1 GBP = 122.89
breaking news

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള നാളെ സാലിസ്ബറിയിൽ; യുക്മ ജോയിന്റ് സെക്രട്ടറി റെയ്‌മോൾ നിധിരി ഉദ്‌ഘാടനം ചെയ്യും, സജീഷ് ടോം, സണ്ണിമോൻ മത്തായി, ഡോ. ബിജു പെരിങ്ങത്തറ വിശിഷ്ടാതിഥികൾ, സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി ജയകുമാർ നായർ

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള നാളെ സാലിസ്ബറിയിൽ; യുക്മ ജോയിന്റ് സെക്രട്ടറി റെയ്‌മോൾ നിധിരി ഉദ്‌ഘാടനം ചെയ്യും, സജീഷ് ടോം, സണ്ണിമോൻ മത്തായി, ഡോ. ബിജു പെരിങ്ങത്തറ വിശിഷ്ടാതിഥികൾ, സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി ജയകുമാർ നായർ

സുജു ജോസഫ്, പിആർഒ

സാലിസ്ബറി: കേരളീയ സാംസ്‌കാരിക തനിമ നിലനിറുത്തി കലയുടെ വർണ്ണ വിസ്മയങ്ങളൊരുക്കി പതിനേഴാമത് യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായി യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള നാളെ സാലിസ്ബറിയിൽ. അഞ്ചു വേദികളിലായി 480 മത്സരാർത്ഥികൾ മാറ്റുരയ്ക്കുന്ന കലാമേള യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി റെയ്‌മോൾ നിധിരി ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യും. ഉദ്‌ഘാടന സമ്മേളനത്തിൽ യുക്മ മുൻ നാഷണൽ സെക്രട്ടറിയും ബേസിംഗ്‌സ്‌റ്റോക് സിറ്റി കൗൺസിൽ ഡെപ്യൂട്ടി മേയറുമായ സജീഷ് ടോം, യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായി, മുൻ യുക്മ പ്രസിഡന്റും യൂത്ത് കോർഡിനേറ്ററുമായ ഡോ ബിജു പെരിങ്ങത്തറ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ യുക്മ ദേശീയ സെക്രട്ടറി ജയകുമാർ നായർ മുഖ്യാതിഥിയാകും.

റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജ് അധ്യക്ഷനാകുന്ന ഉദ്‌ഘാടന സമ്മേളനത്തിൽ പോഷകസംഘടനാ ഭാരവാഹികൾ, നാഷണൽ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗങ്ങൾ, വിവിധ റീജിയണൽ ഭാരവാഹികൾ, സൗത്ത് വെസ്റ്റ് എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ റീജിയണൽ സെക്രട്ടറി ജോബി തോമസ് സ്വാഗതവും ട്രഷറർ ബേബി വർഗ്ഗീസ് ആലുങ്കൽ നന്ദിയും രേഖപ്പെടുത്തും. കലാമേളയുടെ വിവിധ ഘട്ടങ്ങളിൽ യുക്മ ദേശീയ അധ്യക്ഷൻ അഡ്വ എബി സെബാസ്റ്റിയൻ ഉൾപ്പെടെയുള്ള ദേശീയ റീജിയണൽ ഭാരവാഹികൾ കലാമേള വേദിയിലെത്തും.

അഞ്ചു വേദികളിലായി 480 മത്സരാർത്ഥികൾ മാറ്റുരയ്ക്കുന്ന കലാമേളയ്ക്ക് സാലിസ്ബറിയിലെ ഷാഫിൻ ഗോഡോൾഫിൻ സീനിയർ സ്‌കൂളാണ് വേദിയാകുക. രാവിലെ കൃത്യം എട്ടുമണിക്ക് രജിസ്ട്രേഷനോടെ തുടക്കമാകുന്ന കലാമേളയിൽ എട്ടര മണിക്ക് തന്നെ അഞ്ചു വേദികളിലും മത്സരങ്ങൾ ആരംഭിക്കുമെന്ന് ആർട്ട്സ് കോർഡിനേറ്റർ ബിജോയ് പി വർഗ്ഗീസ് വ്യക്തമാക്കി. ഇതിനായുള്ള മുന്നൊരുക്കങ്ങൾ അസോസിയേഷൻ ഭാരവാഹികളും മത്സരാർത്ഥികളും നടത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

