമ്പ്യൻമാരെ പോരാടി വിറപ്പിച്ച് റണ്ണപ്പായ MARS റെഡ് ഹില്ലിന് റീജണൽ ജനറൽ സെക്രട്ടറി സാംസൺ പോൾ കലാകിരീടം നൽകി ആദരിച്ചു.
ഏറ്റം ആകർഷണീയമായ പ്രതിഭാ- തിലക കിരീടങ്ങൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഈ വർഷത്തെ കലാ പ്രതിഭപട്ടം ചൂടിയ KCWA ക്രോഡന്റെ അഭിനവ് ജോർജ് ഷാജിക്ക് നാഷണൽ എക്സിക്യൂട്ടീവ് അംഗം സുരേന്ദ്രൻ ആരക്കോട്ട് സമ്മാനിച്ചപ്പോൾ കലാതിലക പട്ടം MAP പോർട്ട്സ് മൗത്തിൻ്റെ ഇഷിക മനോജിന് റീജിയണൽ ട്രഷറർ തേജു മാത്യു സമ്മാനിച്ചു.

കഴിഞ്ഞ വർഷം നാഷണൽ കലാമേളയിൽ സൗത്ത് ഈസ്റ്റ് റീജിയണെ പ്രതിനിധീകരിച്ച് ഭാഷാ കേസരി പുരസ്കാരം നേടിയ CMC ക്രോളിയുടെ മിഖേല സന്തോഷിന് റീജണൽ യൂത്ത് കോർഡിനേറ്റർ അലൻ അക്കരയും ക്ലബ് കേരള സെക്രട്ടറി ജിനു കെ ഡാനിയേലും ചേർന്ന് പ്രത്യേക ടോഫി സമ്മാനിച്ചു.
സമാപന സമ്മേളനത്തിൽ യുക്മ റീജണൽ നേതാക്കുളായ കലാമേള കോർഡിനേറ്റർ മെബി മാത്യൂസ്, യുക്മ റീജണൽ വൈസ് പ്രസിഡണ്ട്മാരായ ശാരിക അമ്പിളി, സനോജ് ജോസ്, ജോയിൻ്റ് സെക്രട്ടറിമാരായ സുനോജ് ശ്രീനിവാസ്, ഡാഫിനി എൽദോസ്, റീജണൽ നഴ്‌സസ് കോർഡിനേറ്റർ റെനോൾഡ് മാനുവൽ, സ്പോർട്സ് കോഡിനേറ്റർ ബെർവിൻ ബാബു, യൂത്ത് കോഡിനേറ്റർ അലൻ അക്കര, P.R.O എറിക്സൺ ജോസഫ്, വള്ളംകളി കോഡിനേറ്റർ ലിറ്റോ കോരൂത്ത് എന്നിവർ വിജയികൾക്ക് ട്രാഫികൾ നൽകി ആദരിച്ചു.

സ്വാഗതസംഘം കൺവീനർമാരായും സ്റ്റേജ് മാനേജർമാരായും വിവിധ അസോസിയേഷൻ പ്രസിഡൻ്റുമാരും സെകട്ടറിമാരും നേതാക്കളും UNF നേതൃതിനയും കലാമേളക്ക് പ്രോജ്ജ്വലമായ നേതൃത്വം നൽകി.
