1 GBP = 108.10
breaking news

ഇന്ത്യയിലെ ആറു നഗരങ്ങളെ ലക്ഷ്യമിട്ട് പാക് ഭീകരര്‍ വരുന്നു; ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്രം

ഇന്ത്യയിലെ ആറു നഗരങ്ങളെ ലക്ഷ്യമിട്ട് പാക് ഭീകരര്‍ വരുന്നു; ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്രം

ഇന്ത്യയിലെ ആറ് പ്രമുഖ നഗരങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ വരുന്നതായി റിപ്പോര്‍ട്ട്. ഇതിനായി പാകിസ്ഥാന്‍ പാക് ചാരസംഘടനയായ ഐ എസ് ഐ ഭീകരസംഘടനകളുടെ സഹായം തേടിയെന്ന് റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ ക്ലീന്‍ ഹാര്‍ട്ട് എന്നാണ് ഇതിന് ഇവര്‍ പേരിട്ടിരിക്കുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഉറി ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സൈന്യം പാക് അധിനിവേശ കശ്മീര്‍ മറികടന്ന് തിരിച്ചടി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പാകിസ്ഥാന്‍ ഭീകരസംഘടനയുമായി കൈകോര്‍ക്കുന്നത്. റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. മാത്രമല്ല, പൊതു സ്ഥലങ്ങളിലും മതപരമായി പ്രാധാന്യമുള്ള സ്ഥലങ്ങളിലും സുരക്ഷ വര്‍ധിപ്പിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, പാകിസ്ഥാന്‍ ലക്ഷ്യമിടുന്ന നഗരങ്ങളില്‍ ഡല്‍ഹി ഉണ്ടെന്നും ഇല്ലെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. ഐ എസ് ഐ ഭീകരസംഘടനകള്‍ ഇന്ത്യയിലും ശക്തിപ്രാപിച്ച് വരുന്ന ഈ സാഹചര്യത്തില്‍ ഏതെല്ലാം നഗരങ്ങളെയാകും പാകിസ്ഥാന്‍ ലക്ഷ്യമിടുന്നതെന്നും ഊഹിക്കാന്‍ കഴിയില്ല.

Post Your Comments Here ( Click here for malayalam )

Press Esc to close
show more