വിവിധ പ്രായവിഭാഗങ്ങളിലായി അരങ്ങേറുന്ന മത്സരങ്ങളിൽ സംഗീതം, നൃത്തം തുടങ്ങി നിരവധി കലാ ഇനങ്ങളിൽ പ്രതിഭകൾ മാറ്റുരയ്ക്കും. വേദികളിൽ വിജയത്തിനായുള്ള പോരാട്ടം നടക്കുമ്പോൾ, വേദിക്ക് പുറത്തും കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും കലാസ്നേഹികളുടെയും ഒത്തുചേരൽ കലാമേളയ്ക്ക് ഉത്സവാന്തരീക്ഷം പകരും. കലാമേളയുടെ വിജയത്തിനായി സംഘാടക സമിതിയുടെ നേതൃത്വത്തിൽ കൃത്യമായ മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് സംഘാടക സമിതി ചെയർമാനായ സുനിൽ ജോർജ്ജ്, ജനറൽ കൺവീനർ ജോബി തോമസ് എന്നിവർ അറിയിച്ചു.

വമ്പിച്ച ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന കലാമേളയിൽ സൗജന്യ കാർപാർക്കിംഗ് ഷാഫിൻ ഗൊഡോൾഫിൻ സീനിയർ സ്‌കൂളിലും തൊട്ടടുത്ത് തന്നെയുള്ള അനുബന്ധ സ്ഥാപനമായ ഷാഫിൻ ഗോഡോൾഫിൻ പ്രീപ്പറേറ്ററി സ്‌കൂളിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് കൂടാതെ വേദിയിൽ നിന്ന് നൂറ് മീറ്റർ അകലെ മാത്രമുള്ള സിറ്റി കൗൺസിൽ പെയ്ഡ് കാർ പാർക്കിങ് സൗകര്യവും ലഭ്യമാണ്. കലാമേളയുടെ കാറ്ററിംഗ് പാർട്ട്നറായ മട്ടാഞ്ചേരി റെസ്റ്റോറന്റ് മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഭക്ഷണശാലയും ഒരുക്കുന്നുണ്ട്. റീജിയണൽ കലാമേള ഇക്കുറിയും വൻ വിജയമാക്കുവാൻ എല്ലാ കലാപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതിയ്ക്ക് വേണ്ടി ഇവന്റ് കോർഡിനേറ്ററായ രാജേഷ് രാജ്, ഫിനാൻസ് കൺട്രോളർ ബേബി വർഗ്ഗീസ് ആലുങ്കൽ എന്നിവർ അറിയിച്ചു.

ലൈഫ് ലൈൻ പ്രൊട്ടക്ട്, ഇൻഫിൻ ടൂർസ് ആൻഡ് ട്രാവൽസ്, പോൾ ജോൺ ആൻഡ് കോ സോളിസിറ്റേഴ്സ്, ജിയ ട്രാവെൽസ്, ക്യൂബക്സ് ലേർണിംഗ്, ആക്‌സിമിക്സ് ഡിജിറ്റൽ പ്രിന്റിങ്, മട്ടാഞ്ചേരി റെസ്റ്റോറന്റ്, മന്യ കളക്ഷൻസ്, ബെറ്റർ ഫ്രെയിംസ് എന്നിവരാണ് കലാമേളയുടെ സ്‌പോൺസർമാർ. ജെ എം പി സോഫ്റ്റ്വെയർ ടെക്നിക്കൽ പാർട്ട്ണറും യുക്മ ന്യൂസ് മീഡിയ പാർട്ണറുമാകും.

https://uukmanews.com/archives/252161: യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള നാളെ സാലിസ്ബറിയിൽ; യുക്മ ജോയിന്റ് സെക്രട്ടറി റെയ്‌മോൾ നിധിരി ഉദ്‌ഘാടനം ചെയ്യും, സജീഷ് ടോം, സണ്ണിമോൻ മത്തായി, ഡോ. ബിജു പെരിങ്ങത്തറ വിശിഷ്ടാതിഥികൾ, സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി ജയകുമാർ നായർ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more