ആതിഥേയരായ CMC ക്രോളി പ്രസിഡൻ്റ് ജൂഡിത് റോബർട്ട്സ്, സെക്രട്ടറി ജിയോ ഫ്രാൻസീസ്, ട്രഷർ അരുൺ വർഗ്ഗീസ്, യുക്മ റെപ്പ് ജിബിൻ ഫിലിപ്പ്, അരുൺ മോഹൻ, ദീപ്തി തേജു, റോബിൻ ഡികോത്ത്, ജസ്റ്റിൻ ചാണ്ടി, റിസപ്ഷൻ കമ്മറ്റിയുടെ ഭാഗമായി പ്രവർത്തിച്ച സ്‌മൃതി ഗിരീഷ്, അനാമിക ജെയ്‌സൺ, അനിത് മാത്യു , ഷമൽ രാമചന്ദ്രൻ , ഡാർട്ട് ഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡൻ്റ് സജീവ് S നായർ, മാർസ് റെഡ് ഹിൽ സെക്രട്ടറി എവിൻ അവിരാച്ചൻ, ട്രഷറർ ജോസിൻ പകലോമറ്റം, മുൻ പ്രസിഡൻ്റുമാരായ ജോബി ഫിലിപ്പ്, ജോയാസ് ജോൺ, ഷെന്നി ജോസ്, യുക്മാ റെപ്പ് സ്മിതാ ജോയാസ് , UNF റെപ്പ് ദിവ്യാ തോമസ്, KCWA ക്രോയിഡൻ്റെ പ്രസിഡൻ്റ് മണിലാൽ രാമൻ, മുൻപ്രസിഡൻ്റ് പവിത്രൻ ദാമോദരൻ, ഹാഷിം കുഞ്ഞ് മുഹമ്മദ്, അലോഷ്യസ് അഗസ്റ്റ്യൻ, ജോയിൻ്റ് ട്രഷറർ സണ്ണി ജനാർദ്ദനൻ, ബ്രെറ്റൺ മലയാളി അസോസിയേഷൻ ജോയിൻ്റ് ട്രഷറർ റ്റിജോ മാതു, ജിൻസി വിൻസെൻ്റ്, മുൻ പ്രസിഡന്റ് ജോബിൾ ജോർജ്, മുൻ പ്രസിഡന്റ് ഷാജി ഫിലിപ്പ്, മുൻ ട്രഷറർ ഫിറോസ് കെ. ടി, GMA ഗിൽഫോർഡിൻ്റെ വൈസ് പ്രസിഡൻ്റ് സീത ശേഖരൻ, ആഷ്ഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡൻ്റ് ഹണി ജോസ്, സ്ലൗ മലയാളി അസോസിയേഷൻ സെക്രട്ടറി അഭിലാഷ് മാക്സ്വെൽ, ശാലിനി തിരുനിലത്തിൽ, കാൻ്റർബറി മലയാളി അസോസിയേഷൻ പ്രസിഡൻറ് ജെയ്റ്റി റെജി, സെക്രട്ടറി ലിഷാ ബിബി, MAP പോർട്ട്സ് മൗത്തിൻ്റെ ആർട്ട്സ് കോർഡിനേറ്റർ ഡെയ്‌സി അലോഷ്യസ്, HUM ഹേവാർഡ്‌സ് ഹീത്തിൻ്റെ ഭാരവാഹികളായ അനു ബെർവിൻ, അഖില രാധാകൃഷ്ണൻ, സ്റ്റെഫി ജിനീഷ്, ക്ലബ് കേരള ഹോർഷത്തിൻ്റെ സെക്രട്ടറി ജിനു കെ ഡാനിയേൽ, സൗത്താംപ്ടൺ മലയാളി അസോസിയേഷൻ്റെ ട്രഷറർ ഗ്രേയ്സ് തോമസ്, യൂത്ത് ക്ലബ് പ്രതിനിധി ലിയാ തോമസ്, UNF നേതൃനിരയിൽ നിന്ന് മിനി ജെയിംസ്, ലിജി ജോൺസൺ എന്നിവർ വിവിധ സബ് കമ്മറ്റികൾക്ക് നേതൃത്വം നൽകി.

