1 GBP = 128.88
breaking news

യുക്മ യോർക്‌ഷയർ & ഹംബർ റീജിയൻ ക്രിക്കറ്റ് ടൂർണമെന്റ്; S K C A കിങ്‌സ് 11 ചാമ്പ്യൻമാർ

യുക്മ യോർക്‌ഷയർ & ഹംബർ റീജിയൻ ക്രിക്കറ്റ് ടൂർണമെന്റ്; S K C A കിങ്‌സ് 11 ചാമ്പ്യൻമാർ

സുജീഷ് പിള്ള

ഗ്രിംസ്ബി: യുക്മ (UUKMA) യോർക്‌ഷയർ & ഹംബർ റീജിയന്റെ ആഭിമുഖ്യത്തിൽ 2026-ലെ റീജിയണൽ ക്രിക്കറ്റ് ടൂർണമെന്റ് ഗ്രിംസ്ബിയിലെ കീൽബി സ്പോർട്സ് ഗ്രൗണ്ടിൽ നടന്നു. 11 അസോസിയേഷനുകളിൽ നിന്നായി 12 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ എസ്.കെ.സി.എ കിങ്സ് 11 ചാമ്പ്യൻമാരായി. ഫൈനലിൽ കീത്‌ലി സ്മാഷേഴ്സിനെ പരാജയപ്പെടുത്തിയാണ് എസ്.കെ.സി.എ കിങ്സ് 11 കിരീടം സ്വന്തമാക്കിയത്.

ടൂർണമെന്റ് യുക്മ ദേശീയ സെക്രട്ടറി ജയകുമാർ നായർ ഉദ്ഘാടനം ചെയ്തു. റീജിയൻ വൈസ് പ്രസിഡന്റ് ഡോ. അഞ്ജു ഡാനിയൽ അധ്യക്ഷയായി. റീജിയൻ സെക്രട്ടറി അജു തോമസ് സ്വാഗതം ആശംസിച്ചു. സ്പോർട്സ് കോർഡിനേറ്റർ സുജീഷ് പിള്ള നന്ദി രേഖപ്പെടുത്തി.

ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദ മാച്ച് പുരസ്കാരം യുക്മ ദേശീയ വൈസ് പ്രസിഡന്റ് വർഗീസ് ഡാനിയൽ സമ്മാനിച്ചു. ബെസ്റ്റ് ബാറ്റ്സ്മാൻ, മോസ്റ്റ് വാല്യുബിൾ പ്ലെയർ പുരസ്കാരങ്ങൾ കീത്‌ലി സ്മാഷേഴ്സിന്റെ സിബിൻ സ്വന്തമാക്കി. ബെസ്റ്റ് ബൗളർ പുരസ്കാരം എസ്.കെ.സി.എ കിങ്സ് 11 ടീമിലെ സാമുവൽ ജോസഫ് സ്വന്തമാക്കി.

പരിപാടിയിൽ ജോസ് വർഗീസ്, വിമൽ ജോയി, റൂബിച്ചൻ ടി.ജെ., ബിജി എൽദോസ്, ബാബു സെബാസ്റ്റ്യൻ, ഹരികൃഷ്ണൻ, എൽദോ എബ്രഹാം എന്നിവരുൾപ്പെടെ നിരവധി ഭാരവാഹികളും പ്രവർത്തകരും സന്നിഹിതരായിരുന്നു.

ഗ്രിംസ്ബിയിലെ സണ്ണി പ്രോപ്പർട്ടീസും സ്കൺതോർപ്പിലെ മലബാർ ഇന്ത്യൻ ക്യൂസീനും ടൂർണമെന്റിന്റെ മുഖ്യ സ്പോൺസർമാരായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more