1 GBP = 106.75
breaking news

ഏലിക്കുട്ടി അമ്മയെത്തി നാട്ടില്‍ നിന്നും അനുഗ്രഹം ചൊരിയാന്‍… പ്രകൃതിയും കനിഞ്ഞനുഗ്രഹിച്ചു….

ഏലിക്കുട്ടി അമ്മയെത്തി നാട്ടില്‍ നിന്നും അനുഗ്രഹം ചൊരിയാന്‍… പ്രകൃതിയും കനിഞ്ഞനുഗ്രഹിച്ചു….

അലക്സ് വര്‍ഗീസ്‌

ഗ്രേററ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷനായി വെരി. റെവ. ഡോ. മാര്‍.ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായ ഇന്നലെ ഏറ്റവും ശ്രദ്ധാകേന്ദ്രമായത് അഭിവദ്യ പിതാവിന്റെ മാതാവ് ഏലിക്കുട്ടിയായിരുന്നു.പ്രായത്തിന്റെ അവശതകള്‍ മറന്ന് പ്രെസ്റ്റണില്‍ ഇന്നലെ നടന്ന മെത്രാഭിഷേക ശുശ്രൂഷകളില്‍ ആ അമ്മ പ്രാര്‍ത്ഥനാപൂര്‍വ്വം മകന്റെ സഭയിലെ മേല്പട്ടക്കാരന്റെ സ്ഥാനത്തേക്കുള്ള കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്നു.

പിതാവിന്റെ അമ്മയും സഹോദരങ്ങളും ബന്ധുമിത്രാദികളും നാട്ടില്‍ നിന്നും മെത്രാഭിഷേകത്തില്‍ പങ്കെടുക്കുവാനാണ് എത്തിയത്.ഇന്നലെ നടന്ന മെത്രാഭിഷേക ശുശ്രൂഷകളില്‍ വി.കുര്‍ബ്ബാനക്കിടെ, കുര്‍ബ്ബാന സ്വീകരണ സമയത്ത് പിതാവ് അമ്മ ഇരുന്നിരുന്ന മുകളിലത്തെ ഗ്യാലറിയിലെത്തി വി. കുര്‍ബ്ബാന നല്‍കിയിരുന്നു.അമ്മയും സഹോദരങ്ങള്‍ക്കും വേദിയിലെത്തി പിതാവിനെ ആശ്ലേഷിക്കാനും കൈ ചുംബിക്കുവാനും അവസരം ലഭിച്ചിരുന്നു. പ്രക്യതിയും ചെറിയ ചാറ്റല്‍ മഴ തുകി അനുഗ്രഹം ചെരിഞ്ഞു.

bishops-mother1

ശുശ്രൂഷകള്‍ അവസാനിച്ചപ്പോള്‍ അച്ചന്‍മാരും കന്യാസ്ത്രീകളമുള്‍പ്പടെ ഒട്ടേറെയാളുകള്‍ അമ്മയുടെ അടുത്തെത്തി കുശലാന്വേഷണവും അഭിനന്ദനങ്ങളും അറിയിക്കുന്നുണ്ടായിരുന്നു. അമ്മ ഇതിനെല്ലാം ദൈവത്തിന് നന്ദി പറയുന്നു. കത്തോലിക്കാ കുടുoബത്തിലെ ഒരമ്മക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹം ലഭിച്ചതില്‍ ആ അമ്മയ്ക്ക് അനുഗ്രഹദായകമായ സ്വപ്നസായൂജ്യം …

Post Your Comments Here ( Click here for malayalam )

Press Esc to close
show more