യുക്മ സൗത്ത് ഈസ്റ്റ് റീജണൽ കലാമേളയ്ക്ക് ടൈറ്റിൽ സ്പോൺസർമാരായി കാർഗോ ഫോഴ്‌സ് കാർഗോ സർവ്വീസ് എത്തിയപ്പോൾ, കേറ്ററിംഗ് പാർട്ട്ണർമാരായി ദി കേരളാ റസ്റ്റോറൻ്റും, യുകെയിലെ ലീഡിംങ് സോളിസിറ്റർമാരായ പോൾ ജോൺ ആൻ്റ് കമ്പനി സോളിസിറ്റേഴ്സും, ട്രാവൽ പാർട്ട്ണർമാരായി UK യിലെ പ്രമുഖ ടിവൽ ഏജൻ്റുമാരായ ജിയാ ട്രാവൽസും, UK യിലെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങളായ ലൈഫ് ലൈൻ പ്രൊട്ടക്റ്റും, എസ്റ്റിനി ബോട്ടിക്സും, ബിജു ക്യാപിറ്റൽ സർവ്വീസസും, ടെക്നിക്കൽ പാർട്ട്ണർമാരായി, JMP സോഫ്‌ററ് വെയേഴ്‌സും, കലാമേളയുടെ നടത്തിപ്പിന് ഉജ്ജ്വല പിൻതുണ നൽകിയതായി യുക്മ സൗത്ത് ഈസ്റ്റ് റീജണൽ ഭാരവാഹികൾ അറിയിച്ചു.






Latest News:

ABHINAYA-The Art of Expression Through Dance. നൃത്തത്തിലൂടെ ഭാവങ്ങളും വികാരങ്ങളും ആവിഷ്കരിക്കാൻ പ്രത...
നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ താൽപര്യമുള്ളവർക്കായി കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ ‘ABHINAYA – Th...Associations
യുക്മ ദേശീയ കലാമേളയ്ക്ക് നാളെ ചെൽറ്റൻഹാമിൽ തിരിതെളിയും; ഏഴ് വേദികൾ ഒരുങ്ങി, അവസാനവട്ട ഒരുക്കങ്ങളുമായ...
പതിനേഴാമത് യുക്മ ലൈഫ് ലൈൻ പ്രൊട്ടക്ട് – കാർഗോ ഫോഴ്സ് ദേശീയ കലാമേളയ്ക്ക് വിപുലമായ ഒരുക്കങ്ങൾ | പി.സ...uukma
മേഗൻ മാർക്കിളിന്റെ പിതാവ് തോമസ് മാർക്കിൾ അറസ്റ്റിൽ; കുട്ടികളുടെ ലൈംഗിക പീഡന ദൃശ്യങ്ങളുമായി ബന്ധപ്പെട...
ഫ്ലോറിഡ: ബ്രിട്ടനിലെ സസെക്സ് ഡച്ചസ് മേഗൻ മാർക്കിളിന്റെ പിതാവ് തോമസ് മാർക്കിളിനെ (82) അമേരിക്കൻ ഫെഡറ...World
പതിനേഴാമത് യുക്മ ലൈഫ് ലൈൻ പ്രൊട്ടക്ട് - കാർഗോ ഫോഴ്സ് ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ; വിപുലമാ...
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) നവംബർ 07 ന് ചെൽറ്റൻഹാമിൽ വച്ച് നടക്കുന്ന പ...uukma
യൂറോപ്പിൽ വീണ്ടും ബോംബ് ഭീഷണി; ബ്രിട്ടനുൾപ്പെടെ ഒമ്പത് രാജ്യങ്ങളിലായി 18 വിമാന സർവീസുകൾ തടസ്സപ്പെട്ട...
ലണ്ടൻ: യൂറോപ്പിലുടനീളം വീണ്ടും വ്യാജ ബോംബ് ഭീഷണികൾ. ബൾഗേറിയ, ചെക്ക് റിപ്പബ്ലിക്, ഫ്രാൻസ്, ഇറ്റലി, ഹ...UK NEWS
ജോലി ഒഴിവുകൾക്കായുള്ള പരസ്യങ്ങളിൽ ശമ്പളവിവരം നിർബന്ധമാക്കും; നിയമം വരുംമുമ്പേ കമ്പനികൾ സ്വമേധയാ നടപ്...
ലണ്ടൻ: ബ്രിട്ടനിൽ ജോലി ഒഴിവുകൾ പ്രസിദ്ധീകരിക്കുമ്പോൾ ശമ്പളവിവരവും പരസ്യത്തിൽ ഉൾപ്പെടുത്തണമെന്ന് കമ്...UK NEWS
വീണ്ടും യുദ്ധത്തിന് കോപ്പുകൂട്ടി അമേരിക്ക! വൈറ്റ് ഹൗസിൽ അടിയന്തര സുരക്ഷാ യോഗം
വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടികൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്...World
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനം നാളെ, ഇന്ത്യൻ ടീമില്‍ മാറ്റം ഉറപ്പ്, മത്സര സമയം, സാധ്യതാ ഇലവൻ
വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിനെതിരായ അഞ്ച് മത്സര ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങു...India
Post Your Comments Here ( Click here for malayalam )
Latest Updates
- ABHINAYA-The Art of Expression Through Dance. നൃത്തത്തിലൂടെ ഭാവങ്ങളും വികാരങ്ങളും ആവിഷ്കരിക്കാൻ പ്രത്യേക പരിശീലനവുമായി കലാഭവൻ ലണ്ടൻ. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ താൽപര്യമുള്ളവർക്കായി കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ ‘ABHINAYA – The Art of Expression Through Dance’ എന്ന പേരിൽ പ്രത്യേക പരിശീലന വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. നൃത്തത്തിലൂടെ വികാരങ്ങൾ, ചിന്തകൾ, ആശയങ്ങൾ, കഥകൾ എന്നിവ പ്രേക്ഷകരിലേക്ക് മനോഹരമായും അർത്ഥവത്തായും ഫലപ്രദമായും എത്തിക്കുന്നതിനുള്ള വിവിധ അഭിനയ സങ്കേതങ്ങളിൽ പരിശീലനം നൽകുക എന്നതാണ് ഈ വർക്ക്ഷോപ്പിന്റെ പ്രധാന ലക്ഷ്യം. സംസ്കൃതത്തിലെ ‘അഭിനയ’ (Abhinaya) എന്ന പദത്തിന്റെ ആശയം അർത്ഥത്തെയും വികാരങ്ങളെയും പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ്. മുഖഭാവങ്ങൾ, നേത്രചലനങ്ങൾ,
- മേഗൻ മാർക്കിളിന്റെ പിതാവ് തോമസ് മാർക്കിൾ അറസ്റ്റിൽ; കുട്ടികളുടെ ലൈംഗിക പീഡന ദൃശ്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ നടപടി ഫ്ലോറിഡ: ബ്രിട്ടനിലെ സസെക്സ് ഡച്ചസ് മേഗൻ മാർക്കിളിന്റെ പിതാവ് തോമസ് മാർക്കിളിനെ (82) അമേരിക്കൻ ഫെഡറൽ ഏജന്റുമാർ അറസ്റ്റ് ചെയ്തു. കുട്ടികളുടെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ കൈവശം വച്ചെന്ന കേസിലാണ് ഫ്ലോറിഡയിലെ ടാമ്പയ്ക്ക് സമീപത്തുനിന്ന് വെള്ളിയാഴ്ച പുലർച്ചെ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്ന് യുഎസ് പ്രോസിക്യൂട്ടർമാർ അറിയിച്ചു. കഴിഞ്ഞ മാസം പിതാവിനെതിരായ ആരോപണങ്ങളിൽ താൻ അതീവ ദുഃഖിതയാണെന്ന് മേഗൻ പ്രതികരിച്ചിരുന്നു. ഫിലിപ്പീൻസിലെ പിതാവിന്റെ മുൻവസതിയിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങളുടെ ശേഖരം കണ്ടെത്തിയെന്ന ആരോപണം മേഗന്റെ അർധസഹോദരൻ
- വീണ്ടും യുദ്ധത്തിന് കോപ്പുകൂട്ടി അമേരിക്ക! വൈറ്റ് ഹൗസിൽ അടിയന്തര സുരക്ഷാ യോഗം വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടികൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ സമിതിയുമായി നിർണായക ചർച്ചകൾ നടത്തിയതായി റിപ്പോർട്ട്. ഇറാന്റെ ആണവ കേന്ദ്രങ്ങൾ പൂർണമായും തകർക്കപ്പെട്ടുവെന്ന് ഉറപ്പുവരുത്താൻ പുതിയ വ്യോമാക്രമണങ്ങൾ അനിവാര്യമാണോ എന്ന കാര്യത്തിലാണ് പെന്റഗണിലെയും സുരക്ഷാ വിഭാഗത്തിലെയും ഉന്നത ഉദ്യോഗസ്ഥരുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയത്. ബുധൻ, വ്യാഴം ദിവസങ്ങളിലായി വൈറ്റ് ഹൗസിൽ അതിസുപ്രധാനമായ യോഗങ്ങൾ നടന്നതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യയിൽ നവംബർ 9 അമാവാസി ആയതിനാൽ
- ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനം നാളെ, ഇന്ത്യൻ ടീമില്‍ മാറ്റം ഉറപ്പ്, മത്സര സമയം, സാധ്യതാ ഇലവൻ വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിനെതിരായ അഞ്ച് മത്സര ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങും. ഇന്ത്യൻ സമയം രാവിലെ 7.30നാണ് മത്സരം ആരംഭിക്കുക. സോണി സ്പോർട്സ് നെറ്റ്വര്‍ക്കിലും സോണി ലിവിലും മത്സരം തത്സമയം കാണാനാവും. വെല്ലിംഗ്ടണിലെ എൻട്രി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ജയിച്ച് പരമ്പരയിൽ 2-0ന് മുന്നിലെത്തുകയാണ് ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യയുടെ ലക്ഷ്യം. ആദ്യ മത്സരത്തിൽ ഇന്ത്യ 5 വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കിയിരുന്നു. ആദ്യ ഏകദിനത്തിൽ മികച്ച ബൗളിംഗ് പ്രകടനമാണ് ഇന്ത്യൻ പേസ് നിര
- പെരുമ്പാവൂരിലെ മൂന്ന് വയസുകാരന്റെ മരണം: രണ്ടാനച്ഛന് കുട്ടിയെ സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് അമ്മയുടെ മൊഴി പെരുമ്പാവൂര്‍: അസം സ്വദേശിയായ മൂന്ന് വയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛനെതിരെ കുട്ടിയുടെ അമ്മയുടെ മൊഴി. രണ്ടാനച്ഛന് മഹേശ്വര് കുട്ടിയെ സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് അമ്മ പറയുന്നു. കുട്ടി ടെറസില്‍ നിന്ന് വീഴുന്നത് കണ്ടിട്ടില്ലെന്നും അമ്മ പൊലീസിനോട് പറഞ്ഞു. രണ്ടാനച്ഛന് പൊലീസിനോട് പറഞ്ഞത് കുട്ടി മരിച്ചത് ടെറസില്‍ നിന്ന് വീണുണ്ടായ അപകടത്തിലെന്നാണ്. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. രണ്ടാനച്ചന് കുട്ടിയുടെ തല ഭിത്തിയില്‍ ആഞ്ഞ് ഇടിച്ചിരുന്നു എന്ന് അമ്മയുടെ മൊഴി. അതേസമയം, മരണകാരണം തലയിലെ ആന്തരിക രക്തസ്രാവം കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. രണ്ടാനച്ഛന്
യുക്മ ദേശീയ കലാമേളയുടെ കരുത്തായി സ്പോൺസർമാർ; ലൈഫ്ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസർ, കാർഗോഫോഴ്സ് കോ-സ്പോൺസർ; പതിനായിരം പൗണ്ടും സ്വർണനാണയങ്ങളും സമ്മാനമായി യുക്മ ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പ് നവംബർ 7ന്…. /
യുക്മ ദേശീയ കലാമേളയുടെ കരുത്തായി സ്പോൺസർമാർ; ലൈഫ്ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസർ, കാർഗോഫോഴ്സ് കോ-സ്പോൺസർ; പതിനായിരം പൗണ്ടും സ്വർണനാണയങ്ങളും സമ്മാനമായി യുക്മ ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പ് നവംബർ 7ന്….
പ്രവാസി മലയാളികളുടെ കലാമാമാങ്കത്തിന് കൈത്താങ്ങായി പ്രമുഖ സ്ഥാപനങ്ങൾ; കലാമേള വേദിയിൽ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ; ഫോർച്യൂൺ ടിക്കറ്റുകൾ സ്വന്തമാക്കാൻ ഇനിയും അവസരം കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ചെൽറ്റൻഹാം: പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാമാമാങ്കവും, യുകെ മലയാളി കലാകാരൻമാരുടേയും കലാകാരികളുടെയും സ്വകാര്യ അഹങ്കാരവുമായ പതിനേഴാമത് യുക്മ ദേശീയ കലാമേളയ്ക്ക് തിരിതെളിയാൻ ഒരു ദിവസം മാത്രം ശേഷിക്കെ, കലാമേളയുടെ വിജയത്തിന് അടിത്തറയൊരുക്കുന്ന സ്പോൺസർമാരുടെ പിന്തുണ ശ്രദ്ധേയമാകുന്നു. പ്രവാസലോകത്ത് മലയാളത്തിന്റെ കലയും സംസ്കാരവും പാരമ്പര്യവും
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു /
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു
സ്വന്തം ലേഖകൻ ലണ്ടൻ: ബ്രിട്ടണിലെ കുടിയേറ്റക്കാരുടെ അനിശ്ചിതത്വത്തിലായ ഐ.എൽ.ആർ (Indefinite Leave to Remain) അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി യുക്മയുടെ നേതൃത്വത്തിൽ അംഗ അസോസിയേഷനുകൾ വഴി നടത്തിയ ദേശീയതല ക്യാംപെയ്നിന് നിർണായകമായ ആശ്വാസം. പുതിയ കുടിയേറ്റ പരിഷ്കരണ നിർദേശങ്ങളിൽ സർക്കാർ വരുത്തിയ മാറ്റത്തോടെ നിലവിൽ യുകെയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ താമസകാലാവധിക്ക് ശേഷം സ്ഥിരതാമസത്തിനായി അപേക്ഷിക്കാനുള്ള അവസരം നിലനിർത്താനായിരിക്കുകയാണ്. പതിനായിരക്കണക്കിന് മലയാളി കുടുംബങ്ങൾ ഉൾപ്പെടെ വലിയൊരു വിഭാഗം കുടിയേറ്റക്കാർക്ക് ആശ്വാസം പകരുന്ന ഈ
ബ്രിട്ടൻസ് ഗോട്ട് ടാലന്റിലൂടെ ലോകശ്രദ്ധ നേടിയ സൗപർണിക നായർ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ സെലിബ്രിറ്റി അതിഥി! നവംബർ 07ന് ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ സംഗീതപ്രതിഭയുടെ സാന്നിധ്യം; കലാമേളയ്ക്ക് മാറ്റുകൂട്ടാൻ സൗപർണിക നായർ എത്തുന്നു /
ബ്രിട്ടൻസ് ഗോട്ട് ടാലന്റിലൂടെ ലോകശ്രദ്ധ നേടിയ സൗപർണിക നായർ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ സെലിബ്രിറ്റി അതിഥി! നവംബർ 07ന് ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ സംഗീതപ്രതിഭയുടെ സാന്നിധ്യം; കലാമേളയ്ക്ക് മാറ്റുകൂട്ടാൻ സൗപർണിക നായർ എത്തുന്നു
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ബ്രിട്ടനിലെ പ്രശസ്ത ടെലിവിഷൻ റിയാലിറ്റി ഷോയായ Britain’s Got Talent ലൂടെ ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ മലയാളി ഗായിക സൗപർണിക നായർ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ സെലിബ്രിറ്റി അതിഥിയായി പങ്കെടുക്കും. നവംബർ 07 ശനിയാഴ്ച ഗ്ലോസ്റ്റർഷെയറിലെ ചെൽറ്റൻഹാം ക്ലീവ് സ്കൂളിൽ പ്രത്യേകം സജ്ജീകരിക്കുന്ന സലിംകുമാർ നഗറിൽ നടക്കുന്ന ദേശീയ കലാമേളയിലാണ് സൗപർണിക നായർ അതിഥിയായി എത്തുന്നത്. കേരള സർക്കാരിലെ സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ്
ഐ എൽ ആർ അവകാശങ്ങൾ സംരക്ഷിക്കാൻ യുക്മ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണയുമായി റെഡ്ഹിൽ മലയാളി അസോസിയേഷനും; റെയ്ഗേറ്റ്, ഹോർലി, ഡോർകിംഗ് എംപിമാർക്ക് നിവേദനം നൽകി /
ഐ എൽ ആർ അവകാശങ്ങൾ സംരക്ഷിക്കാൻ യുക്മ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണയുമായി റെഡ്ഹിൽ മലയാളി അസോസിയേഷനും; റെയ്ഗേറ്റ്, ഹോർലി, ഡോർകിംഗ് എംപിമാർക്ക് നിവേദനം നൽകി
റെഡ്ഹിൽ, സറേ: ബ്രിട്ടനിലെ കുടിയേറ്റക്കാരുടെ ഐ.എൽ.ആർ (ILR) അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യു.കെ. മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ നേതൃത്വത്തിൽ നടന്ന പ്രചാരണത്തിന്റെ ഭാഗമായി റെഡ്ഹിൽ മലയാളി അസോസിയേഷനും (MARS) സജീവമായി രംഗത്തിറങ്ങി. റെയ്ഗേറ്റ്, ഹോർലി, ഡോർകിംഗ് മേഖലകളിലെ പാർലമെന്റ് അംഗങ്ങൾക്ക് (എംപിമാർ) നിവേദനം സമർപ്പിച്ചും പൊതുജനങ്ങളിൽനിന്ന് 110-ലധികം ഒപ്പുകൾ ശേഖരിച്ചും സംഘടന നടത്തിയ ഇടപെടൽ മലയാളി സമൂഹത്തിന്റെ ആശങ്കകൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ നിർണായകമായി. യു.കെയിലുടനീളമുള്ള യുക്മ അംഗ അസോസിയേഷനുകളെയും മറ്റു മലയാളി-സമുദായ സംഘടനകളെയും ഏകോപിപ്പിച്ചാണ് ഐ
പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ 07 ശനിയാഴ്ച ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ…..കീത്ത്ലി മലയാളി അസോസിയേഷനിലെ ഫെർണാണ്ടസ് വർഗീസ് ലോഗോ മത്സരത്തിലും കവൻട്രി കേരള കമ്മ്യൂണിറ്റിയിലെ ലിൻസിയ ജിനോ നഗർ നാമനിർദ്ദേശക മത്സരത്തിലും വിജയികൾ /
പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ 07 ശനിയാഴ്ച ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ…..കീത്ത്ലി മലയാളി അസോസിയേഷനിലെ ഫെർണാണ്ടസ് വർഗീസ് ലോഗോ മത്സരത്തിലും കവൻട്രി കേരള കമ്മ്യൂണിറ്റിയിലെ ലിൻസിയ ജിനോ നഗർ നാമനിർദ്ദേശക മത്സരത്തിലും വിജയികൾ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ 07 ശനിയാഴ്ച ഗ്ളോസ്ററർഷെയറിലെ ചെൽറ്റൻഹാം ക്ളീവ് സ്കൂളിൽ വെച്ച് നടക്കുകയാണ്. ഇംഗ്ളണ്ട്, വെയിത്സ്, സ്കോട്ലൻഡ്, നോർത്തേൺ അയർലൻ്റ് എന്നിവിടങ്ങളിലെ നൂറ്റി അറുപതിലേറെ പ്രാദേശിക മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംങ്ഡം മലയാളി അസോസിയേഷൻസ്) ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയാണ്. പ്രവാസ ലോകത്തെ മലയാളികളുടെ ഏറ്റവും വലിയ കലാ മത്സരമായ യുക്മ ദേശീയ കലാമേളയുടെ






click on malayalam character to switch languages